Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പ അമേരിക്കയില്‍ അമേരിക്ക വേണ്ട... അര്‍ജന്റീന മതി!!!! നാല് ഗോളിന്റെ തകര്‍പ്പന്‍ വിജയം

ഹൂസ്റ്റണ്‍: കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ ആതിഥേയരായ അമേരിക്കക്കാര്‍ക്ക് ഇനി നിരാശരായി മടങ്ങാം. മെസ്സിയുടെ മാജിക്കില്‍ അവര്‍ക്ക് നഷ്ടപ്പെട്ടത് ഫൈനല്‍ ബെര്‍ത്ത് ആണ്.

എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് കോപ്പ അമേരിക്കയുടെ സെമി ഫൈനലില്‍ അമേരിക്കന്‍ ടീമിനെ അര്‍ജന്റീന തകര്‍ത്തെറിഞ്ഞത്. ഇതോടെ ലയണല്‍ മെസ്സി ഒരു റെക്കോര്‍ഡും സ്വന്തമാക്കി. അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും അധികം ഗോള്‍ നേടി താരം എന്ന റെക്കോര്‍ഡ്.

Lionel Messi

ലാറ്റിനമേരിയ്ക്കന്‍ ഫുട്‌ബോളിന് മുന്നില്‍ അമേരിയ്ക്ക അടിപതറുന്ന കാഴ്ചയായിരുന്നു ഹൂസ്റ്റണിലെ സ്റ്റേഡിയത്തില്‍ കണ്ടത്. കളി തുടങ്ങി മൂന്നാം മിനിട്ടില്‍ തന്നെ ലാവേസ്സിയുടെ കിടിലന്‍ ഗോള്‍. അമേരിയ്ക്കന്‍ പ്രതിരോധത്തിന്റെ പിഴവ് മണത്തറിഞ്ഞ മെസ്സി ഉയര്‍ത്തി നല്‍കിയ പന്ത് ഒരു ഗ്ലൈഡിങ് ഹെഡ്ഡറിലൂടെ ലാവേസ്സി വലയിലെത്തിച്ചു.

രണ്ടാമൂഴം മെസ്സിയ്ക്കായിരുന്നു. മെസ്സി മാജിക്ക് എന്ന് വിളിയ്ക്കാവുന്ന ഒരു ഉജ്ജ്വല ഫ്രീ കിക്ക്. 32-ാം മിനിട്ടില്‍ അര്‍ജന്റീന രണ്ട് ഗോളിന്റെ ഏകപക്ഷീയമായ ലീഡ് സ്വന്തമാക്കി.

രണ്ടാം പകുതിയില്‍ രണ്ട് ഗോളുകളും നേടിയത് ഹിഗൈ്വന്‍ ആയിരുന്നു. 50-ാം മിനിട്ടിലും 86-ാം മിനിട്ടിലും. അമേരിക്കന്‍ മുന്നേറ്റനിരയ്ക്ക് ഒരിക്കല്‍ പോലും അര്‍ജന്റീനയുടെ ഗോള്‍വല ചലിപ്പിയ്ക്കാനായില്ല.

ഒരു ടൂര്‍ണമെന്റില്‍ കിരീടം ഉയര്‍ത്താനായിട്ടില്ലെന്നത് എന്നത് അടുത്ത കാലത്തായി അര്‍ജന്റീനയെ വേട്ടയാടുന്ന ദു:സ്വപ്‌നമാണ്. കഴിഞ്ഞ ലോകകപ്പിലും കോപ്പ അമേരിയ്ക്കയിലും ഫൈനലില്‍ പുറത്താകാനായിരുന്നു വിധി. ഇത്തവണ ആ കണക്ക് അര്‍ജന്റീന തീര്‍ക്കുമോ... കാത്തിരുന്ന് കാണാം.

Story first published: Wednesday, June 22, 2016, 9:01 [IST]
Other articles published on Jun 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+