ജനുവരി ട്രാന്‍സ്ഫറില്‍ വമ്പന്‍താരത്തെ ടീമിലെടുത്ത് ചെല്‍സി; 500 കോടിയുടെ കരാര്‍
ലണ്ടന്‍: ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്നതോടെ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ താരക്കൈമാറ്റം ആരംഭിച്ചു. ഇംഗ്ലീഷ് ടീം ചെല്‍സിയാണ് ആദ്യ നീക്കം നടത്തിയത്. ബൊറൂസിയ ഡോട്ട്മുണ്ട് താരമായ ക്രിസ്റ്റിയന്‍ പുലിസിച്ചുമായി ചെല്‍സി കരാറിലേര്‍പ്പെട്ടു. അമേരിക്കയിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട പുലിസിച്ച് 64 മില്യണ്‍ യൂറോ(ഏകദേശം 500 കോടി രൂപ)യ്ക്കാണ് ചെല്‍സിയിലെത്തിയത്.
ഓസ്‌ട്രേലിയെ നേരിടാന്‍ ഒരുങ്ങുന്ന കോലിക്ക് നെറ്റ്‌സില്‍ പന്തെറിഞ്ഞത് പാക്കിസ്ഥാന്‍ ബൗളര്‍മാര്‍
സൂപ്പര്‍താരം ഏദന്‍ ഹസാര്‍ഡ് ചെല്‍സി വിടുകയാണെങ്കില്‍ ടീമിന് മുതല്‍ക്കൂട്ടാകും പുലിസിച്ച്. കരാറില്‍ ഏര്‍പ്പെട്ടെങ്കിലും സീസണ്‍ അവസാനം വരെ ലോണ്‍ അടിസ്ഥാനത്തില്‍ താരം ഡോട്ട്മുണ്ടില്‍ തുടരും. വരും സീസണില്‍ ഇരുപതുകാരന്‍ ചെല്‍സിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രീമിയര്‍ ലീഗില്‍ കളിക്കണമെന്നത് ക്രിസ്റ്റ്യന്റെ വലിയ സ്വപ്‌നമായിരുന്നെന്ന് ഡോട്ട്മുണ്ട് ഡയറക്ടര്‍ മൈക്കിള്‍ സോര്‍ക്ക് പറഞ്ഞു.

ഇടതു വലതു വിങ്ങുകളില്‍ തകര്‍പ്പന്‍ കളി കാഴ്ചവെക്കുന്ന താരമാണ് പുലിസിച്ച്. ചെല്‍സിയെപ്പോലെ ഒരു ക്ലബ്ബുമായി കരാറില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പുലിസിച്ച് പ്രതികരിച്ചു. ലോക നിലവാരമുള്ള കളിക്കാര്‍ക്കൊപ്പം കളിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്നും താരം പറഞ്ഞു. ചെല്‍സി ഡയറക്ടര്‍ മറിന ഗ്രനോവ്‌സ്‌കിയയും കരാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരിയിലോ വരാനിരിക്കുന്ന സീസണിലോ ഹസാര്‍ഡ് റയല്‍ മാഡ്രിഡിലേക്ക് പോയേക്കുമെന്നാണ് സൂചന. അങ്ങിനെയെങ്കില്‍ പുലിസിച്ച് ആയിരിക്കും ടീമിന്റെ പ്ലേമേക്കറാവുകയെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications