For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലിയെ നേരിടാന്‍ ഒരുങ്ങുന്ന കോലിക്ക് നെറ്റ്‌സില്‍ പന്തെറിഞ്ഞത് പാക്കിസ്ഥാന്‍ ബൗളര്‍മാര്‍

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിനായി ഒരുങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് നെറ്റ്‌സില്‍ പരിശീലനത്തിനായി പന്തെറിഞ്ഞ് ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍. പാക്കിസ്ഥാന്‍ ബൗളര്‍മാരായ സല്‍മാന്‍ ഇര്‍ഷാദ്, ഹാരിസ് റൗഫ് എന്നിവര്‍ സിഡ്‌നി ഗ്രൗണ്ടിലെ പരിശീലനത്തിനിടെ കോലിക്ക് പന്തെറിഞ്ഞു നല്‍കി. ഓസ്‌ട്രേലിയയില്‍ പരിശിലീനത്തിനെത്തിയതാണ് പാക് ബൗളര്‍മാര്‍.
ഐപിഎല്ലില്‍ ഇവര്‍ രാജാക്കന്‍മാര്‍, കിരീടങ്ങള്‍ ഒന്നിലേറെ... പക്ഷെ ഒരു സെഞ്ച്വറി പോലുമില്ല!!
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്വാലണ്ടേര്‍സിന്റെ കളിക്കാരാണ് ഇവര്‍. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്ലബ്ബായ ഹ്വാക്ക്‌സ്‌ബെറിക്കുവേണ്ടി കളിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചിരുന്നു. സിഡ്‌നിയില്‍ പാക് ബൗളര്‍മാരുടെ പന്തേറ് ഇന്ത്യന്‍ ക്യാപ്റ്റന് നല്ലൊരു പരിശീലനമായി. ഇരുവരുമായി ഫോട്ടോയ്ക്ക് പോയ് ചെയ്യാനും വിരാട് കോലി മടിച്ചില്ല. മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കുവേണ്ടിയും ഇവര്‍ പന്തെറിഞ്ഞു.

virat

ഓസ്‌ട്രേലിയയില്‍ കോലി മികച്ച ഫോമിലാണ് കളിതുടരുന്നത്. മൂന്നു ടെസ്റ്റില്‍ നിന്നും ഒരു സെഞ്ച്വറി ഉള്‍പ്പെടെ 259 റണ്‍സ് ക്യാപ്റ്റന്‍ സ്വന്തമാക്കി. പെര്‍ത്തിലെ ബാറ്റിങ് ദുഷ്‌കരമായ പിച്ചിലാണ് കോലിയുടെ സെഞ്ച്വറി പ്രകടനമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞവര്‍ഷം 11 സെഞ്ച്വറികള്‍ നേടിയ താരം ഈ വര്‍ഷത്തെ ആദ്യ കളിക്ക് വ്യാഴാഴ്ച കളത്തിലിറങ്ങുമ്പോള്‍ ആരാധകര്‍ പ്രതീക്ഷയിലാണ്.

സിഡ്‌നി ടെസ്റ്റ് സമനിലയിലോ ജയത്തിലോ കലാശിച്ചാല്‍ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോലിക്ക് സ്വന്തമാക്കാം. 1947 മുതല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് പരമ്പരയ്‌ക്കെത്തുന്നുണ്ടെങ്കിലും ഇന്നേവരെ ഒരു പരമ്പരപോലും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ നാലു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1 എന്ന രീതിയില്‍ മുന്നിലാണ്.

Story first published: Wednesday, January 2, 2019, 18:00 [IST]
Other articles published on Jan 2, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+