Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ ഇവര്‍ രാജാക്കന്‍മാര്‍, കിരീടങ്ങള്‍ ഒന്നിലേറെ... പക്ഷെ ഒരു സെഞ്ച്വറി പോലുമില്ല!!

സെഞ്ചുറി നേടാൻ കഴിയാത്ത സൂപ്പർ താരങ്ങൾ | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ 12ാം സീസണിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഡിസംബറില്‍ താരലേലം കഴിഞ്ഞതോടെ ആരാധകരുടെ ആവേശം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ 11 സീസണുകളിലായി നിരവധി ഇതിഹാസങ്ങളാണ് ഐപിഎല്ലില്‍ മിന്നുന്ന പ്രകടനങ്ങളിലൂടെ വിസ്മയിപ്പിച്ചിട്ടുള്ളത്.

ഐപിഎല്ലില്‍ ഇതുവരെയുള്ള സീസണുകളിലെല്ലാം വ്യത്യസ്ത ടീമുകള്‍ക്കായി കളിക്കുകയും കിരീടവിജയങ്ങളില്‍ പങ്കാളിയാവുകയും ചെയ്തിട്ടും ഒരു സെഞ്ച്വറി പോലും നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത ചില സൂപ്പര്‍ താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണന്നു നോക്കാം.

എംഎസ് ധോണി

എംഎസ് ധോണി

ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല ഐപിഎല്ലിലെയും ഇതിഹാസമാണ് ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ നായകനായ എംഎസ് ധോണി. കഴിഞ്ഞ തവണത്തേതുള്‍പ്പെടെ സിഎസ്‌കെയ്‌ക്കൊപ്പം മൂന്ന് ഐപിഎല്‍ കിരീടങ്ങളാണ് ധോണി നേടിയിട്ടുള്ളത്. നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകളിലും അദ്ദേഹം നേരത്തേ കളിച്ചിട്ടുണ്ട്. എങ്കിലും ഒരു സെഞ്ച്വറി പോലും ഐപിഎല്ലില്‍ ധോണിയുടെ പേരില്‍ ഇല്ലെന്നതാണ് ആരാധകരെ നിരാശരാക്കുന്നത്.
ഐപിഎല്ലില്‍ ഇതുവരെ 175 മല്‍സരങ്ങളില്‍ നിന്നായി 40.16 ശരാശരിയില്‍ 4016 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 20 ഫിഫ്റ്റികള്‍ ഇതില്‍പ്പെടുന്നു. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ നേടിയ 79 റണ്‍സാണ് ധോണിയുടെ ഉയര്‍ന്ന സ്‌കോര്‍.

 ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

ധോണിയെപ്പോലെ തന്നെ ഐപിഎല്ലിലെ മറ്റൊരു ഇതിഹാസമാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ കൂടിയായ ഗൗതം ഗംഭീര്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ രണ്ടു തവണ ജേതാക്കളാക്കാന്‍ ഗംഭീറിനായിട്ടുണ്ട്. എന്നാല്‍ ഒരു സെഞ്ച്വറി പോലുമില്ലാതെയാണ് അദ്ദേഹം ഐപിഎല്ലിനോടു വിടവാങ്ങിയത്. 154 മല്‍സരങ്ങളില്‍ നിന്നും 31.25 ശരാശരിയില്‍ 4217 റണ്‍സ് ഗംഭീറിന്റെ അക്കൗണ്ടിലുണ്ട്. ഐപിഎല്ലിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരില്‍ നാലാംസ്ഥാനത്താണ് അദ്ദേഹം. 36 ഫിഫ്റ്റികളുമായി ഐപിഎല്ലില്‍ ഏറ്റവുമധികം അര്‍ധസെഞ്ച്വറികളെന്ന റെക്കോര്‍ഡ് ഡേവിഡ് വാര്‍ണര്‍ക്കൊപ്പം പങ്കിടുകയാണ് ഗംഭീര്‍. 2012ലെ ഐപിഎല്ലില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ നേടിയ 93 റണ്‍സാണ് ഗംഭീറിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍.

 റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

ഐപിഎല്ലിലെ അവിഭാജ്യഘടകമായ താരങ്ങളിലൊരാളായ റോബിന്‍ ഉത്തപ്പയ്ക്കും ഇതുവരെ ഒരു സെഞ്ച്വറി തന്റെ പേരില്‍ കുറിക്കാനായിട്ടില്ല. ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായെങ്കിലും ഐപിഎല്ലിലെ മിന്നുംതാരമാണ് അദ്ദേഹം. നിലവില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയാണ് ഉത്തപ്പ കളിക്കുന്നത്.കെകെആറിനൊപ്പം ഐപിഎല്‍ കിരീടവിജയത്തിലും പങ്കാളിയാവാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
ഇതുവരെ ഐപിഎല്ലില്‍ 165 മല്‍സരങ്ങളില്‍ നിന്നായി 28.56 ശരാശരിയില്‍ 4086 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. 23 ഫിഫ്റ്റികള്‍ ഇതിനകം അടിച്ചെടുത്തെങ്കിലും ഒന്നുപോലും മൂന്നക്കത്തില്‍ എത്തിക്കാന്‍ ഉത്തപ്പയ്ക്കായിട്ടില്ല. 87 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

Story first published: Wednesday, January 2, 2019, 16:40 [IST]
Other articles published on Jan 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+