Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Copa america 2021: പെറു കടന്ന് ബ്രസീല്‍, ഒരു ഗോള്‍ ജയവുമായി ഫൈനലില്‍

റിയോ ഡി ജനയ്‌റോ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ആരാധകര്‍ കാത്തിരിക്കുന്ന സ്വപ്‌നഫൈനലിന് അരങ്ങൊരുങ്ങുന്നു. ആദ്യ സെമിയില്‍ പെറുവനെ ഏകപക്ഷീയമായ ഒരു ഗോളിനു മറികടന്ന് നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ബ്രസീല്‍ കലാശക്കളിക്കു ടിക്കറ്റെടുത്തു. രണ്ടാം സെമിയില്‍ കൊളംബിയയെ തോല്‍പ്പിക്കാനായാല്‍ അര്‍ജന്റീന- ബ്രസീല്‍ ക്ലാസിക്ക് ഫൈനലിനു കോപ്പ സാക്ഷിയാവും. കഴിഞ്ഞ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റീപ്ലേ കൂടിയായിരുന്നു ബ്രസീല്‍- പെറു സെമി പോരാട്ടം. 35ാാം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റ നേടിയ ഗോളില്‍ പെറുവിനെ മറികടന്ന് ബ്രസീല്‍ വീണ്ടുമൊരു കിരീടത്തിന് കൈയെത്തുംദൂരത്ത് എത്തുകയായിരുന്നു. സൂപ്പര്‍ താരം നെയ്മറുടെ മനോഹരമായ പാസില്‍ നിന്നായിരുന്നു പക്വേറ്റയുടെ നിര്‍ണായക ഗോള്‍.

1

നേരത്തേ ഗ്രൂപ്പുഘട്ടത്തിലെ ആദ്യ കളിയില്‍ പെറുവിനെ ബ്രസീല്‍ 4-0നു തകര്‍ത്തുവിട്ടിരുന്നു. എന്നാല്‍ സെമിയില്‍ മഞ്ഞപ്പടയുടെ വിജയം എളുപ്പമായിരുന്നില്ല. അവസാന മിനിറ്റുകളില്‍ ബ്രസീലിനെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമായിരുന്നു പെറു നടത്തിയത്. എന്നാല്‍ ബ്രസീലില്‍ വലിയ മാര്‍ജിനില്‍ ജയിക്കേണ്ട മല്‍സരമായിരുന്നു ഇത്. ആദ്യ പകുതിയില്‍ പെറു ഗോളി ഗല്ലെസെയുടെ ചില കണ്ണഞ്ചിക്കുന്ന സേവുകള്‍ അവരെ കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍ നിന്നു തടഞ്ഞുനിര്‍ത്തുകയായിരുന്നു.

2

എട്ടാം മിനിറ്റില്‍ ബ്രസീലിനായിരുന്നു കളിയിലെ ആദ്യ ഗോളവസരം ലഭിച്ചത്. പക്ഷെ നെയ്മര് ഇതു പാഴാക്കി. പക്വേറ്റുടെ പാസുമായി ബോക്‌സിനുള്ളിലെത്തിയ റിച്ചാര്‍ളിസണ്‍ ഗോളി ഗല്ലെസെയും കട്ട് ചെയ്ത് ബോള്‍ നെയ്മര്‍ക്കു നല്‍കി. എന്നാല്‍ താരത്തിന്‍െ ഷോട്ട് വലതു പോസ്റ്റിനു അടുത്ത് കൂടി പുറത്തേക്കുപറന്നു. 13ാം മിനിറ്റില്‍ ബ്രസീലിനു വീണ്ടും ഗോളവസരം. കസേമിറോയുടെ കരുത്തുറ്റ ഷോട്ട് ഗോളി ഗല്ലെസെയുടെ കൈകളില്‍ നിന്നും വഴുതിമാറി. റീബൗണ്ട് എവേര്‍ട്ടനിലേക്കു വന്നെങ്കിലും റാമസ് ഇടപെട്ട് ബോള്‍ ക്ലിയര്‍ ചെയ്യുകയായിരുന്നു.

