Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കപ്പില്‍ വീണ്ടും സൂപ്പര്‍ മച്ചാന്‍സിന്റെ മുത്തം... ബെംഗളൂരു തകര്‍ന്നു, ചെന്നൈയുടെ രണ്ടാം കിരീടം

ബെംഗളൂരു: ഐഎസ്എല്ലിന്റെ നാലാം സീസണിലെ ക്ലാസിക് ഫൈനലില്‍ കിരീട ഫേവറിറ്റുകളായിരുന്ന ബെംഗളൂരു എഫ്‌സിയെ തകര്‍ത്ത് ചെന്നൈയ്ന്‍ എഫ്‌സിക്കു കിരീടം. ബെംഗളുരുവിനെ അവരുടെ മൈതാനത്ത് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു സൂപ്പര്‍ മച്ചാന്‍സ് തുരതത്തുകയായിരുന്നു. ഒമ്പതാം മിനിറ്റില്‍ തന്നെ ലീഡ് വഴങ്ങിയ ശേഷമാണ് ചെന്നൈ മല്‍സസരത്തിലേക്ക് അവിസ്മരണീയ തിരിച്ചുവരവ് നടത്തിയത്.

ഇരട്ട ഗോള്‍ നേടിയ മെയ്ല്‍സണ്‍ ആല്‍വസാണ് ചെന്നൈയുടെ ഹീറോ. മൂന്നാം ഗോള്‍ റാഫേല്‍ അഗസ്‌റ്റോയുടെ വകയായിരുന്നു. ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയും മിക്കുവുമാണ് ബെംഗളൂരുവിന്റെ ഗോളുകള്‍ മടക്കിയത്.
ചെന്നൈയുടെ രണ്ടാം ഐഎഎസ്എല്‍ ട്രോഫിയാണിത്. നേരത്തേ രണ്ടാം സീസണിലും ചെന്നൈ കിരീടമുയര്‍ത്തിയിരുന്നു. ഇതോടെ രണ്ടു കിരീടനേട്ടങ്ങളെന്ന കൊല്‍ക്കത്തയുടെ റെക്കോര്‍ഡിനൊപ്പമെത്താനും സൂപ്പര്‍ മച്ചാന്‍സിനു സാധിച്ചു.

പോരാട്ടം ഇഞ്ചോടിഞ്ച്

പോരാട്ടം ഇഞ്ചോടിഞ്ച്

പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായി ഏറ്റവുമാദ്യം സെമിയിലേക്കു കുതിച്ച ബെംഗളൂരുവിനാണ് ഫൈനലില്‍ കിരീട സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്്. എന്നാല്‍ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച പ്രകടനം ചെന്നൈ പുറത്തെടുത്തപ്പോള്‍ ബെംഗളൂരുവിന് മറുപടിയില്ലായിരുന്നു. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന കലാശക്കളി ആരാധകരെ ശരിക്കും ത്രില്ലിപ്പിക്കുന്നതായിരുന്നു. കളിയുടെ ആദ്യ പത്ത് മിനിറ്റോളം ചിത്രത്തില്‍ ഇല്ലായിരുന്ന ചെന്നൈ പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയതോടെ മല്‍സരം തീപാറി.

ബെംഗളൂരുവിന്റെ തുടക്കം ഗംഭീരം

ബെംഗളൂരുവിന്റെ തുടക്കം ഗംഭീരം

കന്നി സീസണില്‍ തന്നെ ഫൈനലിലേക്കു ടിക്കറ്റെടുത്ത ബെംഗളൂരുവിനു സ്വപ്‌നതുല്യമായ തുടക്കമാണ് ഛേത്രി നല്‍കിയത്. ഒമ്പതാം മിനിറ്റില്‍ തന്നെ ആരാധകരെ ത്രില്ലടിപ്പിച്ച് ഛേത്രി ബെംഗളൂരുവിന്റെ അക്കൗണ്ട് തുറന്നിരുന്നു. ത്രൂബോളിനൊടുവില്‍ ഉദാന്ത സിങ് ബോക്‌സിനു തൊട്ടരികില്‍ നിന്നു നല്‍കിയ ക്രോസ് ഡൈവിങ് ഹെഡ്ഡറിലൂടെ ഛേത്രി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

