Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പീരങ്കിപ്പടയുടെ മടയിലേക്ക് ചെല്‍സി... 2018ലെ ആദ്യ ത്രില്ലര്‍, ആര് നേടും?

ലണ്ടന്‍: 2018ലെ ആദ്യ ക്ലാസിക് പോരാട്ടം ലണ്ടനില്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയും മുന്‍ വിജയികളായ ആഴ്‌സനലും തമ്മിലുള്ള ത്രില്ലര്‍ ബുധനാഴ്ച അര്‍ധരാത്രി നടക്കും. ജയത്തോടെ തന്നെ പുതുവര്‍ഷത്തിനു തുടക്കം കുറിക്കാനുറച്ച് ഇരുടീമും കൊമ്പുകോര്‍ക്കുമ്പോള്‍ മല്‍സരം തീപാറുമെന്നുറപ്പ്.

പീരങ്കിപ്പടയെന്ന് വിളിപ്പേരുള്ള ആഴ്‌സനലിന്റെ ഹോംഗ്രൗണ്ടായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിലേക്കാണ് നീലപ്പ വിരുന്നെത്തുന്നത്. നിലവില്‍ പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ചെല്‍സി മൂന്നാംസ്ഥാനത്തും ആഴ്‌സനല്‍ അഞ്ചാംസ്ഥാനത്തുമാണ്. ഇരുടീമുകളും തമ്മില്‍ ഏഴു പോയിന്റിന്റെ വ്യത്യാസമുണ്ട്. ആഴ്‌സനലിനെ തോല്‍പ്പിക്കാനായാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പിന്തള്ളി ലീഗില്‍ രണ്ടാംസ്ഥാനത്തേക്കു കയറാന്‍ ബ്ലൂസിനാവും.

ഓസില്‍ ഇല്ലാതെ ആഴ്‌സനല്‍

ഓസില്‍ ഇല്ലാതെ ആഴ്‌സനല്‍

ജര്‍മന്‍ സ്റ്റാര്‍ പ്ലേമേക്കര്‍ മെസൂദ് ഓസില്‍ ഇല്ലാതെയാണ് ചെല്‍സിക്കെതിരേ ഗണ്ണേഴ്‌സ് പോരിനിറങ്ങുക. കാല്‍മുട്ടിനു പരിക്കേറ്റ് വിശ്രമിക്കുന്ന ഓസില്‍ ഇനിയും പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ല. ചെല്‍സിക്കെതിരേയും അദ്ദേഹം കളിക്കാനുള്ള സാധ്യത കുറവാണെന്ന് ആഴ്‌സനല്‍ കോച്ച് ആഴ്‌സന്‍ വെങര്‍ പറഞ്ഞു.
പ്രമുഖ മിഡ്ഫീല്‍ഡര്‍മാരുടെ പരിക്ക് ഈ സീസണില്‍ ആഴ്‌സനലിനെ ശരിക്കും വലയ്ക്കുന്നുണ്ട്. ഓസിലിനെ കൂടാതെ സാന്റി കസോര്‍ല, ആരണ്‍ റാംസി എന്നിവരും പരിക്കു മൂലം ടീമിനു പുറത്താണ്.

പ്രതീക്ഷ സാഞ്ചസില്‍ തന്നെ

പ്രതീക്ഷ സാഞ്ചസില്‍ തന്നെ

ഒരിക്കല്‍ക്കൂടി ആഴ്‌സനലിന്റെ മുഴുവന്‍ പ്രതീക്ഷകളും ചിലിയന്‍ സ്റ്റാര്‍ മെസൂദ് ഓസിലിലായിരിക്കും. അവസാനമായി ഗണ്ണേഴ്‌സ് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ച മല്‍സരത്തില്‍ സാഞ്ചസ് ഇരട്ടഗോളാടെ മിന്നിയിരുന്നു.
പരിക്കിന്റെ കൂട്ടുകാരനായ ജാക് വില്‍ഷെര്‍ ആഴ്‌സനലിന്റെ അവസാന അഞ്ചു മല്‍സരങ്ങളിലും കളിച്ചിരുന്നു. എന്നാല്‍ പരിക്കിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ചെല്‍സിക്കെതിരേ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹസാര്‍ഡ് തിരിച്ചെത്തും

