Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മോശം പരാമര്‍ശം; ചെല്‍സി ആരാധകന് മൂന്ന് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി

ലണ്ടന്‍: മത്സരത്തിനിടെ മോശം പരാമര്‍ശം നടത്തിയ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ചെല്‍സിയുടെ ആരാധകന് മൂന്നു വര്‍ഷത്തെ വിലക്ക്. കഴിഞ്ഞമാസം ബ്രിങ്ടണിനെതിരായ മത്സരത്തിനിടെയാണ് സംഭവം. ജോര്‍ജ് ബ്രാഡ്‌ലി എന്ന ആരാധകരനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇയാള്‍ കുറ്റക്കാരനെന്ന കണ്ട ബ്രിങ്ടണ്‍ മജിട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്.
കളി കാര്യമായി!! തന്റെ മക്കളെ റിഷഭ് പന്ത് ലാളിച്ചത് ശരിയോ? പെയ്‌നിന്റെ പ്രതികരണം
സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച് ജോര്‍ജ് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നാണ് കണ്ടെത്തല്‍. ഇരുപതുകാരനായ ഇയാള്‍ക്ക് 954 പൗണ്ട്(ഏകദേശം 85,000 രൂപ) പിഴയും വിധിച്ചു. വിലക്ക് വന്നതോടെ ആരാധകന് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനം മൂന്നു വര്‍ഷത്തേക്ക് അനുവദിക്കില്ല. ഇംഗ്ലണ്ടില്‍ ഇത്തരം അധിക്ഷേപങ്ങള്‍ വലിയ കുറ്റമായാണ് കണക്കാക്കുന്നത്.

football

സസ്സെക്‌സ് പോലീസിന് ഇക്കാര്യത്തില്‍ വലിയ നന്ദി അറിയിക്കുന്നതായി ബ്രിങ്ടണ്‍ വക്താവ് പറഞ്ഞു. ഇത്തരം അധിക്ഷേപങ്ങള്‍ വെച്ചുപൊറിപ്പിക്കില്ലെന്ന നിലപാടാണ് തെളിയിക്കപ്പെട്ടത്. തങ്ങളുടെ സ്റ്റേഡിയത്തില്‍ ഇത്തരം കാര്യങ്ങള്‍ ഗൗരവത്തോടെ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. നിയമപാലകര്‍ക്ക് എല്ലാവിധ സഹായങ്ങളു ഈ വിഷയത്തില്‍ നല്‍കിയിരുന്നതായും ബ്രിങ്ടണ്‍ വ്യക്തമാക്കി.
Story first published: Friday, January 4, 2019, 18:51 [IST]
Other articles published on Jan 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+