വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

'പട പേടിച്ച് പന്തളത്തു' ചെന്ന ചൈനീസ് ക്ലബുകള്‍, നില്‍ക്കക്കള്ളിയില്ലാതെ തിരിച്ച് നാട്ടിലേക്ക്

'പട പേടിച്ച് പന്തളത്തു ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തി പട', ഈ മട്ടിലാണ് ചൈനയിലെ ഒട്ടുമിക്ക ഫുട്‌ബോള്‍ ക്ലബുകളുടെയും കാര്യം. കൊറോണ പടര്‍ന്നു പിടിച്ചപ്പോഴാണ് ചൈനീസ് സൂപ്പര്‍ ലീഗ് (സിഎസ്എല്‍) ക്ലബുകള്‍ രാജ്യം വിട്ടത്. എന്നാല്‍ ഇപ്പോഴോ, എവിടെയും നില്‍ക്കക്കള്ളിയില്ലാതെ സ്വന്തം നാട്ടിലേക്കു തിരിച്ചുവരികയാണ് ഇവര്‍.

പട പേടിച്ച് പന്തളത്തു ചെന്ന ചൈനീസ് ക്ലബുകള്‍, നില്‍ക്കക്കള്ളിയില്ലാതെ തിരിച്ച് നാട്ടിലേക്ക്

വൂഹാനില്‍ നിന്നായിരുന്നു കൊറോണ വൈറസ് ആദ്യം പൊട്ടിപ്പുറപ്പെട്ടത്. സ്ഥിതിഗതികള്‍ പന്തിയല്ലെന്ന് കണ്ട 'വുഹാന്‍ സാള്‍ എഫ്‌സി' ജനുവരി പകുതിയോടെ സ്‌പെയിനിലേക്ക് വിമാനം കയറി. എന്നാല്‍ പോയതിലും വേഗത്തില്‍ ടീം വൂഹാനിലേക്കുതന്നെ മടങ്ങിയെത്തിയിരിക്കുകയാണ്.

Most Read: കമന്ററി കസേര തെറിപ്പിച്ചത് എന്ത്? മൗനം വെടിഞ്ഞ് മഞ്ജരേക്കര്‍, പ്രതികരണം ഇങ്ങനെ...Most Read: കമന്ററി കസേര തെറിപ്പിച്ചത് എന്ത്? മൗനം വെടിഞ്ഞ് മഞ്ജരേക്കര്‍, പ്രതികരണം ഇങ്ങനെ...

യൂറോപ്പിലാകമാനം കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ചൈനതന്നെ ഭേദമെന്ന് ഇവര്‍ തിരിച്ചറിയുന്നു. നിലവില്‍ ചൈനയുടെ തെക്കു കിഴക്കന്‍ പ്രവിശ്യയായ ഷെന്‍സനിലാണ് വുഹാന്‍ സാള്‍ എഫ്‌സി പ്രീ-സീസണ്‍ ഒരുക്കങ്ങള്‍ തുടരുന്നത്.

പട പേടിച്ച് പന്തളത്തു ചെന്ന ചൈനീസ് ക്ലബുകള്‍, നില്‍ക്കക്കള്ളിയില്ലാതെ തിരിച്ച് നാട്ടിലേക്ക്

ഫെബ്രുവരി 22 മുതലായിരുന്നു ചൈനീസ് സൂപ്പര്‍ ലീഗ് തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ ഭീതി മുന്‍നിര്‍ത്തി സീസണ്‍ അനിശ്ചിതകാലത്തേക്ക് നീട്ടി. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മെയ് മാസം സിഎസ്എല്‍ തുടങ്ങാനുള്ള ആലോചനയിലാണ് ചൈനീസ് അധികൃതര്‍. എന്തായാലും ആളൊഴിഞ്ഞ സ്‌റ്റേഡിയത്തില്‍ വെച്ചാകും മത്സരങ്ങള്‍ സംഘടിപ്പിക്കുക.

