Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജെജെ ഹീറോ, ബെല്‍ഫോര്‍ട്ട് വില്ലന്‍... സൂപ്പര്‍ മച്ചാന്‍സിനു ജയം, ഒന്നാംസ്ഥാനം ഭദ്രമാക്കി

ജംഷഡ്പൂര്‍: ഐഎസ്എല്ലില്‍ മുന്‍ ജേതാക്കളായ ചെന്നൈയ്ന്‍ എഫ്‌സി വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. കേരള ബ്ലാസ്റ്റേഴ്‌സുമായി 1-1ന്റെ സമനില വഴങ്ങിയ ശേഷം കളത്തിലിറങ്ങിയ ചെന്നൈ അരങ്ങേറ്റക്കാരായ ജംഷഡ്പൂര്‍ എഫ്‌സിയെയാണ് വീഴ്ത്തിയത്. ജംഷഡ്പൂരിനെ അവരുടെ കാണികള്‍ക്കു മുന്നില്‍ എതിരില്ലാത്ത ഒരു ഗോളിന് സൂപ്പര്‍ മച്ചാന്‍സ് കീഴടക്കുകയായിരുന്നു. ഇന്ത്യന്‍ സ്‌ട്രൈക്കര്‍ ജെജെ ലാല്‍പെഖ്‌ലുവ 41ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ നേടിയ ഗോളാണ് ചെന്നൈക്കു സീസണിലെ അഞ്ചാം വിജയം സമ്മാനിച്ചത്.

ഈ വിജയത്തോടെ ചെന്നൈ ടൂര്‍ണമെന്റില്‍ ഒന്നാംസ്ഥാനം ഭദ്രമാക്കുകയും ചെയ്തു. തലപ്പത്തു നില്‍ക്കുന്ന ചെന്നൈ രണ്ടാംസ്ഥാനക്കാരായ എഫ്‌സി ഗോവയേക്കാള്‍ നാലു പോയിന്റ് മുന്നിലാണ്. എട്ടു മല്‍സരങ്ങള്‍ കളിച്ച ചെന്നൈ അഞ്ചെണ്ണത്തില്‍ ജയിച്ചപ്പോള്‍ ഒന്നില്‍സമനിലയും രണ്ടു കളികളില്‍ തോല്‍വിയുമേറ്റുവാങ്ങി. 16 പോയിന്റാണ് ചെന്നൈയുടെ സമ്പാദ്യം.

ജംഷഡ്പൂരിന്‍റെ രണ്ടാം തോല്‍വി

ജംഷഡ്പൂരിന്‍റെ രണ്ടാം തോല്‍വി

ജെആര്‍ഡി ടാറ്റാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മല്‍സരത്തില്‍ ജംഷഡ്പൂരിനെ കീഴടക്കാന്‍ ചെന്നൈക്കു കഠിനാധ്വാനം ചെയ്യേണ്ടിവന്നു. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ജംഷഡ്പൂരിന് സീസണില്‍ നേരിട്ട രണ്ടാമത്തെ പരാജയമായിരുന്നു ഈ കളിയിലേത്.
കരുത്തരായ ബെംഗളൂരു എഫ്‌സിയെ കഴിഞ്ഞ മല്‍സരത്തില്‍ തോല്‍പ്പിച്ച അതേ ഇലവനെ തന്നെയാണ് ചെന്നൈക്കെതിരേയും കോപ്പല്‍ പരീക്ഷിച്ചത്. ബെംഗളരുവിനെതിരേ പരിക്കേറ്റു കളംവിട്ട മെഹ്താബ് ഹുസൈനും ടീമിലുണ്ടായിരുന്നു.
എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനെതിരേ സമനില വഴങ്ങിയ ടീമില്‍ മൂന്നു മാറ്റങ്ങളോടെയാണ് ചെന്നൈ കോച്ച് ജോണ്‍ ഗ്രെഗറി അന്തിമ ഇലവനെ പ്രഖ്യാപിച്ചത്. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ധനപാല്‍ ഗണേഷ് തിരിച്ചെത്തിയപ്പോള്‍ അനിരുദ്ധ ഥാപ്പ പുറത്തായി. ഗ്രെഗറി നെല്‍സണ്‍, റെനെ മിഹെലിച്ച് എന്നിവര്‍ക്കു പകരം ജൂഡ് വോറ, റാഫേല്‍ അഗസ്റ്റോ എന്നിവരും ടീമിലെത്തി.

