For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒന്ന് കിട്ടിയ ചെല്‍സി മൂന്ന് കൊടുത്തു... വിജയട്രാക്കില്‍ കയറി അനായാസം, ഡോട്മുണ്ടിന് ജയം

ഹഡേഴ്സ്ഫീല്‍ഡിനെ ചെല്‍സി 3-1ന് തകര്‍ത്തുവിട്ടു

By Manu

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സി വീണ്ടും വിജയവഴിയില്‍. കഴിഞ്ഞയാഴ്ചയേറ്റ ഞെട്ടിക്കുന്ന തോല്‍വിക്കു ശേഷം കളത്തിലിറങ്ങിയ ചെല്‍സി പുതുമുഖ ടീം ഹഡേഴ്‌സ്ഫീല്‍ഡിനോടാണ് ഇതിന്റെ അരിശം തീര്‍ത്തത്. എവേ മല്‍സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ചെല്‍സി എതിരാളികളെ നിലംപരിശാക്കുകയായിരുന്നു.

1

ടിമോ ബക്കായോക്കോ, വില്ല്യന്‍, പെഡ്രോ എന്നിവരാണ് ബ്ലൂസിന്റെ സ്‌കോറര്‍മാര്‍. ഇഞ്ചുറിടൈമില്‍ ഹഡേഴ്‌സ്ഫീല്‍ഡ് ഗോള്‍ മടക്കിയെങ്കിലും ചെല്‍സി അപ്പോഴേക്കും വിജയമുറപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച വെസ്റ്റ്ഹാമിനോട് 1-0ന്റെ അട്ടിമറിത്തോല്‍വിയേറ്റുവാങ്ങിയ ചെല്‍സി ഇതിന്റെ ക്ഷീണം ഹഡേഴ്‌സ്ഫീല്‍ഡിനെതിരേ തീര്‍ക്കുകയായിരുന്നു.

2

ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ബേണ്‍ലി 1-0ന് സ്‌റ്റോക്ക് സിറ്റിയെയും ക്രിസ്റ്റല്‍ പാലസ് 2-1ന് വാട്‌ഫോര്‍ഡിനെയും തോല്‍പ്പിച്ചു. ജയത്തോടെ ലീഗില്‍ രണ്ടാംസ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഒപ്പമെത്താനും ചെല്‍സിക്കു കഴിഞ്ഞു. ഇരുടീമിനും 35 പോയിന്റ് വീതമാണുള്ളത്. എന്നാല്‍ ചെല്‍സിയേക്കാള്‍ ഒരു മല്‍സരം കുറച്ചാണ് മാഞ്ചസ്റ്റര്‍ കളിച്ചത്.

3

ജര്‍മന്‍ ലീഗ് ഫുട്‌ബോളില്‍ കരുത്തരായ ബൊറൂസ്യ ഡോട്മുണ്ടിന് ജയം. ഡോട്മുണ്ട് 2-0ന് മെയ്ന്‍സിനെ തോല്‍പ്പിക്കുകയായിരുന്നു. രണ്ടു ഗോളും പിറന്നത് രണ്ടാം പകുതിയിലാണ്. മറ്റു മല്‍സരങ്ങളില്‍ ഐന്ത്രാക്ട് ഫ്രാങ്ക്ഫര്‍ട്ട് 2-1ന് ഹാംബര്‍ഗിനെയും ഫ്രീബര്‍ഗ് 1-0ന് ബൊറൂസ്യയെയും തോല്‍പ്പിച്ചു.

Story first published: Wednesday, December 13, 2017, 8:58 [IST]
Other articles published on Dec 13, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+