സച്ചിനോ, കോലിയോ? തന്റെ ഫേവറിറ്റ് കോലിയെന്ന് ഇഷാന്ത്! ഇതാണ് കാരണം
മുംബൈ: ലോക ക്രിക്കറ്റിലെ പകരം വയ്ക്കാനില്ലാത്ത ബാറ്റിങ് ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരില്‍ ഇല്ലാത്ത ബാറ്റിങ് റെക്കോര്‍ഡുകള്‍ തന്നെ വിരളമാണ്. സച്ചിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു വിശേഷിപ്പിക്കപ്പെടുന്നത് നിലവിലെ നായകന്‍ വിരാട് കോലിയെയാണ്. മിസ്റ്റര്‍ കണ്‍സിസ്റ്റന്റെന്നു വിശേഷിപ്പക്കപ്പെടുന്ന അദ്ദേഹം താരത്തില്‍ നിന്നും ഇതിഹാസത്തിലേക്കുള്ള പാതയിലാണ്.
സച്ചിന്‍, കോലി ഇവരില്‍ ആരാണ് ബെസ്‌റ്റെന്നു തിരഞ്ഞെടുക്കുക അതീവ ദുഷ്‌കരമാണ്. അതിനിടെ ഇവരില്‍ തന്റേ ഫേവറിറ്റ് ആരെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ പേസറും ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യവുമായ ഇഷാന്ത് ശര്‍മ.

കോലിയാണ് ബെസ്റ്റ്
സച്ചിന്‍, കോലി ഇവരില്‍ ആരാണ് ബെസ്റ്റെന്ന ചോദ്യത്തിനു ഇഷാന്റെ മറുപടി കോലിയെന്നായിരുന്നു. ക്രിക്ക്ബസിന്റെ അഭിമുഖത്തില്‍ സംസാരിക്കുകായയിരുന്നു അദ്ദേഹം.
ക്രിക്കറ്റ് ഫീല്‍ഡില്‍ താന്‍ കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കോലിയാണെന്നു ഇഷാന്ത് പറയുന്നു. വര്‍ഷങ്ങളായി കോലിയും ഇഷാന്തും ഒരുമിച്ച് കളിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ കോലിയുടെ ബാറ്റിങ് പ്രകടനം നേരിട്ട് വീക്ഷിക്കാന്‍ ഇഷാന്തിനു പല തവണ സാധിച്ചിട്ടുമുണ്ട്.

സച്ചിന്‍ ആരാധകരുടെ ഫേവറിറ്റ്
ഇന്ത്യയില്‍ നിലവില്‍ ഏറ്റവുമധികം ആരാധകരുള്ള ക്രിക്കറ്റര്‍ സച്ചിന്‍ തന്നെയായിരിക്കും. അവിസ്മരണീയയ ബാറ്റിങ് പ്രകടനം മാത്രമല്ല കളത്തിന് അകത്തും പുറത്തുമുള്ള പെരുമാറ്റവുമാണ് സച്ചിന് ഇത്രയധികം ആരാധകരെ സൃഷ്ടിച്ചെടുത്തത്.
ഇന്ത്യയില്‍ നടന്ന റോഡ് സുരക്ഷാ ടി20 സീരീസില്‍ കളിച്ചു കൊണ്ട് അടടുത്തിടെ അദ്ദേഹം വീണ്ടും മല്‍സരരംഗത്തു മടങ്ങിയെത്തിയിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യ ലെജന്റ്‌സ് ടീമിനെ നയിച്ചതും സച്ചിനായിരുന്നു. കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ടൂര്‍ണമെന്റ് പാതി വഴിയില്‍ വച്ച് നിര്‍ത്തിവയ്ക്കുകയായിരുന്നു.

അവിശ്വസനീയ റെക്കോര്‍ഡുകള്‍
അവിശ്വസനീയ ബാറ്റിങ് റെക്കോര്‍ഡുകളാണ് വിരമിക്കും മുമ്പ് സച്ചിന്‍ തന്റെ പേരില്‍ കുറിച്ചിട്ടുള്ളത്. 34,000 റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ 100 സെഞ്ച്വറികളുമുണ്ടായിരുന്നു.
സച്ചിന്റെ ചില ബാറ്റിങ് റെക്കോര്‍ഡുകള്‍ കോലി ഇതിനകം തട്ടിയെടുത്തിട്ടുണ്ട്. 12 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ 70 സെഞ്ച്വറികള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. നിലവിലെ ഫോമില്‍ തുടര്‍ന്നാല്‍ സച്ചിന്റെ ലോക റെക്കോര്‍ഡ് കോലി തകര്‍ക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications