Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യില്‍ കേമന്‍ വിരട് കോലിയോ രോഹിത്തോ?; ഹര്‍ഭജന്‍ പറയും കൃത്യമായ ഉത്തരം

ദില്ലി: ലോക ക്രിക്കറ്റിലെ മുടിചൂടാമന്നനാണ് വിരാട് കോലി. സഹകളിക്കാരനും ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്‌സ്മാനുമായ രോഹിത് ശര്‍മയാകട്ടെ വമ്പന്‍ ഇന്നിങ്‌സുകള്‍കൊണ്ട് പുകഴ്‌പെറ്റ താരവും. ഏകദിനത്തില്‍ വിരാട് കോലിയാണ് കേമനെന്ന് ഒറ്റയടിക്ക് പറയാമെങ്കിലും ടി20യില്‍ കോലിയേക്കാള്‍ മികവ് രോഹിത് ശര്‍മയ്ക്കുണ്ടെന്നാണ് ക്രിക്കറ്റ് വിദഗ്ധരുട വിലയിരുത്തല്‍.

ടി20യില്‍ രോഹിത് ശര്‍മ കഴിഞ്ഞദിവസം ലോക റെക്കോര്‍ഡും തന്റെ പേരിലാക്കി. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ബഹുമതിയാണ് രോഹിത്തിന് സ്വന്തമായത്. ന്യൂസിലന്‍ഡിനെതിരെ 29 പന്തില്‍ 50 റണ്‍സ് നേടിയ രോഹിത്ത് ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടശേഷമാണ് മടങ്ങിയത്. ടി20യില്‍ 100 സിക്‌സറെന്ന നേട്ടം മറികടക്കാനും ഇന്നിങ്‌സിലൂടെ രോഹിത്തിന് കഴിഞ്ഞു.

രോഹിത് ശര്‍മയോ വിരാട് കോലിയോ?

രോഹിത് ശര്‍മയോ വിരാട് കോലിയോ?

രോഹിത് ശര്‍മയോ വിരാട് കോലിയോ ആരാണ് ടി20യില്‍ കേമനെന്ന് ചോദിച്ചാല്‍ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന് വ്യക്തമായ ഉത്തരമുണ്ട്. ഇരുവരും അതുല്യരായ കളിക്കാരാണെന്ന് ഹര്‍ഭജന്‍ പറഞ്ഞു. രണ്ടുപേരും മത്സരം ജയിപ്പിക്കുന്ന താരങ്ങളാണ്. അവരുടെ റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. ആരാണ് കേമനെന്നത് കുഴയ്ക്കുന്ന ചോദ്യമാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.

രണ്ടുപേരും രണ്ടുതരത്തില്‍ കഴിവുള്ളവര്‍

രണ്ടുപേരും രണ്ടുതരത്തില്‍ കഴിവുള്ളവര്‍

വിരാട് കോലിയേക്കാള്‍ ജന്മസിദ്ധമായ കഴിവ് രോഹിത് ശര്‍മയ്ക്കാണെന്നാണ് ഹര്‍ഭജന്റെ പക്ഷം. വിരാട് കോലി കഠിനാധ്വാനത്തിലൂടെയാണ് ഇന്നത്തെ നിലയില്‍ എത്തിയത്. ആരാണ് മികച്ച ബാറ്റ്‌സ്മാന്‍ എന്ന് തെരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്. രണ്ട് താരങ്ങളും ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നവരാണെന്നതാണ് പ്രധാനം. മറ്റുള്ളവയില്‍ കാര്യമില്ലെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

രോഹിത്തിന് കൂടുതല്‍ സെഞ്ച്വറി

രോഹിത്തിന് കൂടുതല്‍ സെഞ്ച്വറി

രോഹിത് വിരാട് കോലിയേക്കാള്‍ കൂടുതല്‍ സെഞ്ച്വറി നേടിയത് എന്തുകൊണ്ടാണെന്നും ഭാജി പറയുന്നുണ്ട്. രോഹിത് ശര്‍മ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ആണ്. കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കാനും കൂടുതല്‍ പന്തുകള്‍ കളിക്കാന്‍ അവസരം കിട്ടുന്നതും രോഹിത്തിനാണ്. രോഹിത്തിനേക്കാള്‍ കൂടുതല്‍ അര്‍ധസെഞ്ച്വറികള്‍ കോലിക്കാണെന്നതും മുന്‍ സ്പിന്നര്‍ ചൂണ്ടിക്കാട്ടി. രോഹിത് 16 അര്‍ധശതകങ്ങള്‍ നേടിയപ്പോള്‍ 19 എണ്ണം കോലിയുടെ പേരിലുണ്ട്.

രോഹിത്തിന്റെ റെക്കോര്‍ഡ്

രോഹിത്തിന്റെ റെക്കോര്‍ഡ്

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് രോഹിത് ലോക റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ബഹുമതി രോഹിത് പാക്കിസ്ഥാന്‍ താരം ഷൊയബ് മാലിക്കിനെയും ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയും മറികടന്ന് സ്വന്തമാക്കി. 92 മത്സരങ്ങള്‍ കളിച്ച രോഹിത്തിന് 2288 റണ്‍സ് ആണ് സമ്പാദ്യം. 2007ല്‍ അരങ്ങേറ്റം കുറിച്ച താരം 4 സെഞ്ച്വറികളും 16 അര്‍ധശതകങ്ങളും നേടിയിട്ടുണ്ട്. 118 ആണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Saturday, February 9, 2019, 17:18 [IST]
Other articles published on Feb 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+