ഹസാര്‍ഡ് തിരിച്ചെത്തും

കഴിഞ്ഞ ശനിയാഴ്ച സ്റ്റോക്ക് സിറ്റിയെ ചെല്‍സി 5-0ന് തകര്‍ത്തുവിട്ട മല്‍സരത്തില്‍ വിശ്രമം അനുവദിക്കപ്പെട്ട സറ്റാര്‍ പ്ലേമേക്കര്‍ ഈഡന്‍ ഹസാര്‍ഡ് ബുധനാഴ്ച പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തും.
ജനുവരി ട്രാന്‍സ്ഫര്‍ സീസണില്‍ യൂറോപ്യന്‍ ചാംപ്യന്‍മാരും സ്പാനിഷ് ഗ്ലാമര്‍ ടീമുമായ റയല്‍ മാഡ്രിഡ് ഹസാര്‍ഡിനെ റാഞ്ചാനിരിക്കെ നടക്കുന്ന മല്‍സരമെന്ന പ്രത്യേകത കൂടി ചെല്‍സി-ആഴ്‌സനല്‍ പോപരാട്ടത്തിനുണ്ട്.

 ചരിത്രം ചെല്‍സിക്കൊപ്പം

ചരിത്രം ചെല്‍സിക്കൊപ്പം

ആഴ്‌സനലിന്റെ മൈതാനത്ത് ഇതുവരെയുള്ള റെക്കോര്‍ഡ് പരിശോധിക്കുമ്പോള്‍ ചെല്‍സിക്കാണ് മുന്‍തൂക്കം. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ കൂടുതല്‍ തവണ ഗണ്ണേഴ്‌സിനെ തോല്‍പ്പിച്ച ടീമെന്ന റെക്കോര്‍ഡ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം പങ്കിടുകയാണ് ബ്ലൂസ്. ഇരുടീമും അഞ്ചു മല്‍സരങ്ങളില്‍ വീതം ഇവിടെ ജയിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ ഇതേ ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ ചെല്‍സിയെ ആഴ്‌സനല്‍ നിഷ്പ്രഭരാക്കിയിരുന്നു. ഏകപക്ഷീയമായ മൂന്നു ഗോളുകളുടെ ആധികാരിക വിജയമാണ് പീരങ്കിപ്പട ആഘോഷിച്ചത്.

വിജയവഴിയില്‍ തിരിച്ചെത്താന്‍ സിറ്റി

വിജയവഴിയില്‍ തിരിച്ചെത്താന്‍ സിറ്റി

തുടര്‍ച്ചയായ 18 ലീഗ് മല്‍സരങ്ങളിലെ വിജയക്കുതിപ്പിനു ശേഷം സമനില ബ്രേക്കില്‍ കുടുങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റി ചൊവ്വാഴ്ച രാത്രി വീണ്ടുമിറങ്ങുന്നുണ്ട്. വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെ വാട്‌ഫോര്‍ഡിനെയാണ് സിറ്റി നേരിടുന്നത്. പ്രമുഖ താരങ്ങള്‍ക്കേറ്റ പരിക്ക് സിറ്റിയെ ആശങ്കയിലാക്കുന്നുണ്ട്. കെവിന്‍ ഡിബ്രൂയ്ന്‍, ഗബ്രിയേല്‍ ജീസസ് എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്.
മറ്റു ലീഗ് മല്‍സരങ്ങളില്‍ ടോട്ടനം സ്വാന്‍സിയെയും വെസ്റ്റ്ഹാം വെസ്റ്റ്‌ബ്രോമിനെയും സതാംപ്റ്റന്‍ ക്രിസ്റ്റല്‍ പാലസിനെയും നേരിടും.

Story first published: Tuesday, January 2, 2018, 17:03 [IST]
Other articles published on Jan 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+