Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2026ലെ ലോകകപ്പില്‍ റൊണാള്‍ഡോ കളിക്കുമോ? മുന്‍ യുവന്റസ് താരത്തിന്റെ സര്‍പ്രൈസ് പ്രവചനം

അന്താരാഷ്ട്ര കരിയറിന്റെ അവസാനത്തോടു അടുക്കുകയാണ് ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളായ പോര്‍ച്ചുഗീസ് സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 39ാം വയസ്സിലെത്തി നില്‍ക്കുന്ന അദ്ദേഹത്തിനു വീണ്ടുമൊരു ഫിഫ ലോകകപ്പിനു ബാല്യമുണ്ടാവില്ലെന്നാണ് കരുതപ്പെടുന്നത്. 2026ലാണ് അടുത്ത ഫുട്‌ബോള്‍ ലോകകപ്പ് നടക്കാനിരിക്കുന്നത്.

ഈ ടൂര്‍ണമെന്റില്‍ റോണോയ്ക്കു കളിക്കാന്‍ സാധിക്കുമോയെന്നതിനെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് യുവന്റസിന്റെ മുന്‍ താരവും ബ്രസീലിന്റെ പുതിയ താരോദയവുമായ കെയോ ജോര്‍ജ്. നിലവില്‍ ബ്രസീലിയന്‍ ക്ലബ്ബായ ക്രുസേരിയോക്കു വേണ്ടിയാണ് 22 കാരന്‍ കളിച്ചുകൊണ്ടിരിക്കുന്നത്.

ഈ വര്‍ഷമാണ് യുവന്റസില്‍ നിന്നും 7.3 മില്ല്യണ്‍ യൂറോയ്ക്കു കെയോ ക്രുസേരിയോയിലെത്തിയത്. നേരത്തേ റൊണാള്‍ഡോ യുവന്റസിനായി കളിക്കവെ ഡ്രസിങ് റൂം പങ്കിടാന്‍ കെയോക്കു അവസരം ലഭിച്ചിരുന്നു. പക്ഷെ അധികം വൈകാതെ തന്നെ യുവന്റസ് വിട്ട് റോണോ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കു മാറുകയും ചെയ്തു.

CRISTIANO RONALDO

റൊണാള്‍ഡോയുടെ ഭാവി

അടുത്തിടെ ഫ്‌ളാഷ്‌സ്‌കോറിനു (Flashscore) നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഭാവിയെക്കുറിച്ച് കെയോ ജോര്‍ജ് സംസരിച്ചത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ തീര്‍ച്ചയായും 2026ലെ ലോകകകപ്പ് ഫുട്‌ബോളില്‍ കളിക്കുക തന്നെ ചെയ്യും. 45ാം വയസ്സില്‍ പോലും അദ്ദേഹത്തിനു മല്‍സരരംഗത്തു തുടരാന്‍ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

ലോകകപ്പില്‍ ബ്രസീലിനായി കളിക്കവെ റൊണാള്‍ഡോയ്‌ക്കെതിരേ ഏറ്റുമുട്ടാനാവുമെന്ന പ്രതീക്ഷയാണ് എനിക്കുള്ളത്. എന്റെ ലക്ഷ്യവും ഇതു തന്നെയാണ്. പ്രത്യേകിച്ചും നിലവില്‍ ബ്രസീലിനു ഒരുപാട് ഫോര്‍വേഡുകളുമില്ല. ഗബ്രിയേല്‍ ജെസ്യൂസിനേക്കാള്‍ അല്‍പ്പം മുന്നിലേക്കു കയറി കളിക്കാനും എനിക്കു സാധിക്കുമെന്നും കെയോ വ്യക്തമാക്കി.

രണ്ടു പേര്‍ ഫേവറിറ്റുകള്‍

ലോക ഫുട്‌ബോളില്‍ താന്‍ ഏറ്റവുമധികം ആരാധിക്കുന്ന രണ്ടു പേര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബ്രസീലിന്റെ മുന്‍ ഇതിഹാസ പ്ലേമേക്കര്‍ റൊണാള്‍ഡീഞ്ഞോയുമാണെന്നാണ് കെയോ ജോര്‍ജ് പറയുന്നത്. ഇവരില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം ഡ്രസിങ് റൂം പങ്കിട്ടാന്‍ കഴിഞ്ഞതു വലിയ ഭാഗ്യമാണെന്നും താരം വ്യക്തമാക്കി.

ഞാന്‍ ഭാഗ്യവാനാണ്. രണ്ടു മാസത്തില്‍ താഴെ മാത്രമേ യുവന്റസില്‍ ഒരുമിച്ച് ഉണ്ടായിരുന്നുള്ളൂവെങ്കിലും ഒരുപാട് കാര്യങ്ങള്‍ റൊണാള്‍ഡോയില്‍ നിന്നും എനിക്കു പഠിക്കാന്‍ സാധിച്ചു. അദ്ദേഹം വളരെ സൗമ്യനും തന്നെ സഹായിക്കുകയും ചെയ്തിട്ടുള്ളയാളുമാണെന്നും കെയോ പറഞ്ഞു.

kaio jorge

പരിശീലനത്തിനായി എല്ലായ്‌പ്പോഴും മറ്റുള്ളവരേക്കാള്‍ മുമ്പ് റൊണാള്‍ഡോ എത്തിയിരിക്കും. ഷെഡ്യൂള്‍ ചെയ്യപ്പെട്ട സമയത്തേക്കാള്‍ അര മണിക്കൂര്‍ മുമ്പ് ഞാന്‍ എല്ലായ്‌പ്പോഴും എത്താറുണ്ട്. പക്ഷെ റൊണാള്‍ഡോ അപ്പോഴേക്കും അവിടെത്തി വ്യായാമവും വാം അപ്പുമെല്ലാം തുടങ്ങിയിട്ടുണ്ടാവുമെന്നും കെയോ വെളിപ്പെടുത്തി.

വിരമിക്കലിനെക്കുറിച്ച് റൊണാള്‍ഡോ

ഫുട്‌ബോളില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പ്ലാനിനെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കുറച്ചു മുമ്പ് തുറന്നു പറഞ്ഞിരുന്നു. സ്വന്തം യൂട്യൂബ് ചാനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ മുന്‍ ടീമംഗവും ഇംഗ്ലീഷ് ഡിഫന്‍ഡറുമായിരുന്ന റിയോ ഫെര്‍ഡിനാന്റുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതു വരെ എനിക്കു ഡ്രിബ്ള്‍ ചെയ്യാനും, ഷൂട്ട് ചെയ്യാനും, സ്‌കോര്‍ ചെയ്യാനും, ഉയരത്തില്‍ ചാടാനുമെല്ലാം സാധിക്കുന്നുണ്ട്. എന്നാല്‍ ഒരു ദിവസം ഇവയൊന്നു ചെയ്യാന്‍ സാധിക്കാതെ വരികയാണെങ്കില്‍ ഞാന്‍ ബാഗെടുത്ത് ഫുട്‌ബോള്‍ വിടും. പക്ഷെ ഇപ്പോള്‍ ഞാന്‍ ഇക്കാര്യത്തില്‍ നിന്നും ഏറെ അകലെയാണ്. കഴിഞ്ഞ സീസണില്‍ താന്‍ 50 ഗോളുകള്‍ നേടിയിരുന്നതായും റൊണാള്‍ഡോ പറഞ്ഞിരുന്നു.

Story first published: Sunday, December 29, 2024, 15:12 [IST]
Other articles published on Dec 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+