Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എക്‌സ്ട്രാ ടൈം ഗോളില്‍ ചെല്‍സി സെമിയില്‍... റൊണാള്‍ഡോയ്ക്ക് 50ാം ഹാട്രിക്ക്!! റയല്‍ കസറി

ലണ്ടന്‍: എക്‌സ്ട്രാ ടൈം ഗോളില്‍ ത്രസിപ്പിക്കുന്ന വിജയത്തോടെ ചെല്‍സി എഫ്എ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറി. ലെസ്റ്റര്‍ സിറ്റിയെയാണ് ബ്ലൂസ് 2-1 നു തോല്‍പ്പിച്ചത്. അതേസമയം, സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ ആറാട്ടാണ് കണ്ടത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കരിയറിലെ 50ാം ഹാട്രിക് തികച്ച മല്‍സരത്തില്‍ റയല്‍ 6-3ന് ജിറോണയെ തുരത്തുകയായിരുന്നു.

1

എവേ മല്‍സരത്തില്‍ അല്‍വാറോ മൊറാറ്റ 42ാം മിനിറ്റില്‍ നേടിയ ഗോളില്‍ ലെസ്റ്ററിനെതിരേ ചെല്‍സിയാണ് ആദ്യം അക്കൗണ്ട് തുറന്നത്. 76ാം മിനിറ്റില്‍ ജെറമി വാര്‍ഡിയിലൂടെ ലെസ്റ്റര്‍ സമനില പിടിച്ചുവാങ്ങി. ഇതോടെ മല്‍സരം അധികസമയത്തേക്കു നീണ്ടു. 105ാം മിനിറ്റില്‍ പെഡ്രോ നേടിയ ഗോളില്‍ ചെല്‍സി ജയവും സെമി ഫൈനല്‍ ടിക്കറ്റും സ്വന്തമാക്കുകയായിരുന്നു. വിഗാനെ 2-0ന് തോല്‍പ്പിച്ച സതാംപ്റ്റനാണ് സെമിയില്‍ ചെല്‍സിയുടെ എതിരാളികള്‍.

2

ഹോം മാച്ചില്‍ ജിറോണയ്‌ക്കെതിരേ ഹാട്രിക്കടക്കം നാലു ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. 11, 47, 64, 90 മിനിറ്റുകളിലാണ് താരം വലകുലുക്കിയത്. ലൂക്കാസ് വാസ്‌ക്വസും ഗരെത് ബേലുമാണ് മറ്റു സ്‌കോറര്‍മാര്‍.
ഈ സീസണില്‍ വിവിധ ടൂര്‍ണമെന്റുകളിലായി റയലിനു വേണ്ടി 37 ഗോളുകള്‍ റൊണാള്‍ഡോ നേടിക്കഴിഞ്ഞു. അവസാന 11 മല്‍സരങ്ങളില്‍ നിന്നു മാത്രം 21 ഗോളുകള്‍ പോര്‍ച്ചുഗീസ് ഇതിഹാസം അടിച്ചുകൂട്ടി. ഈ വിജയത്തോടെ റയല്‍ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കു കയറി. മറ്റൊരു മല്‍സരത്തില്‍ ലീഗിലെ രണ്ടാംസ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡിനെ വിയ്യാറയല്‍ 1-2ന് വീഴ്ത്തി.

3

ഇറ്റാലിയന്‍ ലീഗില്‍ മുന്‍നിര ടീമുകളെല്ലാം ജയിച്ചുകയറി. ഇന്റര്‍മിലാന്‍ 5-0ന് സംഡോറിയയെയും എഎസ് റോമ 2-0ന് ക്രോറ്റോണിനെയും എസി മിലാന്‍ 3-2ന് ചീവോയെയും നാപ്പോളി 1-0ന് ജെനോയെയും തോല്‍പ്പിച്ചു. ജര്‍മന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍ന്‍മാരും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരുമായ ബയേണ്‍ മ്യൂണിക്കിനെ ലെയ്പ്ഷിഗ് 2-1ന് അട്ടിമറിച്ചു. ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷം 2-1ന് നീസിനെ മറികടന്നു.

Story first published: Monday, March 19, 2018, 9:17 [IST]
Other articles published on Mar 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+