Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

EPL: ചെല്‍സി വിജയവഴിയില്‍, നാലു പോയിന്റ് ലീഡുമായി മൂന്നാംസ്ഥാനം ഭദ്രമാക്കി

1

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മുന്‍ ജേതാക്കളായ ചെല്‍സി മൂന്നാംസ്ഥാനത്തു പിടിമുറുക്കി. കഴിഞ്ഞ ദിവസം നടന്ന ലീഗിലെ ഏക മല്‍സരത്തില്‍ ബ്ലൂസ് സ്വന്തം മൈതാനത്ത് ഏകപക്ഷീയമായ ഒരു ഗോളിന് ലീഗിലെ അവസാന സ്ഥാനക്കാരായ നോര്‍വിച്ചിനെ കീഴടക്കുകയായിരുന്നു. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഒലിവര്‍ ജിറൂഡ് നേടിയ ഗോളാണ് ചെല്‍സിക്കു ജയവും വിലപ്പെട്ട മൂന്നു പോയിന്റും നേടിക്കൊടുത്തത്. ഈ വിജയത്തോടെ മൂന്നാംസ്ഥാനം ഒന്നുകൂടി ഭദ്രമാക്കാനും ബ്ലൂസിന് കഴിഞ്ഞു. നാലും അഞ്ചും സ്ഥാനങ്ങളിലുള്ള ലെസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവരേക്കാള്‍ നാലു പോയിന്റ് മുന്നിലാണ് ചെല്‍സി.

തുടര്‍ച്ചയായ മൂന്നാമത്തെ മല്‍സരത്തിലാണ് ജിറൂഡ് ചെല്‍സിക്കു വേണ്ടി വല കുലുക്കിയത്. 2017 ജനുവരിക്കു ശേഷം ആദ്യമായാണ് അദ്ദേഹം പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി മൂന്നു കളികളില്‍ സ്‌കോര്‍ ചെയ്തത്. തൊട്ടുമുമ്പത്തെ കളിയില്‍ ഷെഫീല്‍ഡ് യുനൈറ്റഡിനോടു എതിരില്ലാത്ത മൂന്നു ഗോളുകളുടെ ഞെട്ടിക്കുന്ന തോല്‍വി ചെല്‍സിയേറ്റു വാങ്ങിയിരുന്നു. ഇതോടെ അവരുടെ മൂന്നംസ്ഥാനത്തിന് ഭീഷണിയുയരുകയും ചെയ്തിരുന്നു. എന്നാല്‍ തൊട്ടു താഴെയുള്ള ലെസ്റ്റര്‍ തോല്‍ക്കുകയും യുനൈറ്റഡ് സതാംപ്റ്ററണുമായി അവസാന സെക്കന്റിലെ ഗോളില്‍ സമനില വഴങ്ങുകയും ചെയ്തതോടെ ചെല്‍സി മൂന്നാംസ്ഥാനം നിലനിര്‍ത്തുകയായിരുന്നു.

2

ഇതിനകം തന്നെ പ്രീമിയര്‍ ലീഗില്‍ നിന്നും തരംതാഴ്ത്തപ്പെട്ടു കഴിഞ്ഞ നോര്‍വിച്ചിനെതിരേ അത്ര മികച്ചതായിരുന്നില്ല ചെല്‍സിയുടെ പ്രകടനം. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ബ്ലൂസ് ആരാധകരെ നിരാശപ്പെടുത്തുമെന്ന് കരുതിയിരിക്കെയാണ് ജിറൂഡ് ടീമിന്റെ രക്ഷയ്‌ക്കെത്തിയത്. ഹെഡ്ഡറിലൂടെയയായിരുന്നു താരത്തിന്റെ വിജയഗോള്‍.

ഈ സീസണില്‍ ഇതുവരെ വെറും 26 ഗോളുകള്‍ മാത്രം നേടിയിട്ടുള്ള ടീമണ് നോര്‍വിച്ച്. ഇത്രയും ദുര്‍ബലമായ മുന്നേറ്റനിരയായിരുന്നിട്ടും അവര്‍ക്കെതിരേ കാര്യമായ ഭീഷണിയുയര്‍ത്താന്‍ ചെല്‍സിക്കു മല്‍സരത്തില്‍ സാധിച്ചില്ല. മല്‍സരത്തില്‍ ഫ്രാങ്ക് ലംപാര്‍ഡിന്റെ കുട്ടികള്‍ക്കു തന്നെയായിരുന്നു ആധിപത്യം. പക്ഷെ അവയൊന്നും ഗോളിലേക്കു എത്തുന്നതായിരുന്നില്ല. ടാമി അബ്രഹാമിനു പകരമാണ് ജിറൂഡിനെ ചെല്‍സി പ്ലെയിങ് ഇലവനില്‍ തന്നെ ഉള്‍പ്പെടുത്തിയത്. ആദ്യപകുതിയില്‍ ടീമിനെ മുന്നിലെത്തിക്കാനുള്ള രണ്ടു മികച്ച അവസരങ്ങളാണ് താരം നഷ്ടപ്പെടുത്തിയത്. ഒടുവില്‍ ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമിലെ ഗോളില്‍ ജിറൂഡ് ഇതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു.

3

36ാം മിനിറ്റില്‍ അമേരിക്കന്‍ താരം ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ ഗോളില്‍ ചെല്‍സി മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം വിനയായി. പുലിസിച്ചിന്റെ തകര്‍പ്പന്‍ ഷോട്ട് ഗോളി ടിം ക്രൂള്‍ ബ്ലോക്ക് ചെയ്‌തെങ്കിലും ക്രോസ് ബാറില്‍ തട്ടി പുറത്തുപോവുകയായിരുന്നു. ഒടുവില്‍ ചെല്‍സി കാത്തിരുന്ന വിജയഗോളും വന്നെത്തി. ഇതിനു ചരടുവലിച്ചത് പുലിസിച്ചായിരുന്നു. താരത്തിന്റെ ക്രോസ് ആറു വാര മാത്രം അകലെ നിന്നു ജിറൂഡ് വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു.

Story first published: Wednesday, July 15, 2020, 9:03 [IST]
Other articles published on Jul 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+