വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചെല്‍സിയുടെ ഇതിഹാസം, ആരാധകരുടെ 'പൂച്ച' ഓര്‍മയായി... വിടവാങ്ങിയത് പീറ്റര്‍ ബൊണെറ്റി

729 മല്‍സരങ്ങളില്‍ അദ്ദേഹം ചെല്‍സിക്കായി കളിച്ചു

ലണ്ടന്‍: മുന്‍ യൂറോപ്യന്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ചെല്‍സിയുടെ ഇതിഹാസ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പീറ്റര്‍ ബൊണെറ്റി അന്തരിച്ചു. ചെല്‍സി ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയാണ് തങ്ങളുടെ ഹീറോ വിടവാങ്ങിയതായി ലോകത്തെ അറിയിച്ചത്. അസുഖബാധിതനായി ചികില്‍സയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം 78ാം വയസ്സിലാണ്. പൂച്ചയെന്നു ആരാധകര്‍ ഓമനപ്പേരിട്ടു വിളിച്ച ബൊണെറ്റി ബ്ലൂസിനായി 729 മല്‍സരങ്ങളിലാണ് ഗോള്‍വല കാത്തതത്. ചെല്‍സിക്കു വേണ്ടി ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച രണ്ടാമത്ത താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്.

bonetti

ഗോള്‍മുഖത്തെ ചടുലമായ റിഫ്‌ളക്‌സുകളുടെ പേരിസാണ് ബൊണെറ്റിക്കു ആരാധകര്‍ പൂച്ചയെന്ന വിളിപ്പേര് നല്‍കിയത്. 1969നും 1979നും ഇടയില്‍ രണ്ടു ഘട്ടങ്ങളായി നീണ്ടു നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ ചെല്‍സി കരിയര്‍. ഡിഫന്‍ഡര്‍ റോണ്‍ ഹാരിസ് കഴിഞ്ഞാല്‍ ചെല്‍സിക്കു വേണ്ടി ഏറ്റവുമധികം തവ കുപ്പായണിഞ്ഞ താരം കൂടിയാണ് ബൊണെറ്റി.

ധോണി വരും, ടി20 ലോകകപ്പും കളിക്കും!! ഉറപ്പിച്ച് തന്നെ, നിര്‍ണായക വെളിപ്പെടുത്തല്‍ധോണി വരും, ടി20 ലോകകപ്പും കളിക്കും!! ഉറപ്പിച്ച് തന്നെ, നിര്‍ണായക വെളിപ്പെടുത്തല്‍

ധോണിക്കും ഫ്ളെമിങിനും നന്ദി... സിഎസ്കെ മാസാണ്, മറ്റൊരു ഫ്രാഞ്ചൈസിയും ക്ഷമിക്കില്ല! - വാട്സന്‍ധോണിക്കും ഫ്ളെമിങിനും നന്ദി... സിഎസ്കെ മാസാണ്, മറ്റൊരു ഫ്രാഞ്ചൈസിയും ക്ഷമിക്കില്ല! - വാട്സന്‍

തങ്ങളുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ പീറ്റര്‍ ബൊണെറ്റിയുടെ വിയോഗ വാര്‍ത്ത അതീവ ദുഖത്തോടെയാണ് ചെല്‍സി ഫുട്‌ബോള്‍ ക്ലബ്ബ് നിങ്ങളെ അറിയിക്കുന്നത്. ഞങ്ങളുടെ മുന്‍ ഗോള്‍കീപ്പര്‍ ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. ചെല്‍സിയിലെ എല്ലാവരും പീറ്ററിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും തങ്ങളുടെ അനുശോചനമറിയിക്കുകയും അവരുടെ ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നതായി ചെല്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

bonetti 2

20 വര്‍ഷത്തിലേറെ നീണ്ടുനിന്ന ചെല്‍സി കരിയറില്‍ 200ല്‍ അധികം മല്‍സരങ്ങളില്‍ ബൊണെറ്റി ഗോള്‍ വഴങ്ങിയിട്ടില്ല. ഇംഗ്ലണ്ടിനായി ഏഴു മല്‍സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. 1966ല്‍ ഇംഗ്ലണ്ട് ജേതാക്കളായ ലോകകപ്പില്‍ ഗോര്‍ഡന്‍ ബാങ്ക്‌സ് ടീമിന്റെ ഗോള്‍വല കാത്തപ്പോള്‍ ബാക്കപ്പായിരുന്നു ബൊണെറ്റി. ടൂര്‍ണമെന്റില്‍ ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹത്തിന് കളിക്കാന്‍ അവസരം ലഭിച്ചില്ല.

1970ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട് 2-3ന് തോറ്റ് പുറത്തായപ്പോള്‍ ബൊണെറ്റി പഴി കേട്ടിരുന്നു. അന്ന് 2-0ന് മുന്നിട്ടുനിന്ന ശേഷമായിരുന്നു ഇംഗ്ലണ്ട് തോല്‍വിയിലേക്കു വീണത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ബാങ്ക്‌സിന് ഈ മല്‍സരത്തില്‍ നിന്നും പിന്മാറേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു ബൊണെറ്റിക്കു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചത്. വിരമിച്ച ശേഷം ഇംഗ്ലണ്ട്, ചെല്‍സി, ന്യൂകാസില്‍ യുനൈറ്റഡ്, ഫുള്‍ഹാം, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളുടെ ഗോള്‍കീപ്പിങ് കോച്ചായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

Story first published: Monday, April 13, 2020, 8:01 [IST]
Other articles published on Apr 13, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X