Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടുത്ത ലോകകപ്പില്‍ ജര്‍മനി പുറത്താകില്ല, ഇങ്ങനെ ചെയ്താല്‍; ക്രിക്കറ്റ് ജര്‍മനിയുടെ ഉപദേശം

മോസ്‌കോ: റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് കണ്ട ഏറ്റവും വലിയ ഞെട്ടലായിരുന്നു ബുധനാഴ്ച രാത്രിയില്‍ അരങ്ങേറിയത്. ചാമ്പ്യന്‍മാരായ ജര്‍മനി ബേബികളായ സൗത്ത് കൊറിയയോട് 0-2ന് തോറ്റ് ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുന്ന കാഴ്ച ആരാധകരെ ഞെട്ടിച്ചു. വിജയമുണ്ടെങ്കില്‍ മാത്രം രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ കഴിയുമായിരുന്ന ജര്‍മനിയുടെ വിധി അന്ത്യനിമിഷത്തിലാണ് മാറിമറിഞ്ഞത്. എന്തായാലും വീണുകിട്ടിയ അവസരം ക്രിക്കറ്റ് ജര്‍മനി ഫലപ്രദമായി വിനിയോഗിച്ചു.

germany

ഫുട്‌ബോളിലെ ഏറ്റവും വലിയ മാമാങ്കത്തില്‍ കൂടുതല്‍ ഞെട്ടല്‍ ഒഴിവാക്കാനായി ക്രിക്കറ്റ് ജര്‍മനി ഫിഫയ്ക്ക് ഒരു നല്ല ഉപദേശമാണ് നല്‍കിയത്. ലോകകപ്പ് ക്രിക്കറ്റില്‍ പത്ത് ടീമുകള്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ തീരുമാനത്തെ ട്രോളുകയാണ് ക്രിക്കറ്റ് ജര്‍മനി ഉദ്ദേശിച്ചത്, അത് വിജയിക്കുകയും ചെയ്തു. 'അടുത്ത ലോകകപ്പ് മുതല്‍ പത്ത് ടീമുകളെ മാത്രം കളിപ്പിക്കണമെന്ന് ഫിഫയോട് ആവശ്യപ്പെടുന്നു', ക്രിക്കറ്റ് ജര്‍മനി ട്വീറ്റ് ചെയ്തു.

ക്രിക്കറ്റ് ലോകകപ്പില്‍ ടീമുകളുടെ എണ്ണം കുറച്ച് മത്സരവും, പരീക്ഷണവും കുറയ്ക്കുകയാണ് ഐസിസി ചെയ്തത്. ഇതിനെതിരെ അംഗരാജ്യങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. 2018 ഐസിസി ലോകകപ്പ് ടൂര്‍ണമെന്റില്‍ 10 ടീമുകള്‍ മാത്രമാണ് പങ്കെടുക്കുന്നത്. ഇതുവഴി വമ്പന്‍ ടീമുകള്‍ക്ക് ടൂര്‍ണമെന്റില്‍ പരീക്ഷണങ്ങള്‍ കുറയുകയും നാണംകെട്ട പുറത്താകലുകള്‍ ഒഴിവാക്കാനും സഹായിക്കും. ഇതോടെയാണ് ഫിഫയുടെ ചെലവില്‍ ഐസിസിയെ ട്രോളി ക്രിക്കറ്റ് ജര്‍മനി രംഗത്തെത്തിയത്.

കുറ്റം പറയരുതല്ലോ ക്രിക്കറ്റ് ആരാധകര്‍ ഈ ട്രോള്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഫിഫ ലോകകപ്പ് മാതൃകയില്‍ കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തി ക്രിക്കറ്റ് ലോകകപ്പ് വിപുലമാക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. സംഭവം ചര്‍ച്ചയായതോടെ ഐസിസി തീരുമാനം മാറ്റമോ എന്ന് കണ്ടറിയണം.

Story first published: Thursday, June 28, 2018, 16:50 [IST]
Other articles published on Jun 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+