Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്ലില്‍ ബെംഗളുരു നാണംകെട്ടു; അവസാന സ്ഥാനക്കാരായ ചെന്നൈ അട്ടിമറിച്ചു

ചെന്നൈ: ഐഎസ്എല്‍ ബെംഗളുരു എഫ്‌സിക്ക് ഞെട്ടിക്കുന്ന തോല്‍വി. ലീഗില്‍ അവസാന സ്ഥാനക്കാരായ ചെന്നൈയിന്‍ എഫ്‌സിയോട് 2-1 എന്ന സ്‌കോറിനാണ് ബെംഗളുരുവിന്റെ തോല്‍വി. ഒടുവില്‍ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ അവസാന മിനിറ്റ് ഗോളില്‍ സമനിലയുമായി രക്ഷപ്പെട്ട ബെംഗളുരുവിന് ഇത്തവണ ചെന്നൈക്കെതിരെ അടിതെറ്റുകതന്നെ ചെയ്തു.
ടി20യില്‍ കേമന്‍ വിരട് കോലിയോ രോഹിത്തോ?; ഹര്‍ഭജന്‍ പറയും കൃത്യമായ ഉത്തരം
ആദ്യ പകുതിയിലായിരുന്നു ചെന്നൈയുടെ രണ്ടു ഗോളുകളും. ജെജെ(32), ഗ്രിഗറി നെല്‍സണ്‍(42) എന്നിവരാണ് സ്‌കോറര്‍മാര്‍. 57-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെ ബെംഗളുരു ആശ്വാസഗോള്‍ കണ്ടെത്തി. സമനില നേടാനായി ബെംഗളുരു കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഛേത്രി നേടിയ ഗോള്‍ കളിയില്‍ വേറിട്ടുനിന്നു.

ISL

ലീഗില്‍ ഇത്തവണ ചെന്നൈയുടെ രണ്ടാമത്തെ മാത്രം ജയമാണിത്. ജയിച്ചെങ്കിലും ടീം അവസാന സ്ഥാനത്തു തുടരുകയാണ്. മത്സരത്തില്‍ ആധിപത്യം ബെംഗളുരുവിനായിരുന്നു. ഗോള്‍ നിയന്ത്രണത്തിലും പാസിങ്ങിലും മുന്നിട്ടുനിന്നെങ്കിലും ആക്രമണം മങ്ങി. മറുവശത്ത് കിട്ടിയ അവസരങ്ങള്‍ ചെന്നൈ മുതലെടുക്കുകയും ചെയ്തു. മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം വിനീത് ചെന്നൈയ്ക്കായി മികച്ച കളിയാണ് കാഴ്ചവെച്ചത്.

Story first published: Sunday, February 10, 2019, 8:51 [IST]
Other articles published on Feb 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+