Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

താടിയിലെ ആംഗ്യം മെസ്സിക്കുള്ള മറുപടിയോ?; ഒടുവില്‍ ക്രിസ്റ്റിയാനോ പ്രതികരിച്ചു

കസാന്‍: 2018 ലോകകപ്പില്‍ കിടിലന്‍ തുടക്കമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും, പോര്‍ച്ചുഗലിനും ലഭിച്ചത്. ആദ്യ മത്സരത്തില്‍ സ്‌പെയിനെതിരെ റൊണാള്‍ഡോയുടെ ഹാട്രിക്കിലാണ് ടീം സമനില പിടിച്ചത്. മൊറോക്കോയ്ക്ക് എതിരെ ഹെഡറിലൂടെ ഗോള്‍ നേടി ടൂര്‍ണമെന്റില്‍ നാല് ഗോളുകളാണ് സൂപ്പര്‍താരത്തിന്റെ സമ്പാദ്യം. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാനും ഇക്കുറി അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. ലോകത്തിലെ മികച്ച താരം ആരെന്ന ചോദ്യത്തിന് ക്രിസ്റ്റിയാനോ സ്വയം ഉത്തരമാവുകയാണെന്നാണ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്.

Cristiano Ronaldo

താരത്തിന്റെ മുഖത്ത് ഫിറ്റ് ചെയ്തിട്ടുള്ള ചെറിയ താടിയാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. സ്‌പെയിന് എതിരെ ആദ്യ ഗോള്‍ നേടിയ ശേഷമുള്ള ആഘോഷത്തില്‍ താടിയിലേക്ക് എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ച് കൊണ്ട് ചൂണ്ടിക്കാണിച്ചിരുന്നു. ആടിന്റെ സ്‌റ്റൈലിലുള്ള ഈ താടി താനാണ് ലോകത്തിലെ മികച്ച താരമെന്നതിന്റെ സൂചനയായാണ് റൊണാള്‍ഡോ വഹിക്കുന്നതെന്നാണ് പ്രചരണം.

ഇംഗ്ലീഷ് വാക്കില്‍ GOAT, അഥവാ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന പൂര്‍ണ്ണരൂപത്തിന് ചേരുന്ന താരമാണെന്ന സൂചന നല്‍കാനാണത്രേ താരത്തിന്റെ ഈ ചെറിയ താടി. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്‍പ് വരെ ലയണല്‍ മെസ്സിക്കായിരുന്നു ഈ പേര് ചാര്‍ത്തിനല്‍കിയിരുന്നത്. ഒരു മാഗസിന്‍ കവറില്‍ മെസ്സി ആടുമായി നില്‍ക്കുന്ന ചിത്രവും ഏറെ പ്രശസ്തി നേടിയിരുന്നു.

എന്നാല്‍, ഈ ആഘോഷമൊക്കെ ഒരു തമാശയാണെന്നാണ് ക്രിസ്റ്റിയാനോ വ്യക്തമാക്കുന്നത്. 'പോര്‍ച്ചുഗല്‍ സഹതാരം റിക്കാര്‍ഡോ ഖുറേസ്മയുമായി പങ്കുവെച്ച ഒരു തമാശയാണ് താടിക്ക് കാരണം. ഷേവ് ചെയ്യവെ സ്‌പെയിനെതിരെ ഗോളടിച്ചാല്‍ ഈ താടി ടൂര്‍ണമെന്റ് മുഴുവന്‍ വെയ്ക്കുമെന്ന് പറഞ്ഞു. അത് സത്യമായി, ഭാഗ്യവും', താരം വ്യക്തമാക്കി. ഈ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് റൊണാള്‍ഡോ. അതേസമയം, എതിരാളിയായ മെസ്സിയും ടീമും രണ്ടാം റൗണ്ടില്‍ കടക്കുമോയെന്ന ആശങ്കയിലാണ്.

Story first published: Friday, June 22, 2018, 16:42 [IST]
Other articles published on Jun 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+