Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോക്‌സിങാണെങ്കില്‍ ജയിച്ചേനെയെന്ന് ഷെറിങ്ഹാം... പ്രതിരോധനിരയെ അഭിനന്ദിച്ച് മ്യുളെന്‍സ്റ്റീന്‍

കൊച്ചി: ഐഎസ്എല്ലില്‍ വന്‍ താരനിരയുമെത്തി വെറും കടലാസു പുലികളായി മാറിയതിന്റെ ക്ഷീണത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ ഗോള്‍രഹിത സമനിലയുമായി മഞ്ഞപ്പട കഷ്ടിച്ചു തടിതപ്പുകയായിരുന്നു. നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍രഹിത സമനിലയോടെ ഒരു പോയിന്റ് കൈക്കലാക്കിയത്.
സ്‌റ്റേഡിയത്തില്‍ സ്വന്തം ടീമിന്റെ വിജയം കാണാനെത്തിയ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത്. ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ച ഇലവനെ തന്നെ കോച്ച് റെനെ മ്യൂളെന്‍സ്റ്റീന്‍ അണിനിരത്തിയെങ്കിലും കളിക്കളത്തില്‍ അതൊന്നും പ്രകടമായില്ല. 24ന് ടൂര്‍ണമെന്റിലെ പുതുമുഖങ്ങളായ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മല്‍സരം.

വിജയസാധ്യതയുണ്ടായിരുന്നു

വിജയസാധ്യതയുണ്ടായിരുന്നു

ബ്ലാസ്റ്റഴേ്‌സിനെതിരേ തങ്ങള്‍ക്കാണ് വിജയസാധ്യതയുണ്ടായിരുന്നതെന്ന് കൊല്‍ക്കത്ത കോച്ച് ടെഡി ഷെറിങ്ഹാം ചൂണ്ടിക്കാട്ടി. ഫുട്‌ബോളിനു പകരം ഇതൊരു ബോക്‌സിങ് മല്‍സരമായിരുന്നെങ്കില്‍ കൊല്‍ക്കത്ത ജയിക്കുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ അല്‍പ്പം മെച്ചപ്പെട്ട ടീം കൊല്‍ക്കത്തയായിരുന്നു. സ്വന്തം കാണികള്‍ക്കു മുന്നില്‍ ബ്ലാസ്റ്റേഴ്‌സിനെ പ്രതിരോധത്തിലാക്കാന്‍ തങ്ങള്‍ക്കായെന്നും ഷെറിങ്ഹാം വിലയിരുത്തി.

ബെര്‍ബറ്റോവിനെ തളച്ചു

ബെര്‍ബറ്റോവിനെ തളച്ചു

അപകടകാരിയായ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവിനെ തളയ്ക്കാന്‍ കൊല്‍ക്കത്തയ്ക്കായെന്ന് ഷെറിങ്ഹാം അഭിപ്രായപ്പെട്ടു.
ബെര്‍ബയെ പൂട്ടാന്‍ നന്നായി അധ്വാനിക്കേണ്ടിവന്നു. അദ്ദേഹത്തിന് ഇപ്പോള്‍ പ്രായം കൂടുതലാണ്. എങ്കിലും തന്റെ പഴയ ഫിനിഷിങ് പാടവം ഇബ്രയ്ക്ക് ഇപ്പോഴുമുണ്ടെന്നും ഷെറിങ്ഹാം പറഞ്ഞു. നേരത്തേ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിച്ചവരാണ് ഷെറിറ്ഹാമും ബെര്‍ബറ്റോവും.

 പ്രകടനത്തില്‍ സംതൃപ്തനെന്ന് മ്യുളെന്‍സ്റ്റീന്‍

പ്രകടനത്തില്‍ സംതൃപ്തനെന്ന് മ്യുളെന്‍സ്റ്റീന്‍

കൊല്‍ക്കത്തയ്‌ക്കെതിരേ ജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ സംതൃപ്താണെന്ന് കോച്ച് മ്യുളെന്‍സ്റ്റീന്‍ പറഞ്ഞു. മല്‍സരം ഗോള്‍രഹിതമായി കലാശിച്ചതില്‍ സംതൃപ്തിയുണ്ട്. ഞങ്ങള്‍ നന്നായി തന്നെ ഡിഫന്‍ഡ് ചെയ്തു. മികച്ച പ്രകടനമാണ് കൊല്‍ക്കത്ത കാഴ്ചവച്ചത്.
ആദ്യപകുതിയുടെ അവസാന 15 മിനിറ്റുകളില്‍ ചില മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനു സാധിച്ചു. എന്നാല്‍ മുന്നേറ്റങ്ങള്‍ ഗോളാക്കി മാറ്റാന്‍ സാധിച്ചില്ലെന്നും കോ്ച്ച് വിലയിരുത്തി.

 പ്രതിരോധ നിരയെ പ്രശംസിച്ചു

പ്രതിരോധ നിരയെ പ്രശംസിച്ചു

കൊല്‍ക്കത്തയ്‌ക്കെതിരേ മികച്ച പ്രകടനം നടത്തിയ പ്രതിരോധ നിരയെ മ്യുളെന്‍സ്റ്റീന്‍ പ്രശംസിച്ചു. സെര്‍ബിയയുടെ നെമഞ്ജ ലാകിച്ച് പെസിച്ചും ക്യാപ്റ്റന്‍ സന്ദേഷ് ജിങ്കാനും ഉജ്ജ്വലമായാണ് കളിച്ചത്.
പരിശീലനത്തിനിടെ പരിക്കേറ്റതിനാലാണ് മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഡിഫന്ററായ വെസ് ബ്രൗണിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്. ബ്രൗണിന്റെ കുറവ് നികത്താന്‍ പകരക്കാരനായി കളിച്ച പെസിച്ചിനു സാധിച്ചെന്നും കോച്ച് ചൂണ്ടിക്കാട്ടി.

തിരിച്ചുവരവില്‍ നിരാശപ്പെടുത്തി ഹ്യൂം

തിരിച്ചുവരവില്‍ നിരാശപ്പെടുത്തി ഹ്യൂം

രണ്ടു സീസണുകള്‍ക്കു ശേഷം ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തിയ ഇയാന്‍ ഹ്യൂമും നിരാശപ്പെടുത്തുന്ന പ്രകടനമാണ് മല്‍സരത്തില്‍ കാഴ്ചവച്ചത്. ഗോളിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാന്‍ താരത്തിനായില്ല. ഇതേ തുടര്‍ന്ന് കോച്ച് 60ാം മിനിറ്റില്‍ തന്നെ ഹ്യൂമിനെ കളിക്കളത്തില്‍ നിന്നു പിന്‍വലിക്കുകയും ചെയ്തിരുന്നു.
കൊല്‍ക്കത്തയ്‌ക്കെതിരേ സമനിലയെന്നത് നല്ല റിസല്‍റ്റാണെന്ന് മല്‍സരശേഷം ഹ്യും പ്രതികരിച്ചു.

Story first published: Saturday, November 18, 2017, 14:00 [IST]
Other articles published on Nov 18, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+