ബ്രാവോയുടെ 'കൈകള്‍' പറങ്കികളുടെ വിധിയെഴുതി!! ചിലി കലാശക്കളിക്ക്...ക്രിസ്റ്റിക്ക് മടങ്ങാം
മോസ്‌കോ: യൂറോപ്യന്‍ ചാംപ്യന്‍മാരായ പോര്‍ച്ചുഗലിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടം ചിലിക്കു മുന്നില്‍ പൊലിഞ്ഞു. ഫിഫയുടെ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോള്‍ സെമി ഫൈനലില്‍ പോര്‍ച്ചുഗല്‍ ചിലിയോട് 0-3നു തോറ്റു പുറത്താവുകയായിരുന്നു. ആദ്യ സെമിയില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് കോപ്പ അമേരിക്ക ജേതാക്കളായ ചിലി പോര്‍ച്ചുഗലിനെ കൊമ്പുകുത്തിച്ചത്. ഇരുടീമുകള്‍ക്കും നിശ്ചിതസമയത്തും അധികസമയത്തും ഗോള്‍ നേടാനാവാതെ പോയ മല്‍സരത്തില്‍ മല്‍സരത്തിന്റെ വിധിയെഴുതിയത് ചിലി ഗോള്‍കീപ്പര്‍ ക്ലോഡിയോ ബ്രാവോയാണ്. ഇന്നു രാത്രി 11.30നു നടക്കുന്ന ജര്‍മനിയും മെക്‌സിക്കോയും തമ്മിലുള്ള മല്‍സരത്തിലെ ജേതാവാണ് ഫൈനലില്‍ ചിലിയുടെ എതിരാളി.

നിശ്ചിതസമയം ഗോള്‍രഹിതം
ജയത്തിനായി ഇരുടീമും പോരാടിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. മല്‍സരത്തില്‍ ചിലിക്കായിരുന്നു നേരിയ മുന്‍തൂക്കം. ഭാഗ്യം കൂടെയുണ്ടായിരുന്നെങ്കില്‍ പെനല്‍റ്റി ഷൂട്ടൗട്ട് ഇല്ലാതെ തന്നെ ചിലി ജയിച്ചുകയറുമായിരുന്നു. അധികസമയത്തു ആര്‍ത്യുറോ വിദാലിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിയാണ് തെറിച്ചത്. നിശ്ചിത സമയത്ത് ചിലിക്ക് ലഭിക്കേണ്ടിയിരുന്ന പെനല്‍റ്റിയും നിഷേധിക്കപ്പെട്ടു.

അവസരങ്ങള്‍ കുറവ്
മല്‍സരത്തില്‍ ഇരുടീമുകള്‍ക്കും കുറഞ്ഞ ഗോളവസരങ്ങള്‍ മാത്രമേ ലഭിച്ചുള്ളൂ. ആന്ദ്രെ സില്‍വയിലൂടെ പോര്‍ച്ചുഗലിനാണ് അക്കൗണ്ട് തുറക്കാന്‍ അവസരം കിട്ടിയത്. എന്നാല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പാസില്‍ സില്‍വയുടെ ഷോട്ട് ചിലി ഗോളി ബ്രാവോ വിഫലമാക്കുകയായിരുന്നു.

അധികസമയത്ത് ചിലി കസറി
അധികസമയത്ത് ചിലി പോര്‍ച്ചുഗലിനെ ശരിക്കും വിറപ്പിക്കുക തന്നെ ചെയ്തു. അലെക്‌സിസ് സാഞ്ചസിലൂടെയും വിദാലിലൂടെയും ചിലി പോര്‍ച്ചുഗീസ് ഗോള്‍മുഖത്ത് ഭീഷണിയുയര്‍ത്തി. പക്ഷെ നിര്‍ഭാഗ്യം ചിലിക്കു തിരിച്ചടിയാവുകയായിരുന്നു.

ബ്രാവോയുടെ ഊഴം
പെനല്‍റ്റി ബ്രാവോയാണ് താരമായത്. പോര്‍ച്ചുഗലിന്റെ മൂന്നു പെനല്‍റ്റി കിക്കുകളും ബ്രാവോയ്ക്ക് മുന്നില്‍ വിഫലമായി. ചിലിയാവട്ടെ തങ്ങളുടെ മൂന്നു കിക്കും ഗോളാക്കുകയും ചെയ്തു. ഇതോടെ നാലാമത്തെ പെനല്‍റ്റി കൂടാതെ തന്നെ ചിലി രാജകീയമായി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.

ക്രിസ്റ്റി കിക്കെടുത്തില്ല
പെനല്‍റ്റി ഷൂട്ടൗട്ടില്‍ കിക്കെടുക്കാന്‍ സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോയ്ക്ക് അവസരം ലഭിച്ചില്ല. അതിനു മുമ്പ് തന്നെ മല്‍സരം ചിലി കൈക്കലാക്കി. റിക്കാര്‍ഡോ ക്വറെസ്മ, ജാവോ മോട്ടീഞ്ഞോ, നാനി എന്നിവരുടെ കിക്കുകളാണ് ബ്രാവോ വിഫലമാക്കിയത്.

ചിലിക്കായി വലകുലുക്കി
ചിലിക്കുവേണ്ടി സൂപ്പര്‍ താരങ്ങളായ സാഞ്ചസ്, വിദാല്‍ എന്നിവരെക്കൂടാതെ ചാള്‍സ് അരാന്‍ഗ്വിസുമാണ് കിക്കെടുത്തത്. മൂന്നു പേരും പോര്‍ച്ചുഗീസ് ഗോളി റൂയി പട്രീഷിയോയെ നിസ്സഹായനാക്കി സ്‌കോര്‍ ചെയ്യുകയും ചെയ്തു.

ആദ്യ ജയം
യൂറോപ്യന്‍ എതിരാളികള്‍ക്കെതിരേ അവസാന നാലു മല്‍സരങ്ങളിലും ജയം നേടാന്‍ സാധിക്കാതിരുന്ന ചിലി ഈ കുറവ് പോര്‍ച്ചുഗലിനെ നികത്തുകയായിരുന്നു. സെമി ഫൈനലിനു മുമ്പ് രണ്ടു വീതം സമനിലയും തോല്‍വിയുമാണ് യൂറോപ്യന്‍ ടീമുകള്‍ക്കെതിരേ ചിലിയുടെ റെക്കോര്‍ഡ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications