Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്വാര്‍ട്ടറിലേക്ക് ഇംഗ്ലണ്ടോ, കൊളംബിയയോ?; പ്രവചനം ഈ ടീമിന്

England Vs Colombia : പ്രവചനം ഈ ടീമിന് | Oneindia Malayalam

മോസ്‌കോ: ലോകകപ്പ് പ്രീക്വാര്‍ട്ടറിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടും കൊളംബിയയും ഏറ്റുമുട്ടും. ചൊവ്വാഴ്ച രാത്രി ഇന്ത്യന്‍സമയം 11.30ന് മോസ്‌കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയത്തിലാണ് പോരാട്ടം. ഗ്രൂപ്പ് മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ടീമുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തുല്യശക്തകളുടേതായിരിക്കുമെന്നാണ് വിലയിരുത്തല്‍.

england

ഒത്തൊരുമയോടെ കളിക്കുന്ന യുവനിരയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ലോകകപ്പില്‍ ഏതു ടീമിനെ തോല്‍പ്പിക്കാനും കെല്‍പ്പുള്ളവരാണ് തങ്ങളെന്ന് ഹാരി കെയിനും സംഘവും തെളിയിച്ചുകഴിഞ്ഞു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ അവര്‍ ബെല്‍ജിയത്തോട് തോറ്റെങ്കിലും ടീമിന്റെ ശക്തി ചോരില്ലെന്നാണ് പരിശീലകന്‍ സൗത്ത് ഗേറ്റിന്റെ പ്രതീക്ഷ.

ആദ്യ മത്സരത്തില്‍ ജപ്പാനോട് തോറ്റെങ്കിലും പിന്നീട് പോളണ്ടിനെയും സെനഗലിനെയും കീഴടക്കിയാണ് കൊളംബിയ നോക്കൗട്ട് റൗണ്ടിലെത്തിയത്. കളംനിറഞ്ഞുകളിക്കുന്ന ഒരുസംഘം കളിക്കാരുടെ മികവില്‍ ടീമിന് ക്വാര്‍ട്ടര്‍ പ്രവേശനം അകലെയല്ല. അതേസമയം, കളിക്കാരുടെ പരിക്ക് പ്രീക്വാര്‍ട്ടറില്‍ വില്ലനാകുമോയെന്ന് ആശങ്കയുണ്ട്.

അഞ്ചു ഗോളടിച്ച ക്യാപ്റ്റന്‍ ഹാരി കെയിനിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. ജെസെ ലിങ്ങാര്‍ഡ്, റഹീം സ്റ്റര്‍ലിങ്, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍ എന്നിവര്‍ മധ്യനിരയില്‍ ടീമിന് ശക്തി പകരും. കീറണ്‍ ട്രിപ്പിയറും ആഷ്‌ലി യങ്ങും വിങ്ങര്‍മാരായി എത്തമ്പോള്‍ കൊളംബിയയ്ക്ക് പിടിപ്പത് പണിയാകുമെന്നുറപ്പ്.

ഹാമിഷ് റോഡ്രിഗസിന്റെ പരിക്കാണ് കൊളംബിയയുടെ തലവേദന. നായകന്‍ റഡമെല്‍ ഫാല്‍ക്കാവോ ഏക സ്‌ട്രൈക്കറായിട്ടായിരിക്കും ടീം ഇറങ്ങുക. മുറിയാല്‍-ക്വിന്റെറോ-ഗ്വാര്‍ഡാഡോ ത്രയം മധ്യനിരയിലും കാര്‍ലോസ് സാഞ്ചസും ഉറീബയും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും യെറിമിനയും ഡേവിസന്‍ സാഞ്ചസും പ്രതിരോധത്തിലും കളി നിയന്ത്രിക്കും. ഒരു ഗോള്‍ മാര്‍ജിനില്‍ ഇംഗ്ലണ്ടിന് കളി ജയിക്കാനാകുമെന്നാണ് പ്രവചനം.

Story first published: Tuesday, July 3, 2018, 11:22 [IST]
Other articles published on Jul 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+