Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവസരങ്ങള്‍ കളഞ്ഞുകുളിച്ച് കാനറികള്‍, പതറിപ്പതറി ഇക്വഡോര്‍...ഒടുവില്‍ തോല്‍വിയ്ക്ക് 'സമം'

ഓര്‍ലാന്‍ഡോ: പ്രമുഖ താരങ്ങളുടെ അഭാവത്തില്‍ കോപ്പ അമേരിക്ക പിടിയ്ക്കാനിറങ്ങിയ ബ്രസീലിന് തുടക്കത്തിലേ കല്ലുകടി. കണ്‍മുന്നില്‍ കിട്ടിയത് കൈനിറയെ അവസരങ്ങള്‍... പക്ഷേ ഒന്നും മുതലാക്കാനാകാതെ മഞ്ഞപ്പട കിതച്ചു. മികച്ച ഫിനിഷര്‍ ഇല്ലാത്തതിന്റെ എല്ലാ കുറവും ദുംഗയുടെ കുട്ടികളില്‍ പ്രകടമായിരുന്നു. ഒടുവില്‍ ദുര്‍ബലരായ ഇക്വഡോറിന് മുന്നില്‍ ഗോള്‍രഹിത സമനിലയ്ക്ക് വഴങ്ങേണ്ടി വന്നു ബ്രസീലിന്.

ഗോള്‍ കീപ്പറുടേയും പ്രതിരോധ നിരയുടേയും ബലത്തിലാണ് ഇക്വഡോര്‍ ഗോള്‍മഴയില്‍ മുങ്ങാതിരുന്നത്. മുന്നേറ്റനിര ദുര്‍ബലമായിരുന്നെങ്കിലും ബ്രസീലിയന്‍ ഗോള്‍മുഖത്തേയ്ക്ക് പലപ്പോഴും കുത്തിക്കയറാന്‍ ഇക്വഡോറിന് കഴിഞ്ഞിരുന്നു.

Brazil Vs Ecuador

കളി അവസാനിയ്ക്കാന്‍ മിനിട്ടുകള്‍ മാത്രം ശേഷിയ്‌ക്കെയാണ് കോച്ച് ദുംഗ പത്താം നമ്പര്‍ താരം ലൂക്കാസ് ലിമോയെ കളത്തിലിറക്കിയത്. എന്നിട്ടും ഗോള്‍ നേടാന്‍ മഞ്ഞപ്പടയ്ക്ക് സാധിച്ചില്ല.

മഞ്ഞക്കാര്‍ഡുകളുടെ ബഹളമായിരുന്നു മത്സരത്തില്‍. ആദ്യ പകുതിയില്‍ മൂന്ന് ബ്രസീലിയന്‍ താരങ്ങള്‍ക്കാണ് മഞ്ഞക്കാര്‍ഡ് ലഭിച്ചത്. ഇതിന് പ്രതികാരം ചെയ്യുന്നത് പോലെയായിരുന്നു രണ്ടാം പകുതി. മൂന്ന് ഇക്വഡോര്‍ താരങ്ങള്‍ക്കും കിട്ടി മഞ്ഞക്കാര്‍ഡ്.

രണ്ട് സമനില മത്സരങ്ങള്‍ക്കാണ് കോപ്പ അമേരിക്ക ഒരേ ദിവസം സാക്ഷ്യം വഹിച്ചത്. കോസ്റ്റാറക്ക- പരഗ്വായ് മത്സരവും അവസാനിച്ചത് ഗോള്‍ രഹിത സമനിലയില്‍ ആണ്. മറ്റൊരു മത്സരത്തില്‍ പെരു ഹെയ്ത്ത്ത്തിയെ ഒരു ഗോളിന് തോല്‍പിച്ചു. 61-ാം മിനിട്ടില്‍ ഗുവേറെരോ ആണ് പെറുവിന് വേണ്ടി ഹെയ്ത്തിയുടെ ഗോള്‍വല ചലിപ്പിച്ചത്.

അടുത്ത മത്സരം ജമൈക്കയും വെനസ്വേലയും തമ്മിലാണ്. ജൂണ്‍ 6 ന് ഇന്ത്യന്‍ സമയം രാവിലെ 2.30 ന് ആണ് മത്സരം. രാവിലെ 5.30 ന് മെക്സിക്കോ- ഉറുഗ്വേ മത്സരവും നടക്കും.

Story first published: Sunday, June 5, 2016, 10:55 [IST]
Other articles published on Jun 5, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+