Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോസ്റ്റാറിക്ക.... ഇവര്‍ തന്നെ കറുത്ത കുതിരകള്‍

സാവോ പോളോ: ഈ ലോകകപ്പില്‍ കറുത്ത കുതിരകള്‍ ആരായിരിക്കും എന്ന ചോദ്യത്തിന് ബെല്‍ജിയം എന്നായിരുന്നു ലോകത്തെ വാതുവെപ്പുകരെല്ലാം ഉത്തരം പറഞ്ഞിരുന്നത്. പക്ഷേ കളികള്‍ തെളിയിച്ചു. അത് കോസ്റ്റാറിക്കയാണ്. ചരിത്രത്തില്‍ ആദ്യമായി അവരിതാ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരിക്കുന്നു.

മുന്‍ ലോക ചാമ്പ്യന്‍മാരായ ഗ്രീസ്... അവര്‍ കരുത്തരായ എതിരാളികള്‍ തന്നെയായിരുന്നു. പക്ഷേ കറുത്ത കുതിരകള്‍ക്ക് മുന്നേറ്റത്തിന്റെ പാത എത്ര ദുര്‍ഘടമായാലും അത് പ്രശ്‌നമാകില്ല. പ്രീ ക്വാര്‍ട്ടറില്‍ ഗ്രീസിനെ അട്ടിമറിച്ച് കോസ്റ്റാറിക്ക അത് ലോകത്തിന് കാണിച്ചുകൊടുത്തു.

ഗോള്‍ രഹിതമായ ആദ്യപകുതി. രണ്ടാം പകുതി തുടങ്ങി ഏഴ് മിനിട്ടുകൊണ്ട് ബ്രയാന്‍ റൂയസിന്റെ മുന്നേറ്റത്തിലൂടെ കോസ്റ്റാറിക്ക ആദ്യമായി ഗ്രീസിന്റെ വല കുലുക്കി. ചുവപ്പ് കാര്‍ഡ് കിട്ടി ഒരാള്‍ പുറത്ത് പോയിട്ടും കോസ്റ്റാറിക്കയുടെ പോരാട്ട വീര്യം തണുത്തില്ല. ഗോള്‍ പൊസെഷനില്‍ ഗ്രീസ് ആയിരുന്നു മുന്നില്‍

90 മിനിട്ട് കഴിയുമ്പോഴും ഒന്നേ പൂജ്യത്തിന് നിന്ന കളി, എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീക്കിയത് ഇന്‍ഞ്ച്വറി ടൈം ആയിരുന്നു. അപ്രതീക്ഷിതമായിരുന്നു ഗ്രീസിന്റെ ആക്രമണം.

കറുത്ത കുതിരകള്‍, വെളുത്ത ജേഴ്‌സിയില്‍

കറുത്ത കുതിരകള്‍, വെളുത്ത ജേഴ്‌സിയില്‍

വെളുത്ത ജേഴ്‌സിയണിഞ്ഞാണ് ലോകകപ്പിലെ കറുത്ത കുതിരകള്‍ മൈതാനത്തിറങ്ങിയത്. ഗ്രീസിന്റെ മുന്നേറ്റത്തെ കോസ്റ്റാറിക്ക തടയുന്നു.

കിടിലന്‍ സേവ്

കിടിലന്‍ സേവ്

ആദ്യ പകുതിയില്‍ ഗ്രീസിന് മനോഹരമായ ഒരു അവസരം ലഭിച്ചതാണ്. പക്ഷേ കോസ്റ്റാറിക്കയുടെ ഗോളി കെയ്‌ലോര്‍ നവാസ് ആ നീക്കത്തെ ഗംഭീരമായി പ്രതിരോധിച്ചു.

ഗോളായോ

ഗോളായോ

അതി ഗംഭീരമായിരുന്നു നവാസിന്റെ സേവ്. പക്ഷേ പന്തെങ്ങോട്ട് പോയി എന്ന ആശക്കുഴപ്പത്തിലായിരുന്നു നവാസ്.

 പന്തടക്കം

പന്തടക്കം

കോസ്റ്റാറിക്കയുടെ മൈക്കല്‍ ഉമാനയും ഗ്രീസിന്റെ ജോര്‍ജോസ് സമാരസും പന്തെടുക്കാനുള്ള ശ്രമത്തില്‍.

കറുത്ത കുതിരകളുടെ വെളുത്ത ഗോള്‍

കറുത്ത കുതിരകളുടെ വെളുത്ത ഗോള്‍

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗ്രീസിനെതിരെ ഗോള്‍ നേടിയ കോസ്റ്റാറിക്കന്‍ താരം ബ്രയാന്‍ റൂയസിന്റെ സന്തോഷം.

വിജയ സേവ്

വിജയ സേവ്

ഇഞ്ച്വറി ടൈമില്‍ ഗ്രീസ് ഗോള്‍ നേടിയതോടെ കളി എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീങ്ങി. എന്നാല്‍ ഗ്രീസിന് വേണ്ടി നാലാം ഷോട്ടെടുത്ത തിയോഫനിസ് ഗേക്കാസിന്റെ കിക്ക് കോസ്റ്റാറിക്കന്‍ ഗോളി തടത്തിട്ടു. അതായിരുന്നു ആ വിജയ സേവ്.

 ആഹ്ലാദപ്പെരുമഴ

ആഹ്ലാദപ്പെരുമഴ

ചരിത്രത്തില്‍ ആദ്യമായി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ... കോസ്റ്റാറിക്കന്‍ താരങ്ങള്‍ക്ക് ആഹ്ലാദിക്കാന്‍ ഇനിയെന്ത് വേണം.

Story first published: Monday, June 30, 2014, 11:27 [IST]
Other articles published on Jun 30, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+