For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഗോളടിയില്‍ റോണോയ്ക്കു യൂറോപ്യന്‍ റെക്കോര്‍ഡ്, തുടര്‍ച്ചയായ ഒമ്പതാം കിരീടത്തിനരികെ യുവന്റസ്

ലാസിയോയെയാണ് യുവന്റസ് 2-0നു തോല്‍പ്പിച്ചത്

റോം: പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോള്‍വേട്ടയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചപ്പോള്‍ ഇറ്റാലിയന്‍ സെരി എയില്‍ യുവന്റസ് തുടര്‍ച്ചയായ ഒമ്പതാം കിരീടത്തിന് കൈയെത്തും ദൂരത്തെത്തി. ലീഗിലെ ഏക മല്‍സരത്തില്‍ ലാസിയോയെയാണ് യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തുവിട്ടത്. രണ്ടു ഗോളും റോണോയുടെ വകയായിരുന്നു. 51, 54 മിനിറ്റുകളിലായിരുന്നു താരം വലകുലുക്കിയത്. സിറോ ഇമ്മൊബൈലാണ് ലാസിയോയുടെ ഗോള്‍ മടക്കിയത്.

1

ഈ മല്‍സരത്തിലെ ഇരട്ടഗോളോടെ സെരി എയില്‍ 50 ഗോളുകളെന്ന നാഴികക്കല്ല് റോണോ പിന്നിട്ടു. മാത്രമല്ല ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാ ലിഗ, സെരി എ എന്നീ യൂറോപ്പിലെ മൂന്ന മുന്‍നിര ലീഗുകളിലും ഗോളുകളില്‍ അര്‍ധസെഞ്ച്വ്വറി തികച്ച ആദ്യ താരമെന്ന ലോക റെക്കോര്‍ഡിനും അദ്ദേഹം അവകാശിയായി. മാത്രമല്ല 1995നു ശേഷം സെരി എയില്‍ ഏറ്റവും വേഗത്തില്‍ 50 ഗോളുകള്‍ പൂര്‍ത്തിയാക്കിയ ആദ്യ താരം കൂടിയാണ് റൊണാള്‍ഡോ. ലാസിയോക്കെതിരേ 51ാം മിനിറ്റില്‍ റോണോയുടെ ആദ്യത്തെ ഗോള്‍ പെനല്‍റ്റിയില്‍ നിന്നായിരുന്നു. ഇതുമൊരു റെക്കോര്‍ഡാണ്. 1994-95 സീസണില്‍ പെനല്‍റ്റിയിലൂടെ മാത്രം 12 ഗോളുകള്‍ നേടിയ ഗ്വിസപ്പെ സിഗ്നോറിയുടെ നേടത്തിനൊപ്പവും അദ്ദേഹമെത്തി.

തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ ജയിക്കാന്‍ കഴിയാത്തതിന്റെ നിരാശയുമായാണ് യുവന്റസ് ലാസിയോയെ നേരിട്ടത്. റോണോ രക്ഷകനായതോടെ അവര്‍ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തുകയായിരുന്നു. ജയത്തോടെ ലീഗിലെ രണ്ടാംസ്ഥാനക്കാരായ ഇന്റര്‍മിലാനുമായുള്ള അകലം യുവന്റസ് എട്ടു പോയിന്റാക്കി ഉയര്‍ത്തുകയും ചെയ്തു. 34 മല്‍സരങ്ങളില്‍ നിന്നും 80 പോയിന്റാണ് യുവന്റസിന്റെ സമ്പാദ്യം. 72 പോയിന്റോടെയാണ് ഇന്റര്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്.

2

അതേസമയം, നേരത്തേ യുവന്റസിന്റെ ഒന്നാംസ്ഥാനത്തിന് ഭീഷണിയുയര്‍ത്തിയ ടീമായിരുന്നു ലാസിയോ. പോയിന്റ് പട്ടികയില്‍ അവര്‍ക്കു തൊട്ടുതാഴെ അവരുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് ബ്രേക്കിനു ശേഷം ഫുട്‌ബോള്‍ പുനരാരംഭിച്ചപ്പോള്‍ ലാസിയോക്കു പഴയ താളം നഷ്ടപ്പെട്ടു. കഴിഞ്ഞ മല്‍സരത്തില്‍ യുവന്റസിനോടു തോല്‍ക്കുക കൂടി ചെയ്തതോടെ 2000നു ശേഷം ആദ്യ ലീഗ് കിരീടമെന്ന അവരുടെ പ്രതീക്ഷ അസ്തമിക്കുകയും ചെയ്തു. യുവന്റസിനേക്കാള്‍ 11 പോയിന്റ് പിറകിലായി ലീഗില്‍ നാലാംസ്ഥാനത്താണ് ലാസിയോ.

അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മൂന്നു മല്‍സരങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. വോള്‍ഫ്‌സ് 2-0ന് ക്രിസ്റ്റല്‍ പാലസിനെയും എവേര്‍ട്ടന്‍ 1-0നു ഷെഫീല്‍ഡ് യുനൈറ്റഡിനെയും തോല്‍പ്പിച്ചു. ന്യൂകാസില്‍ യുനൈറ്റഡും ബ്രൈറ്റണും തമ്മിലുള്ള മല്‍സരം ഗോള്‍രഹിതമായി പിരിയുകയായിരുന്നു.

Story first published: Tuesday, July 21, 2020, 9:33 [IST]
Other articles published on Jul 21, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+