Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോപ് ത്രീ പോരില്‍ പൂനെയെ കീഴടക്കി സൂപ്പര്‍ മച്ചാന്‍സ്... പോയിന്റ് പട്ടികയില്‍ ഒന്നാമത്

ചെന്നൈ: മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സി ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കുയര്‍ന്നു. ഹോം മാച്ചില്‍ പോയിന്റ് പട്ടികയിലെ മൂന്നാംസ്ഥാനക്കാരായാ പൂനെ സിറ്റിയെയാണ് ചെന്നൈ കീഴടക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സൂപ്പര്‍ മച്ചാന്‍സിന്റെ വിജയം. മല്‍സരം ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുമെന്നിരിക്കെയാണ് ഫൈനല്‍ വിസിലിന് ഏഴു മിനിറ്റ് മുമ്പ് ചെന്നൈയുടെ വിജയഗോള്‍ പിറക്കുന്നത്. ഗ്രെഗറി നെല്‍സണിന്റെ വകയായിരുന്നു മല്‍സരവിധി നിര്‍ണയിച്ച ചെന്നൈയുടെ വിജയഗോള്‍.

1

മല്‍സരത്തില്‍ രണ്ടു ഗോള്‍ മാര്‍ജിനില്‍ ചെന്നൈ ജയിക്കേണ്ടതായിരുന്നു. എന്നാല്‍ പൂനെ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്ത് ചെന്നൈക്ക് ഗോള്‍ നിഷേധിച്ചു. നെല്‍സണിനെ പൂനെ താരം ആദില്‍ ഖാന്‍ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് 25ാം മിനിറ്റില്‍ ചെന്നൈക്ക് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചിരുന്നു. എന്നാല്‍ റെനെ മിഹിലെവിച്ചിന്റെ പെനല്‍റ്റി പൂനെ ഗോള്‍കീപ്പര്‍ കെയ്ത്ത് വിഫലമാക്കുകയായിരുന്നു.

2

കളിയുടെ ആദ്യ 20 മിനിറ്റില്‍ പൂനെയ്ക്കായിരുന്നു മുന്‍തൂക്കം. മൂന്നു ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ അവര്‍ക്കു സാധിച്ചെങ്കിലും ഇവ ഗോളാക്കി മാറ്റാനയില്ല. ഇരുടീമും പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. അതുകൊണ്ടു തന്നെ ഒന്നാംപകുതിയിലെ പെനല്‍റ്റി മാറ്റിനിര്‍ത്തിയാല്‍ തുറന്ന ഗോളവസരങ്ങള്‍ അധികമൊന്നും ഇരുടീമിനും ലഭിച്ചില്ല. 10 മല്‍സരങ്ങളില്‍ നിന്നു 20 പോയിന്റോടെയാണ് ചെന്നൈ ലീഗില്‍ തലപ്പത്തു നില്‍ക്കുന്നത്. ബെംഗളൂരു എഫ്‌സി (18), പൂനെ സിറ്റി (16) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

Story first published: Monday, August 27, 2018, 16:50 [IST]
Other articles published on Aug 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+