ഇതാണ് ക്യാപ്റ്റന്‍... തോല്‍വിയിലും തലയുയര്‍ത്തി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മടക്കം, വീഡിയോ വൈറല്‍

Written By:

ബെംഗളൂരു: ഐഎഎസ്എല്ലില്‍ നിന്നും തോല്‍വിയോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്തായെങ്കിലും മല്‍സരം കാണാനെത്തിയ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ മനം നിറഞ്ഞാണ് ഗ്രൗണ്ട് വിട്ടത്. ബെംഗളൂരു ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയുടെയും ടീമംഗങ്ങളുടെയും അഭിനന്ദമായിരുന്നു ഇതിനു കാരണം.

ബെംഗളൂരുവിനെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ വ്യാഴാഴ്ച രാത്രി നടന്ന കളിയില്‍ ബെംഗളൂരു 2-0നു ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. ബെംഗളൂരുവിന്റെ രണ്ടു ഗോളും ഇഞ്ചുറിടൈമിലായിരുന്നു.

ഈ മല്‍സരത്തിനു മുമ്പു തന്നെ സെമി ഫൈനല്‍ പ്രതീക്ഷ അസ്തമിച്ചതിനാല്‍ ജയത്തോടെ സീസണിനോട് വിട പറയുകയെന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരുവിലെത്തിയത്. പക്ഷെ ബെംഗളൂരുവിന്റെ കരുത്തിനു മുന്നില്‍ മഞ്ഞപ്പടയ്ക്കു മറുപടിയുണ്ടായിരുന്നില്ല.

ഛേത്രിയാണ് താരം

ഛേത്രിയാണ് താരം

ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് എന്തു കൊണ്ടാണ് താന്‍ ഇത്രയും പ്രിയങ്കരനായി മാറിയതെന്ന് മല്‍സരശേഷം ഛേത്രി തെളിയിച്ചു. സ്വന്തം ടീമിന്റെ മാത്രമല്ല എതിര്‍ ടീമിന്റെ പോലും പ്രിയം അദ്ദേഹം പിടിച്ചുപറ്റിയത് കളിക്കളത്തിന് അകത്തെയും പുറത്തെയും മികച്ച പെരുമാറ്റം കൊണ്ടു കൂടിയാണ്.

നിരവധി ആരാധകരെത്തി

നിരവധി ആരാധകരെത്തി

ഇത്തവണ ബ്ലാസ്‌റ്റേഴ്‌സ് സെമിയിലെത്തില്ലെന്ന് ഉറപ്പായിട്ടും ടീമിനെ പ്രോല്‍സാഹിപ്പിക്കാന്‍ നിരവധി ആരാധകരാണ് ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെത്തിയത്. കളിയുടെ ആദ്യ വിസില്‍ മുതല്‍ ടീമിനായി ആര്‍ത്തുവിളിച്ച ആരാധകര്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ നിരാശ കൊണ്ട് തലകുനിച്ച് മടങ്ങുകയായിരുന്നു.

ആരാധകര്‍ക്ക് അഭിനന്ദനവുമായി ബെംഗളൂരു ടീം

ആരാധകര്‍ക്ക് അഭിനന്ദനവുമായി ബെംഗളൂരു ടീം

മല്‍സരശേഷം സ്വന്തം ടീമിന്റെ ആരാധകര്‍ നിറഞ്ഞ ഗാലറിക്കു മുന്നില്‍ ഛേത്രിയും ബെംഗളുരു താരങ്ങളും കൈയടിച്ച് വിജയാഘോഷം നടത്തിയിരുന്നു. അപ്പോഴാണ് മറുഭാഗത്ത് നിശബ്ധരായി സ്്‌റ്റേഡിയം വിടാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഛേത്രി ശ്രദ്ധിച്ചത്.

ടീമംഗങ്ങളെ വിളിച്ചു

ടീമംഗങ്ങളെ വിളിച്ചു

ടീമംഗങ്ങളെ ഛേത്രി ബ്ലാസ്റ്റേഴ്‌സ് ആരാധകരുണ്ടായിരുന്ന ഗാലറിക്കു സമീപത്തേക്കു വിളിച്ചു കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഛേത്രിക്കൊപ്പം ബെംഗളൂരു ടീമിലെ മുഴുവന്‍ താരങ്ങളും കൈയടിച്ചും കൈ കൂപ്പിയും ബ്ലാസ്റ്റേഴ്‌സ് ആരാധകരെ അഭിനന്ദിച്ച് ഗ്രൗണ്ട് വിടുകയായിരുന്നു.

തരംഗമായി വീഡിയോ

ബെംഗളൂരു ടീമംഗങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഗാലറിക്കു മുന്നിലേക്ക് വിളിച്ചു കൊണ്ടുപോവുന്ന ഛേത്രിയുടെയും തുടര്‍ന്ന് ആരാധകരെ അഭിനന്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി വൈറലായിക്കഴിഞ്ഞു.
ടീമിന്റെ പുറത്താവലിലും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ആശ്വാസം പകരുന്നതാണ് ബെംഗളൂരു ടീമിന്റെ ഈ അഭിനന്ദനം.

ഐഎസ്എല്‍: നാലു മിനിറ്റിനിടെ രണ്ടു ഗോള്‍... കലിപ്പുമില്ല, കപ്പുമില്ല, ബ്ലാസ്റ്റേഴ്സ് ക്ലോസ്!!

ഇന്ത്യയുടെ ട്വന്റി20 അരങ്ങേറ്റം ഇങ്ങനെ... ടീമില്‍ ഇപ്പോഴുള്ളത് രണ്ടു പേര്‍ മാത്രം!!

ഐപിഎല്‍: നൂറില്‍ 100 ആര്‍ക്കുമില്ല... എല്ലാവര്‍ക്കുമുണ്ട് വീക്ക്‌നെസ്!! ഇവ എതിരാളികള്‍ അറിയേണ്ട

Story first published: Friday, March 2, 2018, 15:26 [IST]
Other articles published on Mar 2, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