Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹീറോ, ഒപ്പം വില്ലനും!! ക്രിസ്റ്റ്യാനോയ്ക്കു മുട്ടന്‍ പണി കിട്ടും!! മാരത്തോണ്‍ വിലക്ക് വരുന്നു...

മാഡ്രിഡ്: ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കരിയറിലാദ്യമായി 10ല്‍ കൂടുതല്‍ മല്‍സരങ്ങളില്‍ വിലക്ക് നേരിടേണ്ടിവരുമെന്ന് സൂചന. സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ആദ്യപാദത്തിലാണ് റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ഒരേ സമയം ഹീറോയും വില്ലനുമായത്. റയലിന്റെ ബദ്ധവൈരികളായ ബാഴ്‌സലോണയ്‌ക്കെതിരായ ക്ലാസിക് പോരാട്ടത്തില്‍ ഒരു ഗോള്‍ നേടി ടീമിനെ മുന്നിലെത്തിച്ച ക്രിസ്റ്റി പിന്നീട് ചുവപ്പ് കാര്‍ഡ് വാങ്ങി വില്ലനാവുകയായിരുന്നു.

1

വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ റയലിന്റെ രണ്ടാം ഗോള്‍ നേടിയ ശേഷം ജഴ്‌സിയൂരി ആഹ്ലാദം പ്രകടിപ്പിച്ചതിനാണ് ക്രിസ്റ്റിക്ക് ആദ്യ മഞ്ഞക്കാര്‍ഡ് ലഭിച്ചത്. എന്നാല്‍ രണ്ടാമത്തേത് 'അഭിനയത്തിനായിരുന്നു'. പെനല്‍റ്റി ലഭിക്കാന്‍ ബോക്‌സിനുള്ളില്‍ ഡൈവ് ചെയ്‌തോടെ റഫറി രണ്ടാമത്തെ മഞ്ഞക്കാര്‍ഡും പുറത്തെടുത്തു. ചുവപ്പ് കാര്‍ഡ് കണ്ട ശേഷം റഫറിയെ പിറകില്‍ നിന്ന് പിടിച്ചു തള്ളിയതാണ് ഇപ്പോള്‍ താരത്തെ വെട്ടിലാക്കിയിരിക്കുന്നത്.

2

റഫറിക്കെതിരായ മോശം പെരുമാറ്റം ഗുരുതരമായ അച്ചടക്കലംഘനമായാണ് കണക്കാക്കുന്നത്. റഫറിയെ പിടിച്ചുതള്ളുന്നത് 12 മല്‍സരങ്ങളില്‍ വരെ വിലക്ക് ലഭിക്കാവുന്ന കുറ്റമാണ്. ചുരുങ്ങിയത് നാലു മല്‍സരങ്ങളിലെങ്കിലും വിലക്ക് ലഭിക്കാവുന്ന കുറ്റം കൂടിയാണിത്. നേരത്തേ കഴിഞ്ഞ ഏപ്രിലില്‍ സ്പാനിഷ് ലീഗ് ടീമായ ലാസ് പാല്‍മാസ് സ്‌ട്രൈക്കര്‍ മാര്‍ക്കോ ലിവാജയും സമാനമായി റഫറിയെ പിടിച്ചു തള്ളിയതിനെ തുടര്‍ന്ന് അഞ്ചു കളികളില്‍ വിലക്ക് നേരിട്ടിരുന്നു.

Story first published: Monday, August 14, 2017, 15:43 [IST]
Other articles published on Aug 14, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+