Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എമിറേറ്റ്‌സില്‍ ഗോള്‍കീപ്പര്‍ ഷോ... 33 ഗോളവസരങ്ങള്‍!! ഗോളായത് നാലെണ്ണം മാത്രം...

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 2018ലെ ആദ്യ ത്രില്ലര്‍ സമനിലയില്‍ കലാശിച്ചു. ചെല്‍സി-ആഴ്‌സനല്‍ ക്ലാസിക്ക് മല്‍സരമാണ് 2-2നു സമനിലയില്‍ അവസാനിച്ചത്. ഗണ്ണേഴ്‌സിന്റെ മൈതാനമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഇരുടീമും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. കാല്‍പന്തുകളിയുടെ മുഴുവന്‍ ആവേശവുമുള്‍ക്കൊണ്ട പോരാട്ടത്തില്‍ ഇഞ്ചുറിടൈമിലാണ് ആഴ്‌സനല്‍ സമനില ഗോള്‍ കണ്ടെത്തിയത്. ടീമുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനേക്കാളുപരി രണ്ടു ക്ലബ്ബുകളുടെയും ഗോള്‍കീപ്പര്‍മാരുടെ മാറ്റുരയ്ക്കല്‍ കൂടിയായിരുന്നു ഈ മല്‍സരം.

ലീഗില്‍ രണ്ടാംസ്ഥാനത്തേക്കു കയറാനുള്ള അവസരമാണ് സമനിലയോടെ ചെല്‍സിക്കു നഷ്ടമായത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഒരു പോയിന്റ് പിന്നിസായി ചെല്‍സി മൂന്നാംസ്ഥാനത്തു തുടരുകയാണ്.

അതേസമയം, ഇറ്റാലിയന്‍ കപ്പില്‍ യുവന്റസ് സെമി ഫൈനലിലേക്ക് മുന്നേറി. ടൊറിനോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു മുന്‍ ചാംപ്യന്‍മാര്‍ തോല്‍പ്പിക്കുകയായിരുന്നു.

കൈയടി വാങ്ങി ചെക്കും കോട്‌വയും

കൈയടി വാങ്ങി ചെക്കും കോട്‌വയും

ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കണ്ട മല്‍സരത്തില്‍ ചെല്‍സിക്കും ആഴ്‌സനലിനും ഒന്നാംപകുതിയില്‍ ചില മികച്ച ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും ഇരു ഗോള്‍കീപ്പര്‍മാരുടെയും തകര്‍പ്പന്‍ പ്രകടനം സ്‌കോര്‍ ഗോള്‍ രഹിതമാക്കി നിലനിര്‍ത്തി.
ഗോളെന്നുറച്ച നിരവധി സേവുകളാണ് ചെല്‍സി ഗോള്‍കീപ്പര്‍ തിബോട്ട് കോട്‌വയും ആഴ്‌സനല്‍ ഗോളി പീറ്റര്‍ ചെക്കും നടത്തിയത്.
ഇതോടെ ഒന്നാംപകുതി ഗോള്‍രഹിതമായി കലാശിക്കുകയായിരുന്നു. രണ്ടാംപകുതിയിലാണ് നാലു ഗോളുകളും പിറന്നത്.
63ാം മിനിറ്റില്‍ ജാക് വില്‍ഷെറിലൂടെ ആഴ്‌സനലാണ് ആദ്യം അക്കൗണ്ട് തുറന്നത്. എന്നാല്‍ അവരുടെ ആഹ്ലാദങ്ങള്‍ക്ക് നാലു മിനിറ്റിന്റെ ആയുസ്സേ ഉണ്ടായുള്ളൂ. 67ാം മിനിറ്റില്‍ ഈഡന്‍ ഹസാര്‍ഡ് പെനല്‍റ്റിയിലൂടെ ചെല്‍സിയെ ഒപ്പമെത്തിച്ചു.

ചെല്‍സി ലീഡ് നേടി

ചെല്‍സി ലീഡ് നേടി

84ാം മിനിറ്റില്‍ സ്പാനിഷ് താരം മാര്‍ക്കോസ് അലോന്‍സോയുടെ ഗോളില്‍ ചെല്‍സി 2-1ന്റെ ജയം സ്വപ്‌നം കണ്ടിരുന്നു. മല്‍സരം 2-1ന് തന്നെ അവസാനിക്കുമെന്നിരിക്കെയാണ് ഇഞ്ചുറിടൈമില്‍ നാടകീയ സംഭവങ്ങള്‍ക്കു എമിറേറ്റ്‌സ് സ്റ്റേഡിയം സാക്ഷിയായത്.
ഇഞ്ചുറിടൈമില്‍ ഹെക്ടര്‍ ബെല്ലാറിന്റെ ഗോളിലാണ് ചെല്‍സിയെ ഗണ്ണേഴ്‌സ് പിടിച്ചുനിര്‍ത്തിയത്. നേരത്തേ ഈഡന്‍ ഹസാര്‍ഡിനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്ത് വീഴ്ത്തി ചെല്‍സിക്ക് പെനല്‍റ്റി സമ്മാനിച്ച ബെല്ലാറിന്‍ ഇത്തവണ സമനില ഗോളോടെ അതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു.

