Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗല്‍, ഫ്രാന്‍സ് ടീമുകള്‍ മുന്നേറി, ഹോളണ്ടിന് വീണ്ടും തോല്‍വി

ലിസ്ബന്‍: യൂറോപ്യന്‍ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗല്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ് ടീമുകള്‍ക്ക് ജയം. ഹോളണ്ട്, ഹംഗറി പരാജയപ്പെട്ടു.

ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഹംഗറിയെ തകര്‍ത്തപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഏകപക്ഷീയമായ ഒരു ഗോളിന് ലാറ്റ്വിയയെ മറികടന്നു. അഞ്ച് മത്സരങ്ങളില്‍ പതിനഞ്ച് പോയിന്റുമായി സ്വിറ്റ്‌സര്‍ലന്‍ഡാണ് മുന്നില്‍. പന്ത്രണ്ട് പോയിന്റോടെ പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള ഹംഗറിക്ക് ഏഴ് പോയിന്റാണ്.

cristianoronaldo

നാട്ടില്‍ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയമൊരുക്കിയത് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഡബിളാണ്. 36, 65 മിനുട്ടുകളില്‍ ക്രിസ്റ്റിയാനോ സ്‌കോര്‍ ചെയ്തു. മുപ്പത്തിരണ്ടാം മിനുട്ടില്‍ ആന്ദ്രെ സില്‍വയും ഗോളടിച്ചു.

ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഫ്രാന്‍സ് 3-1ന് ലക്‌സംബര്‍ഗിനെ വീഴ്ത്തി. സ്വീഡന്‍ 4-0ന് ബെലാറസിനെ തരിപ്പണമാക്കി. ബള്‍ഗേറിയ 2-0ന് ഹോളണ്ടിനെ അട്ടിമറിച്ചതാണ് ഗ്രൂപ്പിലെ ഞെട്ടിക്കുന്ന റിസള്‍ട്ട്. അഞ്ച് മത്സരങ്ങളില്‍ ഏഴ് പോയിന്റുമായി ഹോളണ്ട് നാലാംസ്ഥാനത്തേക്ക് വീണു. ഒമ്പത് പോയിന്റുമായി ബള്‍ഗേറിയ മൂന്നാം സ്ഥാനത്തേക്ക് കയറി. ഫ്രാന്‍സ് പതിമൂന്ന് പോയിന്റോടെ ഒന്നാം സ്ഥാനത്തും സ്വീഡന്‍ പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്.

ലക്‌സംബര്‍ഗിനെതിരെ ഫ്രാന്‍സിനായി ജിരൂദ് ഇരട്ട ഗോളുകള്‍ നേടി. ഗ്രിസ്മാന്‍ പെനാല്‍റ്റിയിലൂടെയും സ്‌കോര്‍ ചെയ്തു. ബള്‍ഗേറിയ ഹോളണ്ടിനെ വീഴ്ത്തിയത് ഡെലെവിന്റെ ആദ്യപകുതിയിലെ ഡബിള്‍ ഗോളിലാണ്. അഞ്ചാം മിനുട്ടില്‍ ഡെലെവ് ലീഡ് നേടി. ഇരുപതാം മിനുട്ടില്‍ ജയം ഉറപ്പിച്ച ഗോളും.

ഗ്രൂപ്പ് എച്ചില്‍ ബെല്‍ജിയം- ഗ്രീസ് മത്സരം 1-1ന് പിരിഞ്ഞു. പതിമൂന്ന് പോയിന്റോടെ ബെല്‍ജിയം ഒന്നാം സ്ഥാനത്തും പതിനൊന്ന് പോയിന്റോടെ ഗ്രീസ് രണ്ടാം സ്ഥാനത്തും. മൂന്നാം സ്ഥാനത്തുള്ള ബോസ്‌നിയ ഹെര്‍സെഗോവിനയാണ് ഗംഭീര ജയം സ്വന്തമാക്കിയത്. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ജിബ്രാള്‍ട്ടറിനെ തകര്‍ത്തു.

ഗോള്‍ നില...

സ്വീഡന്‍ 4-0 ബെലാറസ്

അന്‍ഡോറ 0-0 ഫറോ ഐലന്‍ഡ്

സ്വിറ്റ്‌സര്‍ലന്‍ഡ് 1-0 ലാറ്റ്വിയ

ബോസ്‌നിയ-ഹെര്‍സെഗോവിന 5-0 ജിബ്രാള്‍ട്ടര്‍

സൈപ്രസ് 0-0 എസ്‌തോണിയ

ബള്‍ഗേറിയ 2-0 ഹോളണ്ട്

ലക്‌സംബര്‍ഗ് 1-3 ഫ്രാന്‍സ്

പോര്‍ച്ചുഗല്‍ 3-0 ഹംഗറി

ബെല്‍ജിയം 1-1 ഗ്രീസ്

Story first published: Sunday, March 26, 2017, 10:43 [IST]
Other articles published on Mar 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+