Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത് ലോകകപ്പോ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗോ? റഷ്യ കീഴടക്കി ഇപിഎല്‍!! ടോട്ടനത്തിന്റെ ആധിപത്യം

മോസ്‌കോ: ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ലീഗെന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ വിളിക്കുന്നത് വെറുതെയല്ലെന്ന് റഷ്യന്‍ ലോകകപ്പ് തെളിയിച്ചു. ഏറ്റവുമധികം കാണികളും തീപാറുന്ന പോരാട്ടങ്ങളും കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന ഇപിഎല്ലാണ് ഈ ലോകകപ്പിലെ ചര്‍ച്ചാ വിഷയം.

മറ്റൊന്നും കൊണ്ടല്ല, ലോകകപ്പിന്റെ സെമി ഫൈനലിലെത്തിയ നാലു ടീമുകളിലെയും താരങ്ങളെ പരിശോധിച്ചാല്‍ ഏറ്റവുമധികം പേര്‍ പ്രീമിയര്‍ ലീഗില്‍ നിന്നുള്ളവരാണ്. ലോകകപ്പിനെ കീഴടക്കിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലബ്ബുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ടോട്ടനം ഹോട്‌സ്പര്‍ (9 താരങ്ങള്‍)

ടോട്ടനം ഹോട്‌സ്പര്‍ (9 താരങ്ങള്‍)

മിക്ക സീസണുകളിലും പ്രീമിയര്‍ ലീഗില്‍ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്തിട്ടുള്ള ടോട്ടനം ഹോട്‌സ്പറിന്റെ ലോകകപ്പാണിത്. കഴിഞ്ഞ സീസണില്‍ ഒരു കിരീടം പോലു സ്വന്തമാക്കാനായില്ലെങ്കിലും സെമി ഫൈനലില്‍ കളിക്കുന്ന ഒമ്പത് താരങ്ങളും ടോട്ടനത്തില്‍ നിന്നുള്ളവരാണ്. ഇവയില്‍ മിക്കവരും ഇംഗ്ലണ്ട്, ബെല്‍ജിയം ടീമുകള്‍ക്കു വേണ്ടിയാണ് കളിക്കുന്നത്.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, ടീമംഗങ്ങളായ ഡാനി റോസ്, എറിക് ഡയര്‍, കിറെന്‍ ട്രിപ്പിയര്‍, ഡെലെ അലി എന്നിവര്‍ ടോട്ടനത്തിലും ഒരുമിച്ച് കളിക്കുന്നവരാണ്. ബെല്‍ജിയം ടീമിലെ ടോട്ടനംകാര്‍ ടോബി ആല്‍ഡര്‍വെയ്‌റല്‍ഡ്, യാന്‍ വെര്‍ട്ടോന്‍ഗന്‍, മൂസ ഡെംബെലെ എന്നിവരാണ്. കൂടാതെ ഫ്രഞ്ച് ക്യാപ്റ്റനും ഗോളിയും ഹ്യൂഗോ ലോറിസും ടോട്ടനത്തിന്റെ താരമാണ്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (ഏഴ്)

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (ഏഴ്)

ഇംഗ്ലണ്ടിലെ ഗ്ലാമര്‍ ടീമും ലോകത്തില്‍ തന്നെ ഏറ്റവുമധികം ആരാധകരുള്ള ക്ലബ്ബുമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഏഴു താരങ്ങളാണ് ലോകകപ്പ് സെമിയിലുള്ളത്. ഇംഗ്ലണ്ട് താരങ്ങളായ ജെസ്സി ലിന്‍ഗാര്‍ഡ്, മാര്‍ക്കസ് റഷ്‌ഫോര്‍ഡ്, ആഷ്‌ലി യങ് എന്നിവര്‍ യുനൈറ്റഡില്‍ നിന്നുള്ളവരാണ്. യുനൈറ്റഡഡ് താരം ഫില്‍ ജോണ്‍സും ഇംഗ്ലീഷ് ടീമിലുണ്ടെങ്കിലും റിസര്‍വ് നിരയിലാണ് സ്ഥാനം.
ബെല്‍ജിയ താരങ്ങളായ റൊമേലു ലുക്കാക്കു, മരൗനെ ഫെല്ലയ്‌നി, ഫ്രാന്‍സിന്റെ സൂപ്പര്‍ താരം പോള്‍ പോഗ്ബ എന്നിവരാണ് യുനൈറ്റഡിന്റെ മറ്റു കളിക്കാര്‍.

മാഞ്ചസ്റ്റര്‍ സിറ്റി (ആറ്)

മാഞ്ചസ്റ്റര്‍ സിറ്റി (ആറ്)

യുനൈറ്റഡിന്റെ നഗരവൈരികളും കഴിഞ്ഞ സീസണിലെ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരുമായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആറു കളിക്കാര്‍ ലോകകപ്പ് സെമിയിലുണ്ട്. ഇംഗ്ലണ്ട് താരങ്ങളായ കൈല്‍ വാക്കര്‍, ജോണ്‍ സ്‌റ്റോണ്‍സ്, റഹീം സ്‌റ്റെര്‍ലിങ്, ഫാബിയന്‍ ഡെല്‍ഫ് എന്നിവരാണ് ഇംഗ്ലീഷ് ടീമിലെ സിറ്റി താരങ്ങള്‍.
ബെല്‍ജിയത്തിന്റെ സൂപ്പര്‍ താരമായ കെവിന്‍ ഡിബ്രുയ്‌നും സിറ്റിക്കു വേണ്ടിയാണ് കളിക്കുന്നത്. കൂടാതെ സിറ്റിയുടെ മുന്‍ ക്യാപ്റ്റനായ ഡിഫന്‍ഡര്‍ വിന്‍സെന്റ് കൊംപനിയും ബെല്‍ജിയം ടീമിലെ നിര്‍ണായകതാരമാണ്. ഫ്രഞ്ച് താരം ബെഞ്ചമിന്‍ മെന്‍ഡിയുടെ ക്ലബ്ബും സൂപ്പര്‍ കോച്ച് പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന സിറ്റി തന്നെ.

ചെല്‍സി (അഞ്ച്)

ചെല്‍സി (അഞ്ച്)

മുന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ചെല്‍സിയുടെ അഞ്ചു താരങ്ങള്‍ ലോകകപ്പ് സെമി ഫൈനലില്‍ കളിക്കുന്നുണ്ട്. ബെല്‍ജിയത്തിന്റെ തുറുപ്പുചീട്ടുകളായ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഈഡന്‍ ഹസാര്‍ഡും ഗോളി തിബോട്ട് കോട്വയും ചെല്‍സി താരങ്ങളാണ്. ബെല്‍ജിയത്തിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ഹസാര്‍ഡ്.
ഫ്രാന്‍സിന്റെ രണ്ടു പേര്‍ ചെല്‍സിയില്‍ നിന്നുള്ളവരാണ്. സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂഡും മിഡ്ഫീല്‍ഡര്‍ എന്‍ഗോലോ കാന്റെയുമാണിവര്‍. കൂടാതെ ചെല്‍സിയുടെ ഗാരി കാഹിലും ഇംഗ്ലണ്ടിനായി കളിക്കുന്നുണ്ട്.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Tuesday, July 10, 2018, 12:37 [IST]
Other articles published on Jul 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+