Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിക്കും റൊണാള്‍ഡോയ്ക്കു തൊട്ടരികെ ഛേത്രിയും!! ഗോള്‍വേട്ടയില്‍ വിയ്യക്കൊപ്പം‍, ചരിത്രനേട്ടം

ഗോള്‍ അനുപാദത്തില്‍ Sunil Chhetri ഒന്നാമന്‍ | Oneindia Malayalam

ദില്ലി: ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസ്സിക്കും ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും കൈയടിക്കുന്ന ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇനി സ്വന്തം ടീമിന്റെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കും വേണ്ടി കൈയടിക്കേണ്ടിവരും. മെസ്സിക്കും റൊണാള്‍ഡോയ്ക്കും പോലും വെല്ലുവിളിയുയര്‍ത്തുന്ന തരത്തിലേക്ക് വളരുകയാണ് ഛേത്രി.

നിലവില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ സ്വന്തം രാജ്യത്തിനായി ഏറ്റവുമധികം ഗോള്‍ നേടിയ മൂന്നാമത്തെ താരമായി ഛേത്രി മാറി. സാക്ഷാല്‍ റൊണാള്‍ഡോയും മെസ്സിയും മാത്രമേ ഇനി അദ്ദേഹത്തിനു മുന്നിലുള്ളൂ.

 ചൈനീസ് തായ്‌പേയ്‌ക്കെതിരേ ഹാട്രിക്

ചൈനീസ് തായ്‌പേയ്‌ക്കെതിരേ ഹാട്രിക്

വെള്ളിയാഴ്ച രാത്രി നടന്ന ചതുര്‍ രാഷ്ട്ര ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ചൈനീസ് തായ്‌പേയിക്കെതിരേ ഹാട്രിക് നേടിയതോടെയാണ് ഛേത്രി ടോപ്പ് ത്രീയിലേക്കു കയറിയത്. മല്‍സരത്തില്‍ ഇന്ത്യ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ തകര്‍പ്പന്‍ ജയം ആഘോഷിച്ചിരുന്നു.
14, 34, 62 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഹാട്രിക് പ്രകടനം.
ഇന്ത്യക്കു വേണ്ടി 98 മല്‍സരങ്ങളില്‍ നിന്നും ഛേത്രിയുടെ 59ാമത് ഗോളായിരുന്നു ഇത്.

റൂണിയെ മറികടന്നു, വിയ്യക്കൊപ്പം

റൂണിയെ മറികടന്നു, വിയ്യക്കൊപ്പം

ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണിയെപ്പോലും പിന്തള്ളിയാണ് ഛേത്രി ആദ്യ മൂന്നു സ്ഥാനങ്ങളിലേക്കു കയറിയത്. അമേരിക്കയുടെ എക്കാലത്തെയും മികച്ച് സ്‌ട്രൈക്കര്‍മാരിലൊരാളായ ക്ലിന്റ് ഡെംസിയെയും ഇന്ത്യന്‍ നായകന്‍ കടത്തിവെട്ടി.
സ്‌പെയിനിന്റെ മുന്‍ ഗോള്‍മെഷീന്‍ ഡേവിഡ് വിയ്യക്കൊപ്പമാണ് ഛേത്രി ഇപ്പോഴുള്ളത്. ഛേത്രിയെപ്പോലെ തന്നെ വിയ്യയും 98 മല്‍സരങ്ങൡ നിന്നാണ് 59 ഗോളുകള്‍ നേടിയത്.

മെസ്സി തൊട്ടുമുകളില്‍

മെസ്സി തൊട്ടുമുകളില്‍

ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായ മെസ്സിക്കു തൊട്ടു താഴെയാണ് ഛേത്രി. ഇരുവരും തമ്മില്‍ അഞ്ചു ഗോളുകളുടെ വ്യത്യാസം മാത്രമേയുള്ളൂ.
124 മല്‍സരങ്ങളില്‍ നിന്നും 64 ഗോളുകളുമായാണ് രാജ്യത്തിനു വേണ്ടിയുള്ള ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മെസ്സി രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. അധികം വൈകാതെ തന്നെ മെസ്സിയെയും ഛേത്രി മറികടക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. 149 മല്‍സരങ്ങളില്‍ നിന്നും 81 ഗോളുകമായാണ് റൊണാള്‍ഡോ തലപ്പത്തു നില്‍ക്കുന്നത്.

ഗോള്‍ അനുപാദത്തില്‍ ഛേത്രി ഒന്നാമന്‍

ഗോള്‍ അനുപാദത്തില്‍ ഛേത്രി ഒന്നാമന്‍

കളിച്ച മല്‍സരവും നേടിയ ഗോളുകളും പരിഗണിക്കുമ്പോള്‍ ഗോള്‍ അനുപാദത്തില്‍ റൊണാള്‍ഡോയ്ക്കും മെസ്സിക്കും മുകളിലാണ് ഛേത്രിയുടെ സ്ഥാനം. ഛേത്രിയുടെ ഗോള്‍ അനുപാദം 0.60 ആണെങ്കില്‍ റൊണാള്‍ഡോയുടേത് 0.54ഉം മെസ്സിയുടേത് 0.53ഉം ആണ്.
ഗോളുകളുടെ എണ്ണത്തില്‍ അല്‍പ്പം പിന്നിലാണെങ്കിലും ഗോള്‍ അനുപാദത്തില്‍ ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മറാണ് (0.65) മുന്നിട്ടുനില്‍ക്കുന്നത്.

ഹാട്രിക് നേട്ടത്തില്‍ ആഹ്ലാദമെന്ന് ഛേത്രി

ഹാട്രിക് നേട്ടത്തില്‍ ആഹ്ലാദമെന്ന് ഛേത്രി

ചൈനീസ് തായ്‌പേയ്‌ക്കെതിരേ ഹാട്രിക് നേടാനായതില്‍ ആഹ്ലാദമുണ്ടെന്നു ഛേത്രി മല്‍സരശേഷം പ്രതികരിച്ചു. ഇന്ത്യയുടെ ജയം ഏറെ സന്തോഷം നല്‍കുന്നു. മികച്ച ടീമംഗങ്ങള്‍ക്കൊപ്പം കളിക്കാനാവുന്നത് ഭാഗ്യം തന്നെയാണ്. മികച്ച ചില പാസുകള്‍ ടീമംഗങ്ങള്‍ തനിക്കു നല്‍കി. കൃത്യമായി തന്നെ അവ ഗോളാക്കി മാറ്റാന്നും സാധിച്ചതായി താരം കൂട്ടിച്ചേര്‍ത്തു. നാലിന് കെനിയക്കെതിരേയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ അടുത്ത മല്‍സരം.

Story first published: Saturday, June 2, 2018, 11:55 [IST]
Other articles published on Jun 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+