Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗില്‍ അക്കൗണ്ട് തുറന്ന് ചെന്നൈ സിറ്റി, ബഗാനെ നെറോക്ക പിടിച്ചുകെട്ടി

മഡ്ഗാവ: ഐ ലീഗ് ഫുട്‌ബോളില്‍ ചെന്നൈ സിറ്റിക്കു സീസണിലെ ആദ്യ വിജയം. മോശം ഫോമിലുള്ള മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെയാണ് ചെന്നൈ തോല്‍പ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു എവേ മല്‍സരത്തില്‍ ചെന്നൈയുടെ വിജയം. ലീഗില്‍ തുടര്‍ച്ചയായി അഞ്ചാമത്തെ കളിയിലാണ് ചര്‍ച്ചില്‍ പരാജയമേറ്റുവാങ്ങുന്നത്.

തിലക് മൈതാനില്‍ നടന്ന മല്‍സരത്തില്‍ ഇരുപകുതികളിലുമായി മൈക്കല്‍ ജോക്വിം, മ്യുറിലോ റിബെയ്‌റോ അല്‍മെയ്ഡ എന്നിവരുടെ ഗോളുകളാണ് ചെന്നൈയ്ക്കു മിന്നുന്ന വിജയം നേടിക്കൊടുത്തത്. ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ ജോക്വിമിലൂടെയാണ് ചെന്നൈ അക്കൗണ്ട് തുറന്നത്. രണ്ടാംപകുതി തുടങ്ങി ഏഴു മിനിറ്റിനുള്ളില്‍ ചര്‍ച്ചിലിന്റെ തിരിച്ചുവരവ് സാധ്യതകള്‍ തല്ലിക്കെടുത്തി ചെന്നൈ രണ്ടാം ഗോളും നേടി.

1

അതേസമയം, ലീഗിലെ മറ്റൊരു കളിയില്‍ മുന്‍ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി. ഈ സീസണില്‍ ലീഗില്‍ അരങ്ങേറിയ നെറോക്ക എഫ്‌സിയാണ് ബഗാനെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടിയത്. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് ബഗാന് സമനിലക്കുരുക്ക് നേരിടുന്നത്. നേരത്തേ ലജോങ് ഷില്ലോങുമായും ബഗാന്‍ സമനില വഴങ്ങിയിരുന്നു. ലീഗില്‍ അഞ്ചു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ബഗാന് ഒമ്പത് പോയിന്റാണുള്ളത്. തലപ്പത്തുള്ള മിനെര്‍വ പഞ്ചാബിനേക്കാള്‍ നാലു പോയിന്റ് പിറകിലാണ് അവര്‍. അതേസമയം, നാലു കളികളില്‍ നിന്നും ഏഴു പോയിന്റാണ് നെറോക്കയ്ക്കുള്ളത്.

Story first published: Wednesday, December 20, 2017, 10:53 [IST]
Other articles published on Dec 20, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+