Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെഞ്ചിലേക്ക് ചാഞ്ഞ് നെയ്മര്‍ വിതുമ്പി, 'സഹോദരനെ' ആശ്വസിപ്പിച്ച് മെസ്സി- കൈയടിക്കാം ഈ സൗഹൃദത്തിന്

1

കോപ്പ അമേരിക്കയുടെ കലാശപ്പോരിന് ഫൈനല്‍ വിസില്‍ മുഴങ്ങിയ ശേഷം അര്‍ജന്റീന ടീം മാരക്കാന സ്റ്റേഡിയത്തില്‍ ആനന്ദനൃത്തം ചവിട്ടുമ്പോള്‍ അവര്‍ക്കിടയിലേക്ക് ഒരു മഞ്ഞ ജഴ്‌സിക്കാരനുമെത്തി- അത് മറ്റാരുമല്ല ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറായിരുന്നു. സഹോദര തുല്യനായി താന്‍ കണക്കാക്കുന്ന അര്‍ജന്റീന നായകനും ഇതിഹാസ സ്‌ട്രൈക്കറുമായ ലയണല്‍ മെസ്സിയെ കാണാനായിരുന്നു ഇത്. ദേശീയ ടീമിനൊപ്പമുള്ള ആദ്യത്തെ അന്താരാഷ്ട്ര കിരീടമെന്ന സ്വപ്‌നം 34ാം വയസ്സില്‍ യാഥാര്‍ഥ്യമായതില്‍ മെസ്സി ആനന്ദാശ്രു പൊഴിക്കവെയാണ് കിരീടം കൈവിട്ടുപോയതിന്റെ കണ്ണീരുമായി നെയ്മറെത്തിയത്.

2

മെസ്സിയുടെ തോളിലേക്കു വീണു നെയ്മര്‍ വിതുമ്പുന്നത് ഫുട്‌ബോള്‍ പ്രേമികളെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയായിരുന്നു. മിനിറ്റുകളോളം ഇരുവരും ആശ്ലേഷിച്ച് പരസ്പരം അഭിനന്ദിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ബ്രസീല്‍- അര്‍ജന്റീന പോരാട്ടങ്ങളുടെ ചരിത്രമെടുത്താല്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കു ഇതുപോലെയുള്ള മുഹൂര്‍ത്തങ്ങള്‍ കാണാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ദേശങ്ങള്‍ക്കും ഭാഷകള്‍ക്കും അപ്പുറമാണ് സൗഹൃദമെന്ന് ഇരുവരുടെയും ഈ സ്‌നേഹപ്രകടനം നമുക്ക് കാണിച്ചുതരുന്നു.

2019ലെ കോപ്പയില്‍ ബ്രസീല്‍ ജേതാക്കളായപ്പോള്‍ നെയ്മര്‍ ടീമില്‍ ഇല്ലായിരുന്നു. പരിക്കു കാരണമായിരുന്നു അദ്ദേഹത്തിന് പുറത്തിരിക്കേണ്ടിവന്നത്. അതുകൊണ്ടു തന്നെ ഇത്തവണ വീണ്ടും നാട്ടില്‍ ടൂര്‍ണമെന്റ് വിരുന്നെത്തിയപ്പോള്‍ നെയ്മര്‍ ടീമിനൊപ്പം കിരീടമധുരം നുകരാമെന്ന ആത്മവിശ്വാസത്തിലും പ്രതീക്ഷയിലുമായിരുന്നു. ദേശീയ ടീമിനൊപ്പം ഒരു അന്താരാഷ്ട്ര കിരീടം പോലും നെയ്മര്‍ക്കു ഇനിയും നേടാനായിട്ടില്ല.

3

എന്നാല്‍ മെസ്സിക്ക് അര്‍ജന്റീനയ്‌ക്കൊപ്പം ഇത്തവണ കപ്പില്‍ കുറഞ്ഞതൊന്നും ആശ്വാസം പകരുമായിരുന്നില്ല. കാല്‍പ്പന്തുകളിയില്‍ ആറു ബാലണ്‍ ഡിയോറുകളും ബാഴ്‌സലോണയ്‌ക്കൊപ്പം നിരവധി കിരീടങ്ങളും സ്വന്തമാക്കിയിട്ടും അര്‍ജന്‍ീനയുടെ നീലക്കുപ്പായത്തില്‍ ഒരു ട്രോഫി പോലുമില്ലായിരുന്നു. അതുകൊണ്ടു തന്നെ മെസ്സിക്ക് ഇത്തവണ കിരീടം കൂടിയേ തീരുമായിരുന്നു. എയ്ഞ്ചല്‍ മരിയ മാലാഖയായി മാറിയപ്പോള്‍ മെസ്സിയുടെ കാത്തിരിപ്പ് അവസാനിക്കുകയായിരുന്നു.

മെസ്സിയും നെയ്മറും തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കം ബാഴ്‌സയില്‍ വച്ചാണ്. ബാല്യകാല ക്ലബ്ബായ സാന്റോസില്‍ നിന്നും 2013ലായിരുന്നു നെയ്മര്‍ യൂറോപ്യന്‍ അതികായന്‍മാരായ ബാഴ്‌സയിലെത്തിയത്. ക്ലബ്ബിലെ വല്ല്യേട്ടനായ മെസ്സിയുടെ കുഞ്ഞനുജനായി നെയ്മര്‍ വിലസി. അവിടെ തുടങ്ങുന്നു ഇരുവരുടെയും സൗഹൃദത്തിന്റെ കഥ. നെയ്മര്‍ക്കു പിന്നാലെ ഉറുഗ്വേ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് കൂടി വന്നതോടെ ലോകത്തിലെ ഏറ്റവും അപകടകരമായ മുന്നേറ്റനിരയായി ബാഴ്‌സയുടേത് മാറി.

4

2017ല്‍ വന്‍ തുകയ്ക്കു നെയ്മര്‍ ബാഴ്‌സ വിട്ട് ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിയിലേക്കു മാറിയപ്പോള്‍ അതു ബാഴ്‌സ ആരാധകരെപ്പോലെ മെസ്സിയെയും നിരാശനാക്കി. നെയ്മറെ വില്‍ക്കാനുള്ള ക്ലബ്ബിന്റെ തീരുമാനത്തില്‍ അദ്ദേഹം ഒട്ടും സംതൃപ്തനായിരുന്നില്ല. നെയ്മറെ തിരികെ കൊണ്ടു വരണമെന്ന് മെസ്സി പിന്നീട് പല തവണ ബാഴ്‌സയോടു ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിനു മുമ്പും മെസ്സി ഇതേ ആവശ്യമുന്നയിച്ചെങ്കിലും ക്ലബ്ബ് ഇത് അംഗീകരിച്ചില്ല. ഒടുവില്‍ ടീമിന്റെ ട്രാന്‍സ്ഫര്‍ പോളിസിയില്‍ അസംതൃപ്തനായി അദ്ദേഹം ക്ലബ്ബ് വിടാന്‍ പോലും ഒരുങ്ങിയിരുന്നു.

Story first published: Sunday, July 11, 2021, 9:09 [IST]
Other articles published on Jul 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+