Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റഹീം സ്റ്റര്‍ലിങ്ങിനെതിരെ വംശീയാധിക്ഷേപം; നാല് ചെല്‍സി ആരാധകരെ സസ്‌പെന്‍ഡ് ചെയ്തു

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം റഹീം സ്റ്റര്‍ലിങ്ങിനെതിരെ വംശീയധിക്ഷേപം മുഴക്കിയെന്ന കുറ്റത്തിന് നാല് ചെല്‍സി ആരാധകരെ ടീം മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്ക് ചെല്‍സിയുടെ കളികാണാന്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. ആരാധകര്‍ വംശീയാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തവെയാണ് ചെല്‍സി നടപടിയെടുത്തത്.
പെര്‍ത്തില്‍ ഇന്ത്യക്കു പ്രതീക്ഷയ്ക്കു വകയുണ്ടോ? ചരിത്രം ഇങ്ങനെ... പ്രചോദനം 2003
ശനിയാഴ്ച വൈകിട്ട് നടന്ന ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തിനിടെയായിരുന്നു വിവാദസംഭവം അരങ്ങേറിയത്. പുറത്തുപോയ പന്തെടുക്കുന്നതിനിടയില്‍ സ്റ്റര്‍ലിങ്ങിനെ വംശീയമായി അധിക്ഷേപിച്ചെന്നാണ് പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. പോലീസ് അന്വേഷണത്തിന് പൂര്‍ണ സഹകരണം ഉണ്ടായിരിക്കുമെന്ന് ചെല്‍സി അറിയിച്ചു.

sterling

ലോകകപ്പിനിടെ വിവാദത്തിലായ താരമാണ് സ്റ്റര്‍ലിങ്. കാലില്‍ തോക്കിന്റെ ചിത്രം ടാറ്റൂവാക്കിയ താരത്തിനെതിരെ പലഭാഗത്തുനിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, ചെറുപ്പത്തില്‍ പിതാവ് വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് നല്‍കിയ ആദരവാണ് ചിത്രമെന്ന് താരം പിന്നീട് പ്രതികരിച്ചു. 2016ലെ യൂറോ ചാമ്പ്യന്‍ഷിപ്പില്‍ ആരാധകരില്‍നിന്നും മീഡിയയില്‍നിന്നും വലിയരീതിയില്‍ വിമര്‍ശനത്തിനിരയായിട്ടുണ്ട്.

എന്നാല്‍, ഇപ്പോഴത്തെ വിവാദത്തില്‍ സ്റ്റര്‍ലിങ്ങിന് മുന്‍താരങ്ങളുടെയും ആരാധകരുടെയും പിന്തുണ ലഭിച്ചു. ഇംഗ്ലീഷ് ഫുട്‌ബോളില്‍ നേരത്തെയും വലിയ രീതിയിലുള്ള വംശീയ അധിക്ഷേപമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളില്‍ കടുത്ത നടപടിയെടുക്കാനാണ് തീരുമാനം. ആരാധകര്‍ കുറ്റക്കാരെന്നു കണ്ടാല്‍ അവരെ ആജീവനാന്തം ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍നിന്നും വിലക്കും.

Story first published: Tuesday, December 11, 2018, 11:53 [IST]
Other articles published on Dec 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+