For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചരിത്രത്തിലേക്ക് കുതിക്കുന്ന നീലപ്പട; ഇറ്റലിയില്‍ ശനിയാഴ്ച എന്തെങ്കിലുമൊക്കെ നടക്കും

ചെല്‍സിയുടെ അപരാജിത കുതിപ്പ് തടയാന്‍ ക്രിസ്റ്റല്‍ പാലസിനു കഴിയുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇറ്റലിയില്‍ നിലവിലെ ചാംപ്യന്മാരായ യുവന്‍റസും റോമയും തമ്മിലുള്ള പോരാട്ടം ശനിയാഴ്ചയാണ്.

By Manu

യൂറോപ്യന്‍ ലീഗില്‍ വീണ്ടുമൊരു വാരാന്ത്യം. ഇംഗ്ലണ്ട്, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി എന്നിവിടങ്ങളിലെല്ലാം ഈയാഴ്ച മല്‍സരങ്ങളുണ്ട്.

ചരിത്രം തിരുത്തിക്കുതിക്കുന്ന ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച ക്രിസ്റ്റല്‍ പാലസിനെ നേരിടുമ്പോല്‍ ഇറ്റലിയില്‍ കിടിലന്‍ പോരാട്ടമാണുള്ളത്. നിലവിലെ ചാംപ്യന്‍മാരായ യുവന്റസും മുന്‍ വിജയികളാണ് എഎസ് റോമയുമാണ് അങ്കത്തട്ടില്‍.

ഞായറാഴ്ചയും മറ്റൊരു ക്ലാസിക് മല്‍സരമുണ്ട്. ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സനലുമാണ് ശക്തി പരീക്ഷിക്കുക. ഞായറാഴ്ച ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ സെമി ഫൈനലുകളുമുണ്ട്.

ചെല്‍സിയുടെ പോക്ക് എങ്ങോട്ട്

ഈ സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്മാരായ ചെല്‍സിയുടെ കുതിപ്പ് കണ്ട് പകച്ചുനില്‍ക്കുകയാണ് പ്രധാന എതിരാളികളായ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്‌സനല്‍, ലിവര്‍പൂള്‍ തുടങ്ങിയ വമ്പന്‍മാര്‍.
ഇറ്റലിക്കാരനായ അന്റോണിയോ കോന്റെ ഈ സീസണില്‍ ചെല്‍സിയുടെ കോച്ചാവുമ്പോള്‍ പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അവരെല്ലാം ഇപ്പോള്‍ നിശബ്ധരാണ്.
ലീഗില്‍ തലപ്പത്തുനില്‍ക്കുന്ന ചെല്‍സിക്ക് രണ്ടാംസ്ഥാനക്കാരായ ലിവര്‍പൂളിനേക്കാള്‍ ആറു പോയിന്റ് ലീഡുണ്ട്.
തുടര്‍ച്ചയായി 10 മല്‍സരങ്ങളിലാണ് ചെല്‍സി ജയിച്ചത്. ഇതാദ്യമായാണ് ലീഗില്‍ അവര്‍ ഈ നേട്ടം കൈവരിക്കുന്നത്.

തിരിച്ചുവരുന്ന ചെകുത്താന്‍മാര്‍

സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്, പോള്‍ പോഗ്ബ, വെയ്ന്‍ റൂണി, ഡേവിഡ് ഡെ ഹെയ തുടങ്ങി നിലവില്‍ യൂറോപ്പിലെ ഒട്ടുമിക്കവരും സൂപ്പര്‍ താരങ്ങള്‍- കോച്ചാവട്ടെ തന്ത്രങ്ങളുടെ തമ്പുരാനായ സാക്ഷാന്‍ ജോസ് മൊറീഞ്ഞോ. എന്നിട്ടും മാഞ്ചസ്റ്ററിന് അതിനൊത്ത മികവ് പുറത്തെടുക്കാനായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.എങ്കിലും കഴിഞ്ഞ കുറച്ച് മല്‍സരങ്ങളില്‍ അവര്‍ തിരിച്ചുവരവിന്‍റെ സൂചനകള്‍ നല്‍കുന്നുണ്ട്.
ശനിയാഴ്ച വെസ്റ്റ്‌ബ്രോമുമായാണ് ചുവന്ന ചെകുത്താന്‍മാരുടെ അടുത്ത മല്‍സരം. പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ നിലവില്‍ ആറാമതാണ്.

