Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോട്ടനത്തെ രണ്ടടിച്ച് തുരത്തി ചെല്‍സി; അവസാന സ്ഥാനക്കാരോട് നാണംകെട്ട് യുണൈറ്റഡ്

വാറ്റ്‌ഫോര്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരുടെ പോരാട്ടത്തില്‍ ടോട്ടനത്തെ നാണംകെടുത്തി ചെല്‍സി. ജോസ് മൗറീഞ്ഞോ പരിശീലകനായുള്ള ടോട്ടനത്തെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലംപാര്‍ഡിന്റെ ശിഷ്യന്‍മാര്‍ തകര്‍ത്തത്. ചെല്‍സിയുടെ രണ്ട് ഗോളും നേടിയത് വില്യനാണ്. 12ാം മിനുട്ടില്‍ കൊവാസിക്കിന്റെ അസിസ്റ്റില്‍ വില്യന്‍ അക്കൗണ്ട് തുറന്നപ്പോള്‍ ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാല്‍റ്റിയും വില്യന്‍ വലയിലാക്കി.

ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ ലീഡ് നേടിയതോടെ പ്രതിരോധത്തിലൂന്നി ചെല്‍സി കളിച്ചതോടെ ടോട്ടനം വിയര്‍ത്തു. ആക്രമിച്ചുകളിക്കാനുള്ള ടോട്ടനത്തിന്റെ ശ്രമത്തിനിടെ 62ാം മിനുട്ടില്‍ സണ്‍ഹ്യൂങ് മിന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. 10 പേരായി ചുരുങ്ങിയെങ്കിലും രണ്ടാ പകുതിയില്‍ ചെല്‍സിയെ ഗോളടിപ്പിക്കാന്‍ ടോട്ടനം സമ്മതിച്ചില്ല. 32 പോയിന്റുള്ള ചെല്‍സി നാലാം സ്ഥാനത്തും 26 പോയിന്റുള്ള ടോട്ടനം ഏഴാമതുമാണ്.

chelseavstottenham

മറ്റൊരു മത്സരത്തില്‍ വാറ്റ്‌ഫോര്‍ഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നാണംകെടുത്തി. സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് യുണൈറ്റഡിനെ വാറ്റ്‌ഫോര്‍ഡ് തകര്‍ത്തത്. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം 50ാം മിനുട്ടില്‍ ഇസ്‌മെയില സാര്‍ വാറ്റ്‌ഫോര്‍ഡിന് ലീഡ് സമ്മാനിച്ചപ്പോള്‍ നാല് മിനുട്ടിനുള്ളില്‍ പെനാല്‍റ്റിയിലൂടെ ട്രോയി ഡീനി വാറ്റ്‌ഫോര്‍ഡിന്റെ ലീഡുയര്‍ത്തി. സീസണിലെ അഞ്ചാം തോല്‍വിയോടെ 25 പോയിന്റുള്ള യുണൈറ്റഡ് എട്ടാം സ്ഥാനത്താണ്. 12 പോയിന്റ് മാത്രമുള്ള വാറ്റ്‌ഫോര്‍ഡ് തരംതാഴ്ത്തല്‍ ഭീഷണി നേരിട്ട് അവസാന സ്ഥാനത്താണ്.

Story first published: Monday, December 23, 2019, 9:30 [IST]
Other articles published on Dec 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+