ഗോളവസരങ്ങളുടെ പെരുമഴ

ഗോളവസരങ്ങളുടെ പെരുമഴ

എമിറേറ്റ്‌സ് സ്റ്റേഡിയം ഗോളവസരങ്ങളുടെ പെരുമഴയ്ക്കാണ് സാക്ഷിയായത്. മിനിറ്റുകള്‍ കൊണ്ടാണ് പന്ത് ഇരുഗോള്‍മുഖത്തും കയറിയിറങ്ങിയത്. ചിലത് താരങ്ങള്‍ തന്നെ പാഴാക്കിയപ്പോള്‍ കൂടുതലും ഇരു ടീമിന്റെയെും ഗോള്‍കീപ്പര്‍മാര്‍ക്കു മുന്നില്‍ വിഫലമാവുകയായിരുന്നു.
ഇരുടീമിനും കൂടി കളിയിലാകെ ലഭിച്ചത് 33 ഗോളവസരങ്ങളാണ്. ഇതില്‍ നാലെണ്ണം മാത്രമേ ഗോളായുള്ളൂവെന്നതിനു കാരണം ഗോള്‍കീപ്പര്‍മാരായ ചെക്കും കോട്‌വയുമാണ്.

യുവന്റസ് കുതിപ്പ്

യുവന്റസ് കുതിപ്പ്

ഇറ്റാലിയന്‍ കപ്പില്‍ യുവന്റസ് ജയത്തോടെ കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയയാണ്. ഹോംഗ്രൗണ്ടില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നഗരവൈരികളായ ടൊറിനോയെ യുവന്റസ് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു തകര്‍ത്തുവിടുകയായിരുന്നു.
15ാം മിനിറ്റില്‍ ഡഗ്ലസ് കോസ്റ്റയിലൂടെയാണ് യുവന്റസ് മുന്നിലെത്തിയത്. 67ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ മരിയോ മാന്‍ഡ്യുകിച്ചിന്റെ ഗോള്‍ യുവന്റസിന്റെ ജയവും സെമി ബെര്‍ത്തും ഉറപ്പിക്കുകയായിരുന്നു.

ഗോളുമായി കോസ്റ്റയുടെ തിരിച്ചുവരവ്

ഗോളുമായി കോസ്റ്റയുടെ തിരിച്ചുവരവ്

ചെല്‍സിയില്‍ നിന്നും തന്റെ പഴയ തട്ടകമായ അത്‌ലറ്റികോ മാഡ്രിഡിലേക്കുള്ള തിരിച്ചുവരവ് ഗോളോടെയാണ് വിവാദ സ്പാനിഷ് സ്‌ട്രൈക്കര്‍ ഡിയേഗോ കോസ്റ്റ ആഘോഷിച്ചത്. കിങ്‌സ് കപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ആപാദത്തില്‍ അത്‌ലറ്റികോ 4-0ന് ലെയ്ഡ എസ്‌പോര്‍ട്യുവിനെ മുക്കിയപ്പോള്‍ മൂന്നാം ഗോള്‍ പകരക്കാരനായി ഇറങ്ങിയ കോസ്റ്റയുടെ വകയായിരുന്നു. ഡീഗോ ഗോഡിന്‍, ഫെര്‍ണാണ്ടോ ടോറസ്, അന്റോണിയോ ഗ്രീസ്മാന്‍ എന്നിവരുടെ വകയായിരുന്നു അത്‌ലറ്റികോയുടെ മറ്റു ഗോളുകള്‍.
മറ്റു പ്രീക്വാര്‍ട്ടറുകളില്‍ സെവിയ്യ 2-0ന് കാഡിസിനെയും അല്‍വസ് 3-1ന് ഫോര്‍മെന്ററെയും തോല്‍പ്പിച്ചു. വലന്‍സിയയെ ലാസ് പാല്‍മസ് 1-1ന് സമനിലയില്‍ കുരുക്കുകയായിരുന്നു.

Story first published: Thursday, January 4, 2018, 10:37 [IST]
Other articles published on Jan 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+