19ാം മിനിറ്റില്‍ ഗോളി ഗല്ലെസെയുടെ മറ്റൊരു സേവ് ബ്രസീലിനെ ലീഡ് നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തി. കസേമിറോയുടെ ലോങ്‌റേഞ്ചര്‍ ഗല്ലെസേ ഇടതു വശത്തേക്കു ഡൈവ് ചെയ്തു തടുത്തിടുന്നു. റീബൗണ്ട് പക്വേറ്റ നെയ്മര്‍ക്കു ക്രോസ് നല്‍കിയെങ്കിലും ഗല്ലെസോ പോയിന്റ് ബ്ലാങ്ക് സേവിലൂടെ ഇതും ബ്ലോക്ക് ചെയ്തു. വീണ്ടുമൊരു റീബൗണ്ടില്‍ റിച്ചാര്‍ളിസണ്‍ ഷോട്ടുതിര്‍ത്തെങ്കിലും അതും ഗല്ലെസെ വിഫലമാക്കുകയായിരുന്നു.

3

തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കി 35ം മിനിറ്റില്‍ ബ്രസീല്‍ ഫലം കണ്ടു. ഇടതു വിങിലൂടെ പറന്നെത്തിയ നെയ്മറെ വളയാന്‍ ബോക്‌സിനകത്ത് മൂന്നു പെറു താരങ്ങള്‍. എന്നാല്‍ ഇവര്‍ക്കിടയിലൂടെ സമര്‍ഥമായി നുഴഞ്ഞുകയറിയ നെയ്മര്‍ ബോക്‌സിന്റെ സെന്ററില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന പക്വേറ്റയ്ക്കു ക്രോസ് നല്‍കി. സിംപിള്‍ വോളിയിലൂടെ ബോളിനെ വലയിലേക്കു വഴി കാണിക്കേണ്ട ചുമതല മാത്രമേ പക്വേറ്റയ്ക്കുണ്ടായിരുന്നുള്ളൂ. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് താരം ഗോള്‍ നേടിയത്. ചിലിക്കെതിരായ 1-0നു ജയിച്ച ക്വാര്‍ട്ടറിലും പക്വേറ്റയുടെ വകയായിരുന്നു വിജയഗോള്‍.

ആദ്യ പകുതിയില്‍ ഒരു ഗോള്‍ നീക്കം പോലും നടത്താതെ പതറിയ പെറു രണ്ടാം പകുതിയില്‍ സമനിലയ്ക്കായി ശ്രമിച്ചുകൊണ്ടിരുന്നു. 49ാം മിനിറ്റില്‍ അവര്‍ ബ്രസീല്‍ ഗോളി എഡേഴ്‌സനെ ആദ്യമായി പരീക്ഷിച്ചു. വലതു വിങില്‍ നിന്നും യോതുന്‍ നല്‍കിയ ത്രൂബോളുമായി മുന്നേറിയ ലപ്പാഡുല തൊടുത്ത ഇടതു കാല്‍ ഷോട്ട് ബ്രസീല്‍ ഗോളി എഡേഴ്‌സന്‍ ഡൈവിങ് സേവിലൂടെ വിഫലമാക്കുകയായിരുന്നു.

4

61ാംമിനിറ്റില്‍ എഡേഴ്‌സന്‍ വീണ്ടുമൊരു സേവ് നടത്തി. ബോക്‌സിന് തൊട്ടരികില്‍ നിന്നും ഗാര്‍ഷ്യയായിരുന്നു ഗോളിലേക്കു ഷോട്ട് പരീക്ഷിച്ചത്. എഡേഴ്‌സന്‍ ഇതു ബ്ലോക്ക് ചെയ്തു. റീബൗണ്ട് ചെയ്ത ബോളില്‍ ലപ്പാഡുല ഷോട്ടിനു ശ്രമിച്ചെങ്കിലും മാര്‍ക്കിഞ്ഞോസ് ഇടപെട്ട് അപകടമൊഴിവാക്കി. 81ാം മിനിറ്റില്‍ യോതുന്റെ ക്രോസില്‍ നിന്നും കല്ലെന്‍സിന്റെ ഹെഡ്ഡര്‍ ബ്രസീല്‍ ഗോള്‍പോസ്റ്റിനു മുകളിലൂടെ പറന്നു.

Story first published: Tuesday, July 6, 2021, 7:05 [IST]
Other articles published on Jul 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+