ഒന്നും രണ്ടും കൂട്ടിമുട്ടിയാല്‍ എന്താവും

ഇറ്റാലിയന്‍ ലീഗില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന യുവന്റസും എഎസ് റോമയും എതിരിടുമ്പോള്‍ എന്തു സംഭവിക്കുമെന്നത് സമയം തെളിയിക്കും. 16 റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ 39 പോയിന്റോടെയാണ് യുവന്റസ് ഒന്നാമതുള്ളത്. രണ്ടാംസ്ഥാനക്കാരായ റോമയ്ക്ക് 35 പോയിന്റുണ്ട്.
ശനിയാഴ്ച ജയിച്ച് ഒന്നാംസ്ഥാനം ഭദ്രമാക്കാന്‍ യുവന്റസ് കച്ചമുറുക്കുമ്പോള്‍ ജയത്തോടെ അവരുമായുള്ള അകലം കുറയ്ക്കാനായിരിക്കും ശ്രമിക്കുക.

സിറ്റി പിടിക്കാന്‍ പീരങ്കിപ്പട

ഞായറാഴ്ച പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സനലും തമ്മിലുള്ള ത്രില്ലറാണ് ഈയാഴ്ചത്തെ പ്രധാന ഹൈലൈറ്റ്. ഇരുടീമും തമ്മില്‍ ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ. ആഴ്‌സനല്‍ മൂന്നാമതും സിറ്റി നാലാമതുമാണ്.
പരിക്കിനെത്തുടര്‍ന്ന് ഇരുടീമിലും ചില പ്രമുഖ താരങ്ങള്‍ കളിക്കില്ല. മല്‍സരം 1-1ന് പിരിയുമെന്നാണ് ഫുട്‌ബോള്‍ പണ്ഡിതരുടെ പ്രവചനം.

 മറക്കേണ്ട ലോകകപ്പുമുണ്ട്

യൂറോപ്യന്‍ ലീഗുകള്‍ക്കിടെ തങ്ങളെ മറക്കരുതെന്ന ആവശ്യമാണ് ഒരു കൂട്ടര്‍ക്കുള്ളത്. ഫിഫയുടെ ക്ലബ്ബ് ലോകകപ്പിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഞായറാഴ്ചയാണ്. നിലവിലെ ജേതാക്കള്‍ കൂടിയായ റയല്‍ മാഡ്രിഡും ജപ്പാനിലെ കഷിമ ആന്റ്‌ലേഴ്‌സും ഏറ്റുമുട്ടുമ്പോള്‍ മറ്റൊരു സെമിയില്‍ ക്ലബ്ബ് അമേരിക്ക അത്‌ലറ്റികോ നാഷ്യനലിനെ നേരിടും.

മെസ്സിയും കൂട്ടരും വീണ്ടുമെത്തും

സ്പാനിഷ് ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ബാഴ്‌സലോണയ്ക്ക് ഞായറാഴ്ച മല്‍സരമുണ്ട്. എസ്പാന്യോളാണ് ബാഴ്‌സയുടെ എതിരാളികള്‍.
ലീഗില്‍ ഒന്നാമതുള്ള തങ്ങളുടെ ബദ്ധശത്രുക്കളായ റയലിന് ഞായറാഴ്ച കളിയില്ലാത്തതിനാല്‍ ഈ അവസരം മുതലെടുത്ത് മുന്നേറാനാവും ലയണല്‍ മെസ്സിയുടെയും സംഘത്തിന്റെയും ശ്രമം. നിലവില്‍ റയലിനേക്കാള്‍ ആറു പോയിന്റ് പിറകിലാണ് ബാഴ്‌സ.

Story first published: Friday, December 16, 2016, 17:50 [IST]
Other articles published on Dec 16, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+