For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Copa america 2021: മിന്നും ജയവുമായി മഞ്ഞപ്പട തുടങ്ങി, വെനിസ്വേലയെ തകര്‍ത്തുവിട്ടു

3-0നാണ് ബ്രസീലിന്റെ വിജയം

1
Copa America 2021: Neymar shines as Brazil outplay Venezuela 3-0 in opener | Oneindia Malayalam

ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ബ്രസീല്‍ തകര്‍പ്പന്‍ വിജയത്തോടെ തുടങ്ങി. ഉദ്ഘാടന മല്‍സരത്തില്‍ മഞ്ഞപ്പട ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു വെനിസ്വേലയെ മുക്കുകയായിരുന്ന. ഒരു ഗോള്‍ നേടുകയും മറ്റൊരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത സൂപ്പര്‍ താരം നെയ്മറായിരുന്നു ബ്രസീലിന്റെ ഹീറോ. മാര്‍ക്വിഞ്ഞോസ് (23ാം മിനിറ്റ്), നെയ്മര്‍ (64), ഗബ്രിയേല്‍ ബര്‍ബോസ (89) എന്നിവരുടെ ഗോളുകളാണ് ബ്രസീലിനു ആധികാരിക വിജയം നേടിക്കൊടുത്തത്.

വെനിസ്വേലയ്‌ക്കെതിരേ ബ്രസീല്‍ കളംവാണ് ജയിച്ചുകയറുകയായിരുന്നു. ആദ്യ പകുതിയില്‍ അവര്‍ക്കു പക്ഷെ ഒരു ഗോളിന്റെ ലീഡുമായി തൃപ്തിപ്പെടേണ്ടി വന്നു. ആദ്യ 15 മിനിറ്റിനിടെ ബ്രസീല്‍ മൂന്നു തവണ ലീഡ് നേടുന്നതിന് തൊട്ടരികിലെത്തിയിരുന്നു. ഒരു തവണ ഗോള്‍കീപ്പര്‍ വെനിസ്വേലയുടെ രക്ഷയ്‌ക്കെത്തിയപ്പോള്‍ മറ്റു രണ്ടു തവണയും ബ്രസീല്‍ അവസരം നഷ്ടപ്പെടുത്തുകയായിരുന്നു. 20ാം മിനിറ്റില്‍ ബ്രസീലിന്റെ മറ്റൊരു ഗോള്‍ ശ്രമവും ഗോളിക്കു മുന്നില്‍ വിഫലമായി. ഇതിനു ശേഷമായിരുന്നു അവര്‍ അര്‍ഹിച്ച ലീഡ് നേടിയത്. വെനിസ്വേലയുടെ ഗോള്‍മുഖം നിരന്തരം വിറപ്പിച്ച മഞ്ഞപ്പട 23ാം മിനിറ്റിലാണ് ഇതിനു ഫലം കണ്ടത്. നെയ്മറളുടെ കോര്‍ണറില്‍ നിന്നായിരുന്നു. തുടര്‍ന്നും ബ്രസീല്‍ ആക്രമണങ്ങള്‍ തുടര്‍ന്നെങ്കിലും ആദ്യ പകുതിയില്‍ 1-0ന്റെ ലീഡ് മാത്രമേ നേടാനായുള്ളൂ.

2

രണ്ടാംപകുതിയിലും മാറ്റങ്ങളൊന്നുമില്ലായിരുന്നു. പതിവുപോലെ ബ്രസീല്‍ തന്നെ കളി നിയന്ത്രിച്ചു. 62ാം മിനിറ്റില്‍ ബ്രസീലിനു അനുകൂലമായി പെനല്‍റ്റി ലഭിച്ചു. ഡാനിലോയെ ലൂയിസ് മാര്‍ട്ടിനസ് ബോക്‌സിനകത്തു ഫീള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടിയത്. നെയ്മര്‍ ഇതു അനായാസം ഗോളാക്കി മാറ്റുകയും ചെയ്തു.

ഈ ഗോള്‍ കൊണ്ടും ചാംപ്യന്‍മാര്‍ തൃപ്തിപ്പെട്ടില്ല. നിശ്ചിത സമയം തീരുന്നതിനു തൊട്ടുമുമ്പ് ഗാബിയിലൂടെ ബ്രസീല്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. നെയ്മറുടെ മിന്നല്‍ നീക്കത്തില്‍ നിന്നായിരുന്നു ഈ ഗോള്‍. ഇടതുവിങിലൂടെ ചാട്ടുളി കണക്കെ പറന്നെത്തിയ നെയ്മര്‍ ബോക്‌സിനകത്തേക്കു നല്‍കിയ മനോഹരമായ ക്രോസ് വലയിലേക്കു തട്ടിയിടേണ്ട ചുമതല മാത്രമേ ഗാബിക്കുണ്ടായിരുന്നുള്ളൂ.

Story first published: Monday, June 14, 2021, 7:33 [IST]
Other articles published on Jun 14, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+