Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ചെന്നൈയ്ക്കു വിജയം അകന്നു തന്നെ... മുംബൈയുമായി പോയിന്റ് പങ്കിട്ടു (0-0)

1
2026432

ചെന്നൈ: ഐഎസ്എല്ലില്‍ ഒരു ജയത്തിനു വേണ്ടിയുള്ള മുംന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയുടെ കാത്തിരിപ്പ് നീളുന്നു. ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ മുംബൈ സിറ്റിക്കെതിരെ ചെന്നൈയുടെ നീലപ്പടയ്ക്കു ഗോള്‍രഹിത സമനില സമ്മതിക്കേണ്ടി വരികയായരുന്നു. ആദ്യ കളിയില്‍ എഫ്‌സി ഗോവയോട് 0-3ന്റെ ദയനീയ തോല്‍വിയേറ്റു വാങ്ങിയ ചെന്നൈ ശക്തമായ തിരിച്ചുവരവാണ് ഈ മല്‍സരത്തില്‍ നടത്തിയത്.

isl

മുംബൈക്കെതിരേ കളിയിലുടനീളം മേധാവിത്വം നേടാന്‍ ചെന്നൈക്കായെങ്കിലും ലഭിച്ച മികച്ച അവസരങ്ങള്‍ പാഴാക്കി ചെന്നൈ നിരാശപ്പെടുത്തുകയായിരുന്നു. മുംബൈ ഗോളി അമരീന്ദര്‍ സിങിന്റെ മികച്ച സേവുകളും ചെന്നൈക്കു തിരിച്ചടിയായി. കൗണ്ടര്‍ അറ്റാക്കുകള്‍ക്കായി കാത്തിരുന്ന മുംബൈക്ക് ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ മൂന്ന് ഓപ്പണ്‍ ചാന്‍സുകളാണ് ലഭിച്ചത്. പക്ഷെ എല്ലാം മുംബൈ പാഴാക്കിയത് ആരാധകര്‍ക്കു ഷോക്കായി മാറി. സ്റ്റാര്‍ സ്‌ട്രൈക്കര്‍ മോഡു സുഗു ആദ്യപകുതിയില്‍ പരിക്കു കാരണം പുറത്തായത് രണ്ടാംപകുതിയില്‍ മുംബൈയുടെ ആക്രമണങ്ങളുടെ മൂര്‍ച്ച കുറയ്ക്കുകയും ചെയ്തു.

ചെന്നൈക്ക് ആദ്യ അവസരം
11ാം മിനിറ്റില്‍ ചെന്നൈക്കാണ് കളിയില്‍ മുന്നിലെത്താനുള്ള ആദ്യത്തെ അവസരം ലഭിക്കുന്നത്. രണ്ടു മുംബൈ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ക്രിവെല്ലാറോ തൊടുത്ത ലോങ് റേഞ്ച് ഷോട്ട് പക്ഷെ ഗോളിക്കു വെല്ലുവിളുയര്‍ത്താതെ കടന്നുപോയി.

സുവര്‍ണാവസരം പാഴാക്കി മുംബൈ
28ാം മിനിറ്റില്‍ ലീഡ് നേടാനുള്ള സുവര്‍ണാവസരം മുംബൈ കളഞ്ഞുകുളിച്ചു. മികച്ച വനീക്കത്തിനൊടുവില്‍ ബോക്‌സിനുള്ളില്‍ വച്ച് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പന്ത് വലയ്ക്കുള്ളിലാക്കാനുള്ള അവസരം സെര്‍ജിയോ കെവിന്‍ പാഴാക്കുകയായിരുന്നു.

ചെന്നൈക്കു രണ്ട് അവസരങ്ങള്‍
ഒന്നാം പകുതി തീരുന്നതിന് മുമ്പ് രണ്ടു മിനിറ്റിനിടെ രണ്ടു ഗോളവസരങ്ങളാണ് ആതിഥേയരായ ചെന്നൈക്കു ലഭിച്ചത്. ഇടതു വിങിലൂടെ ഡ്രിബ്ള്‍ ചെയ്തു കയറി ചാങ്‌തെ പരീക്ഷിച്ച ക്ലോസ് റേഞ്ച് ഷോട്ട് മുംബൈ ഗോളി അമരീന്ദര്‍ കുത്തിയകറ്റുകയായിരുന്നു.
രണ്ടു മിനിറ്റിനുള്ളില്‍ ചെന്നൈക്കു വീണ്ടും അവസരം. ഇത്തവണയും ചാങ്‌തെയാണ് ആക്രമണത്തിനു ചരട് വലിച്ചത്. വലതുവിങിലൂടെ മുംബൈ പ്രതിരോധത്തെ കബളിപ്പിച്ച് ചാങ്‌തെ നല്‍കിയ പാസില്‍ ഷെംബ്രിയുടെ ഷോട്ട് പുറത്തേക്കു പറന്നു.

രക്ഷകനായി അമരീന്ദര്‍
രണ്ടാംപകുതിയിലും അറ്റാക്കിങ് ഫുട്‌ബോളിലൂടെ ചെന്നൈ മുംബൈയെ പ്രതിരോധത്തിലാക്കി. 54ാം മിനിറ്റില്‍ ഗോളി അമരീന്ദറിന്റെ സേവാണ് ഗോള്‍ വഴങ്ങുന്നതില്‍ നിന്നു മുംബൈയെ രക്ഷിക്കുന്നത്. അതിവേഗമെടുത്ത ഫ്രീകിക്കിനൊടുവില്‍ ബോക്‌സിനകത്ത് വച്ച് എലി സാബിയ തൊടുത്ത ക്ലോസ് റേഞ്ച് ഷോട്ട് അമരീന്ദര്‍ വിഫലമാക്കുകയായിരുന്നു.

മുംബൈക്ക് സൂപ്പര്‍ ചാന്‍സ്
67ാം മിനിറ്റില്‍ മുംബൈക്കു നല്ലൊരു അവസരം ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. ഡിഫന്‍ഡര്‍ ലൂസിയാന്‍ ഗൊയാനോടാണ് ചെന്നൈ കടപ്പെട്ടിരിക്കുന്നത്. മക്കാഡോയുടെ മനോഹരമായ ത്രൂബോള്‍ പിടിച്ചെടുത്ത് സെര്‍ജി കെവിന്റെ തകര്‍പ്പന്‍ ഷോട്ട് ബ്ലോക്ക് ചെയ്തു. റീബൗണ്ട് ചെയ്ത പന്ത് ചെന്നൈ ബോക്‌സിനകത്ത് ഭീതി പരത്തിയെങ്കിലും ഗൊയാന്‍ ഇതു ക്ലിയര്‍ ചെയ്യുകയായിരുന്നു.

Story first published: Sunday, October 27, 2019, 21:32 [IST]
Other articles published on Oct 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+