Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ചെന്നൈ കരകയറുന്നു, തുടരെ രണ്ടാം ജയം... നോര്‍ത്ത് ഈസ്റ്റിനെ തുരത്തി

1
2026486

ചെന്നൈ: ഐഎസ്എല്ലില്‍ സീസണിലെ മോശം തുടക്കത്തിനു ശേഷം മുന്‍ ചാംപ്യന്‍മാരായയ ചെന്നൈയ്ന്‍ എഫ്‌സി കരകയറുന്നു. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ചെന്നൈ വിജയം കൊയ്തു. ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ചെന്നൈ തകര്‍ത്തുവിട്ടത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ചെന്നൈ രണ്ടു ഗോളുകളും നേടിയത്.

ISL

റാഫേല്‍ ക്രിവെല്ലാറോ (57ാം മിനിറ്റ്), നെറിയുസ് വാല്‍സ്‌കിസ് (59) എന്നിവരാണ് ചെന്നൈയുടെ സ്‌കോറര്‍മാര്‍. ഈ വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ മുന്നേറ്റം നടത്തുകയും ചെയ്തു. രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ചെന്നൈ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തേക്കു കയറി. കേരള ബ്ലാസ്റ്റേഴ്‌സിനെ ഒരു സ്ഥാനം താഴേക്ക് ഇറക്കിയാണ് ചെന്നൈയുടെ മുന്നേറ്റം. അതേസമയം, കഴിഞ്ഞ സീസണില്‍ പ്ലേഓഫ് കളിച്ച നോര്‍ത്ത് ഈസ്റ്റ് ഇത്തവണ അവസാന സ്ഥാനത്തിനു തൊട്ടു മുകളില്‍ പതറുകയാണ്. 11 പോയിന്റ് മാത്രമാണണ് ഇപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന്റെ സമ്പാദ്യം.

അര്‍ഹിച്ച വിജയം കൂടിയാണ് നോര്‍ത്ത് ഈസ്റ്റിനെതിരെ ചെന്നൈ സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ആതിഥേയര്‍ക്കു കഴിഞ്ഞു. പക്ഷെ ഇവയില്‍ ഒന്നു പോലും നോര്‍ത്ത് ഈസ്റ്റിന്റെ വലയ്ക്കുള്ളിലാക്കാന്‍ ചെന്നൈയ്ക്കായില്ല. രണ്ടാം പകുതിയിലും ആക്രമിച്ചു കളിച്ച ചെന്നൈ ഒടുവില്‍ 57ാം മിനിറ്റില്‍ അര്‍ഹിച്ച ലീഡും നേടി. തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് ക്രിവെല്ലാറോ വല കുലുക്കിയത്. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് കൂടിയാണിത്. രണ്ടു മിനിറ്റിനുള്ളില്‍ ചെന്നൈയുടെ വിജയമുറപ്പാക്കി വാല്‍സ്‌കിസ് രണ്ടാം ഗോളും നേടി. ബോക്‌സിനു പുറത്തു നിന്നുള്ള വെടിച്ചില്ല് കണക്കെയുള്ള ഷോട്ടില്‍ നിന്നായിരുന്നു വാല്‍സ്‌കിസിന്റെ ഈ ഗോള്‍.

Story first published: Thursday, January 16, 2020, 22:00 [IST]
Other articles published on Jan 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+