Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊളംബിയയെ പൂട്ടാന്‍ ജപ്പാന്‍ ഇന്നിറങ്ങുന്നു; ജയപ്രവചനം ആര്‍ക്ക് അനുകൂലമാകും?

കൊളംബിയയും ജപ്പാനും ഇന്ന് ഏറ്റുമുട്ടും | Oneindia Malayalam

മോസ്‌കോ: റഷ്യ ലോകകപ്പിന്റെ ആദ്യ റൗണ്ട് ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിക്കുന്ന ചൊവ്വാഴ്ച ഗ്രൂപ്പ് എച്ച് ല്‍ ഏഷ്യന്‍ ശക്തികളായ ജപ്പാനും ലാറ്റിനമേരിക്കന്‍ കരുത്തര്‍ കൊളംബിയയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് 5.30ന് സരന്‍സ്‌കിലെ മോര്‍ഡോവിയ അരീനയിലാണ് മത്സരം നടക്കുക. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടം എന്ന നിലയ്ക്ക് കളി ആവേശകരമാകും.

2014ല്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയ ഹാമിഷ് റോഡ്രിഗസിന്റെ മികവിലാണ് കൊളംബിയന്‍ പ്രതീക്ഷകള്‍. അന്ന് ക്വാര്‍ട്ടറിലെത്തിയെങ്കിലും ബ്രസീലിനോട് പൊരുതി തോറ്റു. മത്സരത്തില്‍ ബ്രസീല്‍ താരം നെയ്മര്‍ ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് ശേഷിക്കുന്ന മത്സരം നഷ്ടമായിരുന്നു. ഹോസെ പെക്കര്‍മാന്റെ കീഴില്‍ ഇറങ്ങുന്ന കൊളംബിയയ്ക്ക് ഇത് ആറാം ലോകകപ്പാണ്. ഫാല്‍ക്കാവോ, ക്വാഡ്രാഡോ, അഗ്വിലാര്‍, ബാക്ക, ഒസ്പിന തുടങ്ങിയ പ്രമുഖര്‍ കൊളംബിയയ്ക്കായി ഇറങ്ങും.

japan

അകിര നിഷിനോയുടെ പരിശീലനകനായ ജപ്പാന്‍ ഇക്കുറി പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ടാണ് ഇറങ്ങുക. കൊയ്സുക്കെ ഹോണ്ട, ഷിന്‍ജി

കഗാവ തുടങ്ങിയവരുടെ പരിചയ സമ്പത്ത് ടീമിന് തുണയാകും. ഗ്രൂപ്പിലെ മറ്റു ടീമുകളായ പോളണ്ടിനെയും സെനഗലിനെയും മറികടക്കണമെങ്കില്‍ ആദ്യ മത്സരത്തില്‍ വിജയം അനിവാര്യമാണ്. കഴിഞ്ഞ ലോകകപ്പിലെ ആദ്യ റൗണ്ട് പുറത്താകല്‍ ആവര്‍ത്തിക്കില്ലെന്ന് ജപ്പാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇരു ടീമുകളും നേരത്തെ മൂന്നു തവണ ഏറ്റുമുട്ടിയപ്പോള്‍ കൊളംബിയ രണ്ടു തവണ ജയിച്ചു. ഒരു മത്സരം സമനിലയിലായി. ഇരുവരും ഒരിക്കല്‍ക്കൂടി റഷ്യയില്‍ ഇറങ്ങുമ്പോള്‍ മുന്‍ വിജയങ്ങള്‍ കൊളംബിയയ്ക്ക് മുന്‍തൂക്കം നല്‍കും. ഒരു ഗോള്‍ മാര്‍ജിനില്‍ കൊളംബിയ ജയിച്ചേക്കുമെന്നാണ് പ്രവചനം.


Story first published: Tuesday, June 19, 2018, 11:18 [IST]
Other articles published on Jun 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+