 മച്ചാന്‍സ് തിരിച്ചുവന്നു

മച്ചാന്‍സ് തിരിച്ചുവന്നു

തുടക്കത്തില്‍ തന്നെ ലീഡ് വഴങ്ങേണ്ടിവന്ന ചെന്നൈ അല്‍പ്പം പതറിപ്പോയെങ്കിലും അധികം വൈകാതെ കളിയിലേക്കു തിരിച്ചുവന്നു. പന്ത് പിടിച്ചെടുത്ത ചെന്നൈ കൗണ്ടര്‍അറ്റാക്കുകളിലൂടെ ബെംഗളൂരുവിനെ വിറപ്പിച്ചു. 17ാം മിനിറ്റില്‍ ചെന്നൈ സമനില പിടിച്ചുവാങ്ങുകയും ചെയ്തു. ഇടതുമൂലയില്‍ നിന്നുള്ള നെല്‍സണിന്റെ കോര്‍ണര്‍ കിക്ക് ബെംഗളൂരു പ്രതിരോധമതിലിനു ഏറെ മുകളിലൂടെ ചാടിയുയര്‍ന്ന് മെയ്ല്‍സണ്‍ ആല്‍വസ് വലയിലെത്തിക്കുമ്പോള്‍ ഗോളി ഗുര്‍പ്രീത് സിങ് സന്ധു കാഴ്ചക്കാരനായിരുന്നു.

വീണ്ടും മെയ്ല്‍സണ്‍

വീണ്ടും മെയ്ല്‍സണ്‍

ഒന്നാംപകുതി 1-1ന് സമനിലയില്‍ കലാശിക്കുമെന്നു കരുതിയെങ്കിലും ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ ബെംഗളൂരുവിനെ സ്തബ്ധരാക്കി ചെന്നൈ ലീഡുയര്‍ത്തി. നെല്‍സണണിന്റെ മറ്റൊരു കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മെയ്ല്‍സണ്‍ മനോഹരമായ ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ബെംഗളൂരുവിന്റെ കഥ കഴിച്ച് അഗസ്‌റ്റോ

ബെംഗളൂരുവിന്റെ കഥ കഴിച്ച് അഗസ്‌റ്റോ

സമനില ഗോള്‍ നേടി മല്‍സരത്തിലേക്കു തിരിച്ചുവരാന്‍ ബെംഗളൂരു കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് 67ാം മിനിറ്റില്‍ ചെന്നൈ മൂന്നാം ഗോളും നിക്ഷേപിക്കുന്നത്. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ പന്ത് ലഭിച്ച ജെജെ മറിച്ചു നല്‍കിയപ്പോള്‍ ബോക്‌സിനു പുറത്തു നിന്നും അഗസ്റ്റോ തൊടുത്ത അതിമനോഹരമായ ഷോട്ട് ബെംഗളൂരു ഗോളി ഗുര്‍പ്രീതിനെ നിസ്സഹായനാക്കി വലയുടെ വലതു മൂലയില്‍ പതിക്കുകയായിരുന്നു.
അവസാന മിനിറ്റുകളില്‍ ബെംഗളൂരു ഗോള്‍ മടക്കാന്‍ പതിനെട്ടടവും പയറ്റി. ഒടുവില്‍ ഇഞ്ചുറിടൈമില്‍ ബുള്ളറ്റ് ഹെഡ്ഡറിലൂടെ മിക്കു ബെംഗളൂരുവിന്റെ രണ്ടാം ഗോള്‍ മടക്കിയെങ്കിലും അപ്പോഴേക്കും മല്‍സരവും കിരീടവും കൈവിട്ടുപോയിരുന്നു.

Story first published: Saturday, March 17, 2018, 22:23 [IST]
Other articles published on Mar 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+