Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോ യുഗം അവസാനിക്കുന്നു? പോര്‍ച്ചുഗീസ് ടീമില്‍ നിന്ന് പുറത്ത്!! കോച്ച് പറഞ്ഞത് ഇങ്ങനെ...

ലിസ്ബണ്‍: ഫുട്‌ബോള്‍ പ്രേമികളെ നിരാശപ്പെടുത്തിക്കൊണ്ടാണ് ഇതിഹാസ താരവും ക്യാപ്റ്റനുമായിരുന്ന ലയണല്‍ മെസ്സി ഈ മാസം നടക്കാനിരിക്കുന്ന സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റൈന്‍ ടീമില്‍ നിന്നും പിന്‍മാറിയത്. ഇതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പ് മറ്റൊരു ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ദേശീയ ടീമില്‍ നിന്നും പുറത്തായി.

ഇറ്റലിക്കെതിരേ ഈ മാസം 10ന് നടക്കുന്ന സൗഹൃദ മല്‍സരത്തിനുള്ള പോര്‍ച്ചുഗല്‍ ടീമിലാണ് മുന്‍ ക്യാപ്റ്റനും ലോക ഫുട്‌ബോളറുമായ റൊണാള്‍ഡോയ്ക്കു സ്ഥാനം നഷ്ടമായത്. റഷ്യന്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായ ശേഷം അദ്ദേഹം പങ്കിപ്പടയുടെ ജഴ്‌സിയണിഞ്ഞിട്ടില്ല.

പിന്‍മാറിയതോ, തഴഞ്ഞതോ?

പിന്‍മാറിയതോ, തഴഞ്ഞതോ?

റൊണാള്‍ഡോയെ ഇറ്റലിക്കെതിരായ മല്‍സരത്തിനുള്ള ടീമില്‍ നിന്നും മാറ്റിനിര്‍ത്തിയതാണോ അല്ലെങ്കില്‍ അദ്ദേഹം പിന്‍മാറിയതാണോയെന്ന കാര്യം വ്യക്തമല്ല. ദേശീയ ടീമിനൊപ്പം റൊണാള്‍ഡോയുടെ ഭാവി അവസാനിച്ചിട്ടില്ലെന്നു കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് വ്യക്തമാക്കി.
റൊണാള്‍ഡോയ്ക്ക് ഇനിയും പല സംഭാവനകളും നല്‍കാനാവും. യുവതാരങ്ങള്‍ക്കു വഴികാട്ടിയായി അദ്ദേഹം ടീമിനൊപ്പമുണ്ടാവണമെന്നാണ് ആഗ്രഹമെന്നും സാന്റോസ് പറഞ്ഞു.

പുതുമുഖങ്ങള്‍ ടീമില്‍

പുതുമുഖങ്ങള്‍ ടീമില്‍

കഴിഞ്ഞ ലോകകപ്പില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ പോര്‍ച്ചുഗലിനായിരുന്നില്ല. ലോകകപ്പ് ടീമിലുണ്ടായിരുന്ന പലരെയും ഒഴിവാക്കിയാണ് സാന്റോസ് ഇറ്റലിക്കെതിരായ മല്‍സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്.
ഗെഡ്‌സണ്‍ ഫെര്‍ണാണ്ടസ്, സെര്‍ജിയോ ഒലിവേറ, ക്ലോഡിയോ റാമോസ്, പെഡ്രോ മെന്‍ഡസ് എന്നീ പുതുമുഖങ്ങളെ സാന്റോസ് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

പുരസ്‌കാരം അര്‍ഹിച്ചത് റൊണാള്‍ഡോ

പുരസ്‌കാരം അര്‍ഹിച്ചത് റൊണാള്‍ഡോ

യുവേഫയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം റൊണാള്‍ഡോയ്ക്കു നല്‍കാതിരുന്ന തീരുമാനത്തെ സാന്റോസ് വിമര്‍ശിച്ചു. റൊണാള്‍ഡോയുടെ മുന്‍ ടീംമംഗം കൂടിയായ റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ചിനായിരുന്നു പുരസ്‌കാരം.
ജേതാവ് ആവേണ്ടിയിരുന്നത് റൊണാള്‍ഡോ ആയിരുന്നുവെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അദ്ദേഹത്തെ തഴഞ്ഞത് ശരിയായില്ല. യുവേഫയുടെ ഭാഗത്തു നിന്നുണ്ടായത് അനീതിയാണെന്നും സാന്റോസ് കുറ്റപ്പെടുത്തി.

Story first published: Saturday, September 1, 2018, 13:17 [IST]
Other articles published on Sep 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+