Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിലെ ഹാട്രിക്കിലൂടെ ക്രിസ്റ്റ്യാനോ തകര്‍ത്തത് ഒരുപിടി റെക്കോര്‍ഡുകള്‍

മോസ്‌കോ: 2018 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍തന്നെ ഹാട്രിക് നേടി പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരുപിടി റെക്കോര്‍ഡുകള്‍ കൂടി സ്വന്തം പേരിലാക്കി. കഴിഞ്ഞദിവസം സ്‌പെയിനിനെതിരെയാണ് ക്രിസ്റ്റ്യാനോ തന്റെ ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റി ഗോള്‍ വര്‍ഷിച്ചത്. കളംനിറഞ്ഞു കളിച്ച താരം എണ്ണംപറഞ്ഞ ഫ്രീക്കിക്കിലൂടെയും സ്‌കോര്‍ ചെയ്തത് കാണികളെ അത്യാഹ്ലാദത്തിലാക്കി.

ലോകകപ്പില്‍ പോര്‍ച്ചുഗലിനുവേണ്ടി ഹാട്രിക് നേടന്ന മൂന്നാമത്തെ താരമാണ് ക്രിസ്റ്റ്യാനോ. നേരത്തെ, ഇതിഹാസതാരം യൂസേബിയോ 1966ലും, 2002ല്‍ പോളണ്ടിനെതിരെ പൗലേറ്റയുമാണ് ഹാട്രിക് നേടിയ മറ്റു പോര്‍ച്ചുഗീസ് താരങ്ങള്‍. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ സ്പാനിഷ് ഇതിഹാസ താരം ഫ്രാങ്ക് പുഷ്‌കാസിനൊപ്പമെത്തി ക്രിസ്റ്റിയാനോ.

christianoronaldo1

അലി ദെയിക്ക് 109 ഗോളുകളുമായി ഒന്നാമതുള്ളപ്പോള്‍ 151 കളികളില്‍ നിന്ന് ക്രിസ്റ്റ്യാനോ 84 ഗോളുകളുമായി ക്രിസ്റ്റിയാനോ രണ്ടാം സ്ഥാനത്താണ്. ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടി താരം എന്ന ബഹുമതിയും ഇനി ഈ റയല്‍ താരത്തിന് സ്വന്തം. ലോകകപ്പും യൂറോകപ്പും അടക്കം പങ്കെടുത്ത ടൂര്‍ണമെന്റുകളിലെല്ലാം ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡും ക്രിസ്റ്റിയാനോ സ്വന്തമാക്കി. തന്റെ കരിയറിലെ 51-ാം ഹാട്രിക് ക്രിസ്റ്റിയാനോ നേടിയപ്പോള്‍ അത് ലോകകപ്പിലെയും 51-ാം ഹാട്രിക് ആയി എന്ന പ്രത്യേകതകൂടിയുണ്ട്.

Story first published: Saturday, June 16, 2018, 14:16 [IST]
Other articles published on Jun 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+