Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: കൊല്‍ക്കത്തയെ മൂന്ന് ഗോളിന് തോല്‍പ്പിച്ച് ചെന്നൈ ഫൈനലിലേക്ക്

പൂനെ: ഐഎസ്എല്‍ രണ്ടാം സെമിയിലെ ആദ്യ പാദ മത്സരത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ മൂന്ന് ഗോളിന് തോല്‍പ്പിച്ച് ചെന്നൈയിന്‍ എഫ്‌സി ഫൈനലിലേക്ക് ഒരുപടികൂടി അടുത്തു. ബ്രൂണോ പെല്ലിസാറി, ജെജെ ലാല്‍പെകുല, സ്റ്റീവന്‍ മെന്‍ഡോസ എന്നിവരാണ് ചെന്നൈയ്ക്കുവേണ്ടി വലകുലുക്കിയത്.

ഫ്രീകിക്കിലൂടെയാണ് ചെന്നൈ ഗോള്‍ നേട്ടം തുടങ്ങിയത്. 39-ാം മിനിറ്റില്‍ ബോക്‌സിനുപുറത്ത് 30 വാര അകലെ നിന്ന് കിട്ടിയ ഫ്രീകിക്ക് വലയിലെത്തിച്ച് ബ്രൂണോ, ചെന്നൈയെ മുന്നിലെത്തിച്ചു.

isl

കളിയുടെ 57-ാം മിനിറ്റില്‍ കൊല്‍ക്കത്ത ഗോളി അമരീന്ദറിന്റെ ഭാഗത്തുനിന്നു വന്ന പിഴവാണ് ചെന്നൈയ്ക്ക് രണ്ടാം ഗോള്‍ നേടിക്കൊടുത്തത്. വലതുമൂലയിലേക്ക് പന്തിനായി ഓടിയെത്തിയ അമരീന്ദറിനെ കബളിപ്പിച്ച് മെന്‍ഡോസ നല്‍കിയ പാസ് ജെജെ വലയിലാക്കുകയായിരുന്നു.

ഗോളിന്റെ ആരവം അടങ്ങുന്നതിന് മുമ്പ് മെന്‍ഡോസ വീണ്ടും വല കുലുക്കി. ഈ സീസണിലെ തന്റെ 12-ാം ഗോളായിരുന്നു മെന്‍ഡോസ നോടിയത്. ഗോള്‍ തിരിച്ചടിക്കാന്‍ കൊല്‍ക്കത്ത കിണഞ്ഞു ശ്രമിച്ചെങ്കിലും ചെന്നൈയിന്‍ പ്രതിരോധം പഴുതുകള്‍ അനുവദിച്ചില്ല.

രണ്ടാം പാദ മത്സരങ്ങള്‍ ബുധനാഴ്ചയാണ് നടക്കുക. അതില്‍ എതിരില്ലാത്ത നാല് ഗോളിനെങ്കിലും ജയിച്ചാലേ കൊല്‍ക്കത്തയ്ക്ക് ഫൈനലില്‍ കടക്കാനാകൂ.

Story first published: Sunday, December 13, 2015, 9:32 [IST]
Other articles published on Dec 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+