Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിനീതും നര്‍സറെയും വീണ്ടും ബ്ലാസ്‌റ്റേഴ്‌സിലേക്ക്... കൂട്ടത്തില്‍ റാഫിയും, ചെന്നൈക്കു വേണ്ട

combo

ചെന്നൈ: ഐഎസ്എല്ലിന്റെ ആറാം സീസണ്‍ ഒക്ടോബറില്‍ ആരംഭിക്കാനിരിക്കെ മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സി ടീമില്‍ അഴിച്ചുപണി. മൂന്നു താരങ്ങളെയാണ് ചെന്നൈ ഒഴിവാക്കിയത്. കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നും ഈ വര്‍ഷം ജനുവരിയില്‍ വായ്പയിലെത്തിയ മലയാളി താരം സികെ വിനീത്, ഹാളിചരണ്‍ നര്‍സറെ എന്നിവരെക്കൂടാതെ മറ്റൊരു മലയാളി താരം മുഹമ്മദ് റാഫിയെയുമാണ് ചെന്നൈ ഒഴിവാക്കിയത്.

ചെന്നൈ പുതിയ സീസണില്‍ വേണ്ടെന്നു വച്ചതോടെ വിനീതും നര്‍സറെയും ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ തിരിച്ചെത്തും. പ്രഥമ ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഭാഗമായിരുന്ന റാഫിയും തന്റെ പഴയ തട്ടകത്തിലേക്കു തിരിച്ചുവരുമെന്നു സൂചനയുണ്ട്. ബ്ലാസ്‌റ്റേഴ്‌സില്‍ പ്ലെയിങ് ഇലവനില്‍ അവസരം കുറഞ്ഞതോടയാണ് വിനീത് ചെന്നൈയിലേക്കു കൂടുമാറിയത്. പക്ഷെ ചെന്നൈക്കൊപ്പം താരത്തിന് പ്രതീക്ഷയ്‌ക്കൊത്തുയരാനായില്ല. 17 മല്‍സരങ്ങളില്‍ നാലു ഗോളുകളാണ് വിനീതിന്റെ സമ്പാദ്യം. ഇന്ത്യന്‍ സൂപ്പര്‍ കപ്പില്‍ രണ്ടും ഐഎസ്എല്ലിലും എഎഫ്‌സികപ്പിലും ഓരോ ഗോള്‍ വീതവുമാണ് താരം സ്‌കോര്‍ ചെയ്തത്.

അതേസമയം, 2017-18 സീസണിന്റെ അവസാനത്തോടെയാണ് 37കാരനായ റാഫി ചെന്നൈയിലേക്കു ചേക്കേറിയത്. വിവിധ ഫോര്‍മാറ്റുകളിലായി ചെന്നൈക്കു വേണ്ടി 21 മല്‍സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്. അഞ്ചു ഗോളുകളാണ് റാഫിയുടെ അക്കൗണ്ടിലുള്ളത്. ചെന്നൈക്കു വേണ്ടി നര്‍സറെ മൂന്നു മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. പരിക്കുകാരണം പല മല്‍സരങ്ങളിലും അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വരികയായിരുന്നു.

Story first published: Saturday, August 24, 2019, 15:39 [IST]
Other articles published on Aug 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+