പട പേടിച്ച് പന്തളത്തു ചെന്ന ചൈനീസ് ക്ലബുകള്‍, നില്‍ക്കക്കള്ളിയില്ലാതെ തിരിച്ച് നാട്ടിലേക്ക്

കാര്യങ്ങള്‍ തകിടം മറിഞ്ഞതായാണ് വുഹാന്‍ ടീമിലെ ബ്രസീലിയന്‍ താരം ലിയോ ബാപ്റ്റിസ്റ്റാവോ സ്‌പെയിന്‍ വിടും മുന്‍പ് അറിയിച്ചത്. യൂറോപ്പില്‍ നില്‍ക്കുന്നതാണ് ഇപ്പോള്‍ കൂടുതല്‍ അപകടം. അതുകൊണ്ടു ചൈനയിലേക്കുതന്നെ മടങ്ങുന്നു, ബാപ്റ്റിസ്റ്റാവോ പറഞ്ഞു. ഗ്വാങ്‌സു എവര്‍ഗ്രാന്‍ഡ്, ബീജിങ് ഗൂവന്‍ തുടങ്ങിയ പ്രമുഖ ക്ലബുകളെല്ലാം നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്.

Most Read: ദ്രാവിഡിനും ലക്ഷ്മണിനും അര്‍ഹിച്ച വില നല്‍കിയില്ല! ടി20ക്ക് അമിത പ്രാധാന്യം — വസീം ജാഫര്‍Most Read: ദ്രാവിഡിനും ലക്ഷ്മണിനും അര്‍ഹിച്ച വില നല്‍കിയില്ല! ടി20ക്ക് അമിത പ്രാധാന്യം — വസീം ജാഫര്‍

ഇതേസമയം, ചൈനയുടെ ദേശീയ ഫുട്‌ബോള്‍ ടീം ദുബായില്‍ പരിശീലനം തുടരുകയാണ്. നേരത്തെ, സിഎസ്എല്‍ ക്ലബുകളില്‍ ഏറിയ പങ്കും ദുബായിലായിരുന്നു പരിശീലനം നടത്തിയത്. എന്തായാലും സ്വന്തം നാട്ടില്‍ തിരിച്ചെത്തുകയും ഇപ്പോള്‍ വലിയ കടമ്പയായി മാറിയെന്ന് ക്ലബുകള്‍ സാക്ഷ്യപ്പെടുത്തുകയാണ്.

പുതിയ സ്ഥിതിവിശേഷത്തില്‍ ചൈനയിലേക്ക് നേരിട്ടെത്താന്‍ ടീമുകള്‍ക്ക് നിര്‍വാഹമില്ല. വിദേശ നാടുകളില്‍ നിന്നുമെത്തുന്ന യാത്രികരെ നേരിട്ട് നിരീക്ഷണ കേന്ദ്രങ്ങളിലേക്കാണ് സര്‍ക്കാര്‍ കൊണ്ടുപോകുന്നത്. വൈറസ് വ്യാപനം ചൈനയില്‍ തടഞ്ഞുനിര്‍ത്തിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പട പേടിച്ച് പന്തളത്തു ചെന്ന ചൈനീസ് ക്ലബുകള്‍, നില്‍ക്കക്കള്ളിയില്ലാതെ തിരിച്ച് നാട്ടിലേക്ക്

Most Read: സച്ചിനോ, കോലിയോ? തന്റെ ഫേവറിറ്റ് കോലിയെന്ന് ഇഷാന്ത്! ഇതാണ് കാരണം

മറ്റു രാജ്യങ്ങളില്‍ നിന്നും കൊറോണ വൈറസ് ബാധിതര്‍ സ്വന്തം മണ്ണില്‍ എത്തുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ ചൈനയ്ക്കുള്ളത്. നിലവില്‍ കൊറോണ ഭീതി കാരണം കായിക മത്സരങ്ങളെല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇറ്റാലിയന്‍ ലീഗായ സീരീ എ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാ ലിഗ, ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ എന്നിവയെല്ലാം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

Story first published: Monday, March 16, 2020, 17:41 [IST]
Other articles published on Mar 16, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X