പെര്‍ത്തില്‍ ഇന്ത്യക്കു പ്രതീക്ഷയ്ക്കു വകയുണ്ടോ? ചരിത്രം ഇങ്ങനെ... പ്രചോദനം 2003

പെര്‍ത്ത്: അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് പരമ്പരയില്‍ മുന്നിലെത്തിയ ടീം ഇന്ത്യ അടുത്ത കളിയിലും ജയം തുടരാനുള്ള പടയൊരുക്കത്തിലാണ്. 31 റണ്‍സിനാണ് അഡ്‌ലെയ്ഡ് ടെസ്റ്റില്‍ കംഗാരുക്കളെ വിരാട് കോലിയും സംഘവും തുരത്തിയത്. ചരിത്രത്തില്‍ ഇതാദ്യമായാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് തന്നെ ഇന്ത്യ ജയിക്കുന്നത്.
പെര്‍ത്തില്‍ വെള്ളിയാഴ്ചയാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ഈ ടെസ്റ്റിലും ജയിച്ച് നാലു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0ന്റെ ലീഡ് നേടാനാണ് ഇന്ത്യയുടെ ശ്രമമെങ്കില്‍ അഡ്‌ലെയ്ഡിലേറ്റ തിരിച്ചടിക്കാനൊരുങ്ങുകയാണ് ഓസീസ്. ഇന്ത്യ ഇതുവരെ ഓസ്‌ട്രേലിയയില്‍ കളിച്ച ടെസ്റ്റ് പരമ്പരകളിലെ രണ്ടാം ടെസ്റ്റിലെ ചരിത്രത്തിലേക്കു ഒന്നു കണ്ണോടിക്കാം.

ഓസീസിന് വ്യക്തമായ മുന്‍തൂക്കം
ചരിത്രം പരിശോധിച്ചാല്‍ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യക്കു ആശ്വസിക്കാന്‍ വകയില്ലെന്ന് കാണാം. ഇതുവരെ നടന്ന ഓസീസ് പര്യടനത്തിലെ പരമ്പരകളില്‍ 11 ടെസ്റ്റുകളാണ് ഇന്ത്യ രണ്ടാമതായി കളിച്ചത്. ഇവയില്‍ ഏഴിലും ജയം ആതിഥേയര്‍ക്കായിരുന്നു. ഒരേയൊരു ടെസ്റ്റ് മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്. മൂന്നു ടെസ്റ്റുകള്‍ സമനിലയില്‍ കലാശിച്ചു.
2003ല്‍ നടന്ന രണ്ടാം ടെസ്റ്റിലാണ് ഇന്ത്യ ആദ്യമായും അവസാനമായും കംഗാരുക്കൂട്ടത്തെ തുരത്തിയിട്ടുള്ളത്. അന്നത്തെ ജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാവും ഇന്ത്യ ഇത്തവണ പെര്‍ത്തില്‍ ഇറങ്ങുക.

റണ്‍വേട്ടയില്‍ സച്ചിന്‍
രണ്ടാം ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. 548 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ രണ്ടാം ടെസ്റ്റില്‍ നിന്നും മാത്രമായി അടിച്ചുകൂട്ടിയിട്ടുള്ളത്.
അതേസമയം, രണ്ടാം ടെസ്റ്റില്‍ ഒരിന്നിങ്‌സില്‍ കൂടുതല്‍ റണ്‍സെടുത്തത് മുന്‍ ഓസീസ് ക്യാപ്റ്റനായ മൈക്കല്‍ ക്ലാര്‍ക്കാണ്. 2011ലെ ടെസ്റ്റിലാണ് അദ്ദേഹം 329 റണ്‍സ് വാരിക്കൂട്ടി ചരിത്രം കുറിച്ചത്.

ഇതുവരെ 26 സെഞ്ച്വറികള്‍
രണ്ടാം ടെസ്റ്റില്‍ ഇതുവരെ 26 സെഞ്ച്വറികളാണ് ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും താരങ്ങള്‍ ചേര്‍ന്നു അടിച്ചെടുത്തത്. രണ്ടില്‍ക്കൂടുതല്‍ സെഞ്ച്വറികള്‍ ഒരു താരവും നേടിയിട്ടുമില്ല.
രണ്ടു സെഞ്ച്വറികള്‍ വീതം നേടിയ ഇന്ത്യന്‍ ഇതിഹാസങ്ങളായ സച്ചിന്‍, വിവിഎസ് ലക്ഷ്മണ്‍, ഓസ്‌ട്രേലിയയുടെമൈക്കല്‍ ഹസ്സി, ബോബ് സിംസണ്‍, റിക്കി പോണ്ടിങ് എന്നിവര്‍ ഒപ്പം നില്‍ക്കുകയാണ്.

കൂടുതല്‍ വിക്കറ്റുകള്‍ റീഡിന്
രണ്ടാം ടെസ്റ്റില്‍ ഏറ്റവും വിക്കറ്റെടുത്ത താരമെന്ന റെക്കോര്‍ഡ് ഓസ്‌ട്രേലിയയുടെ ബ്രൂസ് റീഡിന്റെ പേരിലാണ്. 18 വിക്കറ്റുകളാണ് രണ്ടാം ടെസ്റ്റില്‍ നിന്നും മാത്രമായി അദ്ദേഹം കട പുഴക്കിയിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications