Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഫ് എ കപ്പ്: രണ്ടടിച്ച് ചെല്‍സി ജയിച്ചു, ലിവര്‍പൂളിനും ജയം, ടോട്ടനത്തിന് സമനിലക്കുരുക്ക്

ലണ്ടന്‍: എഫ് എ കപ്പ് മൂന്നാം റൗണ്ട് പോരാട്ടത്തിലെ ആദ്യ പാദത്തില്‍ ചെല്‍സിക്ക് ജയം. സ്വന്തം തട്ടകത്തില്‍ നോട്ടിങ്ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെല്‍സി തോല്‍പ്പിച്ചത്. ആദ്യ പാദത്തിലായിരുന്നു ചെല്‍സിയുടെ രണ്ട് ഗോളും പിറന്നത്. മത്സരത്തിന്റെ ആറാം മിനുട്ടില്‍ പെഡ്രോയുടെ അസിസ്റ്റില്‍ കാലും ഹഡ്‌സണ്‍ ഒഡോയി ചെല്‍സിയെ മുന്നിലെത്തിച്ചപ്പോള്‍ 33ാം മിനുട്ടില്‍ റോസ് ബാര്‍ക്കിലി ചെല്‍സിക്കുവേണ്ടി രണ്ടാം ഗോള്‍ നേടി. മത്സരത്തില്‍ 75 ശതമാനം പന്തടക്കിവെച്ച് 18 ഗോള്‍ശ്രമം ചെല്‍സി നടത്തിയപ്പോള്‍ മറുപടിയായി രണ്ട് തവണയാണ് നോട്ടിങ്ഹാമിന് ചെല്‍സിയെ വിറപ്പിക്കാനായത്.

മറ്റൊരു ലിവര്‍പൂളും വിജയം ആഘോഷിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എവര്‍ട്ടനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 71ാം മിനുട്ടില്‍ കുര്‍ട്ടിസ് ജോണിസാണ് ലിവര്‍പൂളിനായി വിജയഗോള്‍ നേടിയത്. സാദിയോ മാനെ, മുഹമ്മദ് സലാഹ്, റോബര്‍ട്ടോ ഫിര്‍മിനോ, വാന്‍ ഡെക്ക് തുടങ്ങിയ പ്രമുഖരൊന്നും ലിവര്‍പൂള്‍ നിരയിലില്ലായിരുന്നു.

chelseavsnottingham

എന്നാല്‍ ജോസ് മൗറീഞ്ഞോ പരിശീലകനായുള്ള ടോട്ടനത്തിന് ആദ്യ പാദത്തില്‍ സമനില പിണഞ്ഞു. മിഡില്‍സ്ബര്‍ഗിനോട് അവരുടെ തട്ടകത്തില്‍ 1-1 സമനില വഴങ്ങുകയായിരുന്നു.ഗോളൊഴിഞ്ഞുനിന്ന ആദ്യ പകുതിക്ക് ശേഷമാണ് രണ്ട് ഗോളും പിറന്നത്. 50ാം മിനുട്ടില്‍ ആഷ്‌ളി ഫ്‌ളക്ചറിന്റെ ഗോളില്‍ മിഡില്‍സ്ബര്‍ഗ് ആദ്യം മുന്നിലെത്തിയപ്പോള്‍ 61ാം മിനുട്ടില്‍ ലൂക്കാസിന്റെ ഗോളില്‍ ചെല്‍സി സമനില പിടിച്ചു. മറ്റ് മത്സരങ്ങളില്‍ ഡെര്‍ബി ക്രിസ്റ്റല്‍ പാലസിനെ 1-0നും ക്യുപിആര്‍ സ്വാന്‍സിയയെ 5-1നും വെസ്റ്റ് ബ്രോം ചാള്‍ട്ടനെ 1-0നും പരാജയപ്പെടുത്തി.

Story first published: Monday, January 6, 2020, 10:22 [IST]
Other articles published on Jan 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+