 ശൈലി മാറ്റി കോപ്പലിന്‍റെ കുട്ടികള്‍

ശൈലി മാറ്റി കോപ്പലിന്‍റെ കുട്ടികള്‍

ടൂര്‍ണമെന്റിലെ ഇതുവരെ മല്‍സരങ്ങളിലെല്ലാം പ്രതിരോധത്തിലൂന്നി കളിച്ച ജംഷഡ്പൂര്‍ ഈ കളിയില്‍ ആക്രമണത്തോടെയാണ് തുടങ്ങിയത്. രണ്ടാം മിനിറ്റില്‍ തന്നെ ചെന്നൈ ഗോളിയെ ആതിഥേയര്‍ പരീക്ഷിച്ചു. കെല്‍വന്‍സ് ബെല്‍ഫോര്‍ട്ടിന്റെ ക്ലോസ്‌റേഞ്ച് ഷോട്ട് ചെന്നൈ ഗോളി കരണ്‍ജിത്ത് സിങ് വിഫലമാക്കുകയായിരുന്നു.
ആറാം മിനിറ്റില്‍ ചെന്നൈയെ സമ്മര്‍ദ്ദത്തിലാക്കി ജംഷഡ്പൂരിന് വീണ്ടും ഗോളവസരം. എന്നാല്‍ സൗവിക് ചൗധരിയുടെ ക്രോസില്‍ വലയിലേക്ക് തൊടുക്കാന്‍ ജെറി മാവിംമിങ്താഗയ്ക്കു സാധിച്ചില്ല. എട്ടാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ബിക്രംജിത്ത് സിങ് പരിക്കേു പുറത്തായത് ചെന്നൈക്കു തിരിച്ചടിയായി. തുടര്‍ന്നും ജംഷഡ്പൂരാണ് കളിയില്‍ മികച്ചു നിന്നത്. ചെന്നൈയെ ഫലപ്രദമായി പിടിച്ചുകെട്ടാന്‍ അവര്‍ക്കു സാധിച്ചു.

 ചെന്നൈക്ക് അപ്രതീക്ഷിത ലീഡ്

ചെന്നൈക്ക് അപ്രതീക്ഷിത ലീഡ്

ഒന്നാം പകുതി തീരാന്‍ നാലു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ കളിയുടെ ഗതിക്കു വിപരീതമായി ചെന്നൈ അക്കൗണ്ട് തുറന്നു. ബോക്‌സിനുള്ളില്‍ വച്ച് മെഹ്താബ് പന്ത് കൈകൊണ്ട് തടുത്തതാണ് പെനല്‍റ്റിക്കു വഴിവച്ചത്. സീസണില്‍ ടീമിന്റെ ടോപ്‌സ്‌കോററായ ജെജെ പെനല്‍റ്റി അനായാസം ലക്ഷ്യത്തിലെത്തിച്ചതോടെ ചെന്നൈ ലീഡ് കരസ്ഥമാക്കി.

പെനല്‍റ്റി പാഴാക്കി ബെല്‍ഫോര്‍ട്ട്

പെനല്‍റ്റി പാഴാക്കി ബെല്‍ഫോര്‍ട്ട്

രണ്ടാംപകുതിയില്‍ പെനല്‍റ്റിയുടെ രൂപത്തില്‍ സമനില ഗോളിനുള്ള സുവര്‍ണാവസരം ജംഷഡ്പൂരിന് ലഭിച്ചു. പക്ഷെ അവര്‍ ഇതു പാഴാക്കുകയായിരുന്നു. ബികാഷ് ജെയ്‌റുവിനെ ചെന്നൈ ഡിഫന്‍ഡര്‍ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. എന്നാല്‍ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ബെല്‍ഫോര്‍ട്ടിന്റെ കിക്ക് ചെന്നൈ ഗോളി വിഫലമാക്കുകയായിരുന്നു.
തുടര്‍ന്ന് ലീഡുയര്‍ത്താന്‍ ശ്രമിക്കാതെ കൂടുതല്‍ സമയം പന്ത് കൈവശം വച്ച് ലീഡ് കാത്തുസൂക്ഷിക്കുകയെന്ന തന്ത്രമാണ് ചെന്നൈ പരീക്ഷിച്ചത്. അവര്‍ അതില്‍ വിജയിക്കുകയും ചെയ്തു. അവസാന 10 മിനിറ്റില്‍ ഗോള്‍ മടക്കാന്‍ ജംഷഡ്പൂര്‍ പതിനെട്ട് അടവും പയറ്റിയെങ്കിലും രക്ഷയുണ്ടായില്ല. ഒരു ഗോള്‍ ലീഡില്‍ തൂങ്ങി ചെന്നൈ മറ്റൊരു ജയവും മൂന്നു പോയിന്റും അക്കൗണ്ടിലാക്കുകയായിരുന്നു.

Story first published: Friday, December 29, 2017, 9:40 [IST]
Other articles published on Dec 29, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+