Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളി കാര്യമായി!! തന്റെ മക്കളെ റിഷഭ് പന്ത് ലാളിച്ചത് ശരിയോ? പെയ്‌നിന്റെ പ്രതികരണം

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ റിഷഭ് പന്തും ഓസീസ് നായകന്‍ ടിം പെയ്‌നും പല തവണ പരസ്പരം സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു. മെല്‍ബണില്‍ ഇന്ത്യ ജയിച്ച മൂന്നാം ടെസ്റ്റിനിടെ തന്റെ മക്കളെ നോക്കാന്‍ വീട്ടില്‍ നില്‍ക്കാമോയെന്നും പന്തിനെ പ്രകോപിപ്പിക്കാന്‍ പെയ്ന്‍ ചോദിച്ചിരുന്നു.

ഈ ടെസ്റ്റ് കഴിഞ്ഞ ശേഷം പെയ്‌നിന്റെ അഭ്യര്‍ഥന പോലെ തന്നെ തന്നെ പന്ത് അദ്ദേഹത്തിന്റെ ഭാര്യയെയും കുട്ടികളെയും നേരില്‍ കാണുകയും ചെയ്തു. പെയ്‌നിന്റെ ഭാര്യ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട ഫോട്ടോ ക്രിക്കറ്റ് ലോകം ആവേശത്തോടെയാണ് സ്വീകരിച്ചത്.

കളിക്കിടെ താന്‍ പ്രകോപിപ്പിക്കാനായി പറഞ്ഞ കാര്യം ഗൗരവമായി എടുത്ത് കുടുംബത്തിനൊപ്പം സമയം ചെലവിട്ട പന്തിനെക്കുറിച്ച് പെയ്ന്‍ കഴിഞ്ഞ പ്രതികരിക്കുകയും ചെയ്തു.

പന്തിനെ പ്രശംസിച്ചു

പന്തിനെ പ്രശംസിച്ചു

താന്‍ കളിയാക്കാന്‍ പറഞ്ഞതിനെ കാര്യമായെടുത്ത് മനസ്സില്‍ വിദ്വേഷം സൂക്ഷിക്കാതെ തന്റെ ഭാര്യയെയും മക്കളെയും കാണുകയും ഫോട്ടോയെടുക്കുകയും ചെയ്ത പന്തിനെ പെയ്ന്‍ പ്രശംസിച്ചു.
സിഡ്‌നി ടെസ്റ്റിനു മുമ്പ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിനെ സന്ദര്‍ശിക്കാന്‍ ഇരുടീമുകളും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ പോയിരുന്നു. അപ്പോഴാണ് പന്തുമായി സംസാരിക്കുന്നത്. ഭാര്യയും കുട്ടികളും അപ്പോള്‍ തനിക്കൊപ്പമുണ്ടായിരുന്നു. അവിടെ വച്ചാണ് പന്ത് അവര്‍ക്കൊപ്പം ഫോട്ടോയെടുത്തത്. കളിക്കളത്തിന് അകത്തും പുറത്തും കാര്യങ്ങളെ തമാശയായി കാണുന്നയാളാണ് പന്തെന്നും പെയ്ന്‍ പറഞ്ഞു.

വൈറലായ ചിത്രം

വൈറലായ ചിത്രം

പെയ്‌നിന്റെ ഭാര്യയായ ബോണിക്കൊപ്പമുള്ള പന്തിന്റെ ചിത്രം സോഷ്യല്‍ മീഡിയകളിലൂടെ വൈറലായി മാറിയിരുന്നു. പെയ്‌നിന്റെ മക്കളിലൊരാളെ പന്ത് തോളിലെടുത്ത് നില്‍ക്കുന്ന ചിത്രമാണ് ബോണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഏറ്റവും നന്നായി മക്കളെ നോക്കുന്നയാളെന്ന അടിക്കുറിപ്പോടെയായിരുന്നു ഈ ചിത്രം ബോണി തന്റെ പേജില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഇന്ത്യയുടെ മാത്രമല്ല ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ആഘോഷിച്ച ചിത്രമായി ഇതു മാറുകയും ചെയ്തു.

പെയ്‌നിന്റെ പ്രകാപനം

പെയ്‌നിന്റെ പ്രകാപനം

മെല്‍ബണ്‍ ടെസ്റ്റില്‍ പന്ത് ഇന്ത്യക്കായി ബാറ്റ് ചെയ്യുന്നതിനിടെയാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ പെയ്ന്‍ പലതും പറഞ്ഞ് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്. വരാനിരിക്കുന്ന ഏകദിന ടീമില്‍ ധോണിയെത്തിയതോടെ സ്ഥാനം നഷ്ടമായ പന്തിനെ പെയ്ന്‍ കളിയാക്കി. തുടര്‍ന്നാണ് ഓസ്‌ട്രേലിയയിലെ അവധിക്കാലം നീട്ടി തന്റെ വീട്ടില്‍ മക്കളെ നില്‍ക്കാന്‍ വരുമോയെന്നു പന്തിനോട് പെയ്ന്‍ ചോദിച്ചത്. മക്കളെ നോക്കിയാല്‍ തനിക്കും ഭാര്യക്കും സിനിമയ്ക്കു പോവാമായിരുന്നുവെന്നും പെയ്ന്‍ പറഞ്ഞിരുന്നു. എന്നാല്‍ അപ്പോള്‍ തിരിച്ച് മറുപടി നല്‍കാതിരുന്ന പന്ത് പിന്നീട് പെയ്ന്‍ ബാറ്റിങിനിറങ്ങിയപ്പോള്‍ സ്ലെഡ്ജ് ചെയ്തിരുന്നു.

വീഡിയോ കാണാം

മെല്‍ബണ്‍ ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെ റിഷഭ് പന്തിനെ ഓസീസ് നായകനും വിക്കറ്റ് കീപ്പറുമായ ടിം പെയ്ന്‍ സ്ലെഡ്ജ് ചെയ്യുന്നതിന്റെ വീഡിയോ കാണാം. മൈക്ക് സ്റ്റംപിലൂടെയാണ് പെയ്ന്‍ പന്തിനോടു പറഞ്ഞ കാര്യങ്ങള്‍ ലോകമറിഞ്ഞത്.

Story first published: Friday, January 4, 2019, 14:19 [IST]
Other articles published on Jan 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+