Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടില്‍ വീണ്ടും നീലനിറഞ്ഞു!! കോന്റെയുടെ ചെല്‍സി പുതിയ ഇംഗ്ലീഷ് രാജാക്കന്‍മാര്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം വീണ്ടും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്. കിരീടത്തിലേക്ക് ഒരു വിജയം മാത്രം അകലമുണ്ടായിരുന്ന ചെല്‍സി ഒടുവില്‍ അതു സാധിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന ലീഗ് മല്‍സരത്തില്‍ വെസ്റ്റ്‌ബ്രോമിനെ ഏകപക്ഷീമായ ഒരു ഗോളിനാണ് ചെല്‍സി മറികടന്നത്. ചെല്‍സിയുടെ അഞ്ചാം ലീഗ് കിരീടനേട്ടമാണിത്. ഇതിനുമുമ്പ് 2005, 2006, 2010, 2015 വര്‍ഷങ്ങളിലാണ് നീലപ്പട വിജയകിരീടം ചൂടിയത്.

1

വെസ്റ്റ്‌ബ്രോമിനെതിരേ വിജയത്തിനായി ചെല്‍സിക്കു നന്നായി പ്രയത്‌നിക്കേണ്ടിവന്നു. പ്രതിരോധ ശൈലിയിലൂടെ അവര്‍ ചെല്‍സിയെ ഗോള്‍ നേടുന്നതില്‍ നിന്നു തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഒടുവില്‍ മല്‍സരം സമനിലയിലേക്കു നീങ്ങുമെന്നിരിക്കെയാണ് പകരക്കാരനായി ഇറങ്ങിയ മിഷി ബത്ഷുവായ് ചെല്‍സിയുടെ രക്ഷകനായത്. ഫൈനല്‍ വിസിലിന് എട്ടു മിനിറ്റ് മാത്രം ശേഷിക്കെയാണ് ബത്ഷുവായ് ചെല്‍സി കാത്തിരുന്ന വിജയഗോള്‍ നേടിയത്.

2

ഇറ്റാലിയന്‍ വംശജനായ അന്റോണിയോ കോന്റെയ്ക്കു കീഴില്‍ നീലപ്പടയുടെ കന്നിക്കിരീടനേട്ടം കൂടിയാണിത്. ഈ സീസണിനു തൊട്ടുമുമ്പാണ് കോന്റെ ചെല്‍സി പരിശീലകസ്ഥാനത്തെത്തിയത്.സീസണില്‍ രണ്ടു മല്‍സരം ബാക്കി നില്‍ക്കെയാണ് ചെല്‍സി കിരീടമുറപ്പിച്ചത്. 36 മല്‍സരങ്ങളില്‍ നിന്നു 87 പോയിന്റാണ് ചെല്‍സിയുടെ സമ്പാദ്യം. രണ്ടാംസ്ഥാനത്തുള്ള ടോട്ടനം ഹോട്‌സ്പര്‍ 10 പോയിന്റ് പിന്നിലാണ്.

Story first published: Saturday, May 13, 2017, 8:14 [IST]
Other articles published on May 13, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+